ജെ.പി. സുബ്രഹ്മണ്യ അയ്യർഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, വെള്ളം എടുത്ത ശേഷം കൈ വിട്ടാൽ സ്വയം അടയുന്ന തരം വാട്ടർ ടാപ്പ് ആയ ജെയ്സൺ വാട്ടർ ടാപ്പ് (വേസ്റ്റ് നോട്ട് വാട്ടർ ടാപ്പ് എന്നും അറിയപ്പെടുന്നു) കണ്ടെത്തിയ വ്യക്തിയാണ് ജെ.പി. സുബ്രഹ്മണ്യ അയ്യർ.[1] തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്ത് ഇൻഷുറൻസ് ഓഫീസറായി സേവനമനുഷ്ഠിച്ച കാലത്ത് റോഡ് സൈഡ് വാട്ടർ ടാപ്പുകൾ കൃത്യമായി അടക്കാത്തത് മൂലം വെള്ളം പാഴായിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ട സുബ്രഹ്മണ്യ അയ്യർ സുഹൃത്തുക്കളായ എഞ്ചിനീയർമാരായ ശ്രീ രാജംഗം (ദക്ഷിണേന്ത്യൻ റെയിൽവേയുടെ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എഞ്ചിനീയർ), എസ്.എൽ. നാരായണൻ എന്നിവരുടെ സഹായത്തോടെ സ്വയം അടയുന്ന ടാപ്പ് വികസിപ്പിച്ചു.[2] ആ കണ്ടുപിടുത്തത്തിന് അദ്ദേഹം പേറ്റന്റ് നേടി, പിന്നീട് അത് കൂടുതൽ മെച്ചപ്പെടുത്തി ആ മെച്ചപ്പെട്ട ടാപ്പ് പതിപ്പിനും പേറ്റന്റ് നേടി. ജെയ്‌സൺ വാട്ടർ ടാപ്പുകൾ വരുന്നതിനുമുമ്പ് ഒരു ക്രൂഡ് സെൽഫ് ക്ലോസിംഗ് വാട്ടർ ടാപ്പ് ഉണ്ടായിരുന്നോ എന്ന് ഇനിയും വ്യക്തമല്ല.[1] ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം വളരെ പ്രചാരത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ടാപ്പ് ഇന്ത്യൻ റെയിൽവേ നടത്തുന്ന മിക്ക പരമ്പരാഗത റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇപ്പോഴും കാണപ്പെടുന്നു. അയ്യർ ഇന്നത്തെ തിരുവനന്തപുരം ജില്ലയിലെ കരമനയിൽ ഒരു ഫാക്ടറി സ്ഥാപിച്ച് വൻതോതിൽ ടാപ്പ് നിർമ്മാണം ആരംഭിച്ചു എങ്കിലും തൊഴിലാളി യൂണിയൻ പ്രശ്ന്ങ്ങളെത്തുടർന്ന് നിർമ്മാണശാല പിന്നീട് കോയമ്പത്തൂരിലേക്ക് മാറ്റി.[1] അവലംബം
|
Portal di Ensiklopedia Dunia