ജെന്നിഫർ ബൗംഗാർഡ്നർ
എഴുത്തുകാരിയും ആക്ടിവിസ്റ്റും ചലച്ചിത്രകാരിയും പ്രഭാഷകയുമാണ് ജെന്നിഫർ ബൗംഗാർഡ്നർ (ജനനം 1970). 2013 മുതൽ 2017 വരെ, 1970 ൽ ഫ്ലോറൻസ്ഹോവ് [1] സ്ഥാപിച്ച ഫെമിനിസ്റ്റ് സ്ഥാപനമായ സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ (CUNY) ഫെമിനിസ്റ്റ് പ്രസ്സിൽ എക്സിക്യൂട്ടീവ് ഡയറക്ടർ / പ്രസാധകയായി ജെന്നിഫർ സേവനമനുഷ്ഠിച്ചു. തേർഡ്-വേവ് ഫെമിനിസത്തിന്റെ വികാസത്തിന് നൽകിയ സംഭാവനകളുടെ പേരിലാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. ആദ്യകാലവും വ്യക്തിപരവുമായ ജീവിതംമൂന്ന് പെൺമക്കളുടെ നടുവിലെ കുട്ടിയായി നോർത്ത് ഡക്കോട്ടയിലെ ഫാർഗോയിലാണ് ബൗംഗാർഡ്നർ വളർന്നത്. വിസ്കോൺസിൻ ആപ്പിൾടണിലെ ലോറൻസ് യൂണിവേഴ്സിറ്റിയിൽനിന്ന് 1992 ൽ ബിരുദം നേടി. ലോറൻസിൽ ആയിരുന്നപ്പോൾ യുദ്ധവിരുദ്ധ "ഗറില്ല തിയേറ്റർ" സംഘടിപ്പിക്കാൻ സഹായിക്കുകയും കാമ്പസിൽ ഒരു ഫെമിനിസ്റ്റ് ഗ്രൂപ്പിനെ നയിക്കുകയും ഇന്റർസെക്ഷനിൽ ശ്രദ്ധ കേന്ദ്രീകരിച്ച ദ അദർ എന്ന പേരിൽ ഒരു ഇതര പത്രം സ്ഥാപിക്കുകയും ചെയ്തു ബിരുദാനന്തരം ന്യൂയോർക്ക് സിറ്റിയിലേക്ക് മാറിയ അവർ 1993 ൽ മിസ് മാസികയുടെ ശമ്പളമില്ലാത്ത ഇന്റേൺ ആയി ജോലി ചെയ്യാൻ തുടങ്ങി. 1997 ആയപ്പോഴേക്കും Msലെ ഏറ്റവും പ്രായം കുറഞ്ഞ പത്രാധിപരായി. മിസ്സിൽ ജോലി ചെയ്യുന്നതിനിടയിൽ, ബോംഗാർഡ്നർ ഒരു വനിതാ ഇന്റേൺ ആയ അനസ്താസിയയുമായി പ്രണയത്തിലായി. 1996-ൽ അവർ വേർപിരിഞ്ഞു. പക്ഷേ ആ ബന്ധം അവളെ ലുക്ക് ബൗത്ത് വേയ്സ്: ബൈസെക്ഷ്വൽ പൊളിറ്റിക്സ് എന്ന ഓർമ്മക്കുറിപ്പ് എഴുതാൻ പ്രേരിപ്പിച്ചു. 1997-ൽ അവർ ഇൻഡിഗോ ഗേൾസിലെ ആമി റേയുമായി ഡേറ്റിംഗ് ആരംഭിച്ചു. 2002 ൽ ദമ്പതികൾ വേർപിരിഞ്ഞു. ഭർത്താവ് മൈക്കിൾ, രണ്ട് ആൺമക്കൾ, സ്കുലി, മാഗ്നസ് എന്നിവരോടൊപ്പം അവർ ഇപ്പോൾ ന്യൂയോർക്കിൽ താമസിക്കുന്നു. മിഡ് ലൈഫ്1998-ൽ, ബാംഗാർഡ്നർ മിസ് വിട്ട് ന്യൂയോർക്ക് ടൈംസും NPR ഉം ഉൾപ്പെടെ വിവിധ മാസികകൾക്കും വാർത്താ സ്ഥാപനങ്ങൾക്കും വേണ്ടി സ്വതന്ത്രമായി എഴുതാൻ തുടങ്ങി. [2]അതിനുശേഷം അവർ ഗ്ലാമർ, ദി നേഷൻ, ബാബിൾ, മോർ, മാക്സിം എന്നിവയുൾപ്പെടെ നിരവധി മാസികകൾക്കായി എഴുതിയിട്ടുണ്ട്. മാനിഫെസ്റ്റ: യംഗ് വിമൻ, ഫെമിനിസം ആൻഡ് ദി ഫ്യൂച്ചർ, ഗ്രാസ്റൂട്ട്സ്: എ ഫീൽഡ് ഗൈഡ് ഫോർ ഫെമിനിസ്റ്റ് ആക്ടിവിസം, ആമി റിച്ചാർഡ്‌സ്, ലുക്ക് ബോണ്ട് വേയ്‌സ്: ബൈസെക്ഷ്വൽ പൊളിറ്റിക്‌സ് എന്നിവ അവളുടെ പുസ്തകങ്ങളിൽ ഉൾപ്പെടുന്നു. 2004-ൽ അവർ സ്പീക്ക് ഔട്ട്: ഐ ഹാഡ് ആൻ അബോർഷൻ എന്ന ഡോക്യുമെന്ററി ഫിലിം നിർമ്മിച്ചു. അത് 1920-കൾ മുതൽ ഇന്നുവരെയുള്ള പത്ത് സ്ത്രീകളുടെ ഗർഭച്ഛിദ്ര അനുഭവങ്ങളുടെ കഥയാണ്. അതിൽ പ്രത്യുൽപാദന നീതി ആർക്കിടെക്റ്റ് ലോറെറ്റ റോസ്, ഫെമിനിസ്റ്റും പത്രപ്രവർത്തകയുമായ ഗ്ലോറിയ സ്റ്റെയ്‌നെം, ആക്ടിവിസ്റ്റ് ഫ്ലോറൻസ് റൈസ് എന്നിവരും ഉൾപ്പെടുന്നു. പ്യൂരിറ്റി ബോൾ (കന്യകാത്വം ആഘോഷിക്കുന്ന ആചാരങ്ങൾ),[3] കത്തോലിക്കാ ആശുപത്രികൾ മതേതര ആശുപത്രികൾ ഏറ്റെടുക്കുകയും അവരുടെ പ്രത്യുത്പാദന സേവനങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ബലാത്സംഗം, അവരുടെ സുഹൃത്തിന്റെ മകനെ മുലയൂട്ടൽ എന്നിവയെക്കുറിച്ച് അവർ എഴുതിയിട്ടുണ്ട്. [4] ദി ഓപ്ര വിൻഫ്രെ ഷോ മുതൽ എൻപിആറിന്റെ ടോക്ക് ഓഫ് ദി നേഷൻ വരെയുള്ള ഷോകളിലും ന്യൂയോർക്ക് ടൈംസ്, ബിബിസി ന്യൂസ് അവർ, ബിച്ച് എന്നിവയിലും മറ്റ് വിവിധ വേദികളിലും ബോംഗാർഡ്നറുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. നാഷണൽ കോലിഷൻ ഓഫ് അബോർഷൻ പ്രൊവൈഡേഴ്‌സ്, ആംഹെർസ്റ്റ് കോളേജ്, ടേക്ക് ബാക്ക് ദി നൈറ്റ് യുഡബ്ല്യു-മാഡിസൺ, ന്യൂജേഴ്‌സി വിമൻ ആൻഡ് ജെൻഡർ സ്റ്റഡീസ് കൺസോർഷ്യം എന്നിവയുൾപ്പെടെ 250-ലധികം സർവകലാശാലകളിലും ഓർഗനൈസേഷനുകളിലും കോൺഫറൻസുകളിലും അവർ മുഖ്യപ്രഭാഷണം നടത്തിയിട്ടുണ്ട്. 2003-ൽ, കോമൺവെൽത്ത് ക്ലബ് ഓഫ് കാലിഫോർണിയ അവരുടെ ശതാബ്ദി വർഷത്തിൽ അവളെ "21-ാം നൂറ്റാണ്ടിലെ ദർശിനികളിൽ" ഒരാളായി വാഴ്ത്തി, "എഴുത്തുകാരിയും ആക്ടിവിസ്റ്റും എന്ന നിലയിലുള്ള തന്റെ റോളിൽ [ജെന്നിഫർ] ഫെമിനിസത്തെക്കുറിച്ച് ആളുകൾ ചിന്തിക്കുന്ന രീതിയെ ശാശ്വതമായി മാറ്റിമറിച്ചു. .. അടുത്ത 100 വർഷത്തെ രാഷ്ട്രീയത്തിന്റെയും സംസ്‌കാരത്തിന്റെയും രൂപീകരണവും."[5] അവലംബം
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia