ജെ എസ് അടൂർ

ഒരു നയകാര്യവിദഗ്ദനും എഴുത്തുകാരനും ഗവേഷകനും സാമൂഹ്യപ്രവർത്തകനുമാണ് ജെ എസ് അടൂർ എന്നറിയപ്പെടുന്ന ജോൺ സാമുവൽ. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥൻ, വിവിധ സർക്കാരിതര സംഘടനകളുടെ ആഗോള ഡയറക്ടർ തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. ബോധിഗ്രാമത്തിന്റെ സ്ഥാപകനാണ്.[1][2]

യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം ഗ്ലോബൽ ഡയറക്ടറും വേൾഡ് സോഷ്യൽ ഫോറത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളുമായിരുന്നു. കേന്ദ്ര ആസൂത്രണ കമ്മിഷനിൽ ഗവേണൻസ് വർക്കിംഗ് കമ്മറ്റി അംഗവും കേന്ദ്ര മനുഷ്യാവകാശ കമ്മിഷനിൽ പരിശീലകനുമായിരുന്നു. പൂനെ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കി.[3]. 2021-ൽ കെപിസിസിയുടെ പബ്ലിക് പോളിസി അധ്യക്ഷനായി ജെഎസ് അടൂരിനെ നിയമിക്കുകയുണ്ടായി. ജെഎസ് അടൂരിന്റെ മലയാളത്തിൽ ഇറങ്ങിയ യാത്ര അനുഭവ പുസ്തകമാണ് മാപ്പുയ് മിങ്ങായ് ദം റോ.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya