ജെന്നി ഗാർത്ത് |
---|
 |
ജനനം | ജെന്നിഫർ ഈവ് ഗാർത്ത് (1972-04-03) ഏപ്രിൽ 3, 1972 (age 53) വയസ്സ്)
|
---|
തൊഴിൽ | നടി |
---|
സജീവ കാലം | 1989–ഇതുവരെ |
---|
ജീവിതപങ്കാളികൾ | ഡാനിയൽ ബി. ക്ലാർക്ക്
( m. 1994; div. 1996) ഡേവ് അബ്രാംസ്
( m. 2015; div. 2017)
|
---|
കുട്ടികൾ | 3 |
---|
ജെന്നിഫർ ഈവ് ഗാർത്ത്, (ജനനം ഏപ്രിൽ 3, 1972)[1] ഒരു അമേരിക്കൻ അഭിനേത്രിയാണ്. ബെവർലി ഹിൽസ്‍, 90210 ഫ്രാഞ്ചൈസ് (1990 - 2000) എന്ന പരമ്പരയിലൂടനീളമുള്ള കഥാപാത്രമായ കെല്ലി ടെയ്ലർ, ഹാസ്യപരമ്പരയായ വാട്ട് ഐ ലൈക്ക് എബൌട്ട് യു (2002-06) എന്ന ഹാസ്യപരമ്പരയിലെ വാലേറി ടൈലർ, എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെ പ്രശസ്തയാണ്. 2012-ൽ, അവർ സ്വന്തം റിയാലിറ്റി ഷോയായ ജെന്നി ഗാർത്ത്: എ ലിറ്റിൽ ബിറ്റ് കണ്ട്രി ഓൺ സിഎംടിയിൽ അഭിനയിച്ചു.
ജീവിതരേഖ
ഇല്ലിനോയിയിലെ അർബനായിൽ ജോൺ[2], കരോലിൻ ഗാർത്ത് എന്നിവരുടെ പുത്രിയായി ജനിച്ചു. ഏഴ് കുട്ടികളിൽ ഏറ്റവും ഇളയ കുട്ടിയായിരുന്ന ഗാർത്ത് (ദമ്പതികളുടേതു മാത്രമായ ഏക മകൾ) ഇല്ലിനോയിയിലെ സാഡോറസ്, അർക്കോല എന്നിവയ്ക്കിടയിലുള്ള 25 ഏക്കർ വരുന്ന കുതിരാലയത്തിലാണ് ബാല്യകാലം ചെലവഴിച്ചത്. ഇല്ലിനോയിയിലെ തുസ്കോലയിൽ ഈ കുടുംബം അൽപകാലം താമസിച്ചുവെങ്കിലും ഒടുവിൽ, ഗാർട്ടിന് 13 വയസുള്ളപ്പോൾ അരിസോണയിലെ ഗ്ലെൻഡാലെയിൽ സ്ഥിരതാമസമാക്കി. ഡാൻസും മോഡലിംഗും അഭ്യസിച്ച അവർ താമസിയാതെ ഒരു പ്രാദേശക ടാലന്റ് മത്സരവേദിയിൽവച്ച് പുതുപ്രതിഭകളെ തെരയുന്നയാളും ഹോളിവുഡ് മാനേജരുമായിരുന്ന റാൻഡി ജെയിംസിന്റെ കാഴ്ചയിൽപ്പെട്ടു. ഗ്രീൻവേ ഹൈസ്കൂളിൽ ഒരു നവാഗതയായി ചേരുകയും രണ്ടാംവർഷ വിദ്യാർത്ഥിനിയായി അപ്പോളോ ഹൈസ്കൂളിലേക്ക് മാറുകയും ചെയ്തു. ഒരു അഭിനേതാവാകുവാനുള്ള അഭിവാഞ്ജ ഉള്ളിൽ സൂക്ഷിച്ചിരുരന്ന ബാർട്ട്, ലോസ് ആഞ്ചലസിൽ നിന്നു ഒരു ആഡിഷൻ സാമഗ്രികൾ സ്വീകരിക്കുകയും, ഒരു പ്രാദേശിക അഭിനയ പരിശീലകനായിരുന്ന ജീൻ ഫോവ്ലറിനോടൊത്തു പ്രവർത്തിക്കുകയും ചെയ്തു.[3] ലോസ് ആഞ്ജലസിൽ ജെയിംസിനൊപ്പം പ്രവർത്തിക്കാനും പിന്നീട് കാലിഫോർണിയയിൽ നിന്നു ഹൈസ്കൂൾ ഡിപ്ലോമ നേടാനുമുള്ള ലക്ഷ്യത്തെ മുൻനിറുത്തി അവർ ജൂനിയർ വർഷത്തിൽ സ്കൂൾ ഉപേക്ഷിച്ചു.[4] ദിവസവുമുള്ള അഭിനയ ക്ലാസുകളും ഓഡിഷനും തുടരുകയും പിന്നീട് ബ്രാൻഡ് ന്യൂ ലൈഫ് (1989-90) എന്ന എൻബിസി ടെലിവിഷൻ പരമ്പരയിൽ "എറിക മക്ക്രേ" എന്ന വേഷം അവതിരിപ്പിക്കുന്നതിൽ വിജയിക്കുകയും ചെയ്തു.
അഭിനയരംഗം
ടെലിവിഷൻ
സിനിമ
അവലംബം