ജെ.എൻ. മൂർത്തി
ഭട്നാഗർ പുരസ്കാരജേതാവായ രസതന്ത്രജ്ഞനാണ് ജരുഗു നരസിംഹ മൂർത്തി. ഓർഗാനിക് സംയുക്തങ്ങളുടെ ഘടനയും പ്രതിപ്രവർത്തനശേഷിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്ന രസതന്ത്രശാഖയായ ഭൗതിക-ഓർഗാനിക രസതന്ത്രത്തിലാണ് (physical organic chemistry) അദ്ദേഹത്തിന്റെ ഗവേഷണങ്ങളിലേറെയും. 1994-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം 1998-ൽ ഐ.ഐ.ടി. കാൺപൂരിൽ ചേർന്നു[1]. ഇപ്പോൾ ഐ.ഐ.ടി കാൺപൂരിൽ പ്രൊഫസറാണ്. ഓർഗാനിക് സംയുകതങ്ങളുടെ വ്യവസ്ഥ, പ്രകാശവും അവയുടെ പ്രതിപ്രവർത്തനശേഷിയുമായുള്ള ബന്ധം എന്നിവയെക്കുറിച്ചുള്ള പഠനത്തിന് അദ്ദേഹത്തിന് 2008-ലെ രസതന്ത്രത്തിനുള്ള ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം ലഭിച്ചു[2]. ജീവചരിത്രം![]() ജെ. എൻ. മൂർത്തി, ദക്ഷിണേന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ അതിർത്തി പട്ടണമായ ബി. കോത്തക്കോട്ടയിൽ 1964 ജൂലൈ 1 ന് ജനിച്ചു. 1985-ൽ ബാംഗ്ലൂർ സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി.[3]തുടർന്ന്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ചേർന്ന അദ്ദേഹം 1994 ൽ പിഎച്ച്ഡി നേടി യുഎസിൽ പോയി അവിടെ ഹ്യൂസ്റ്റൺ സർവകലാശാലയിലെ ജയ് കൊച്ചിയുടെ മാർഗനിർദേശപ്രകാരം ഡോക്ടറേറ്റ് പഠനം നടത്തി. 1995-ൽ അലക്സാണ്ടർ വോൺ ഹംബോൾട്ട് ഫെലോഷിപ്പ് നേടിയ അദ്ദേഹം വോർസ്ബർഗ് സർവകലാശാലയിലെ വാൾഡെമർ ആദാമിന്റെ ലബോറട്ടറിയിലേക്ക് മാറി. അവിടെ അദ്ദേഹം ഒരു വർഷത്തോളം താമസിച്ചു. അവലംബം
|
Portal di Ensiklopedia Dunia