ജെയിംസ് ജോസഫ് ടുനെ
അമേരിക്കൻ ബോക്സിങ് താരമാണ് ജെയിംസ് ജോസഫ് ടുനെ[1]. 1919 - ൽ സർവീസസ് ചാമ്പ്യൻഷിപ്പ് നേടിയതോടെ ടുനെ ലോകശ്രദ്ധയാകർഷിച്ചു. ജീവിതരേഖ1897 മേയ് 25-ന് ന്യൂയോർക്കിൽ ജനിച്ചു. 'ബോക്സിങിനുവേണ്ടിയാണ് താൻ ജനിച്ചതെന്ന' ബോധത്തോടെയായിരുന്നു ടുനെ കുട്ടിക്കാലം ചെലവഴിച്ചത്. രക്ഷിതാക്കൾ എതിർത്തില്ലെങ്കിലും ഒരു 'പ്രൊഫഷണൽ ബോക്സർ' ആകുന്നതിനെ തടയാൻ അവർമടിച്ചില്ല. പക്ഷേ ടുനെ തന്റെ ഇച്ഛയ്ക്കൊപ്പം നിരന്തരം പ്രവർത്തിച്ചു. ലോക ബോക്സിങ് ചാമ്പ്യൻ പദവി വരെ എത്തി. ഇതിനിടയ്ക്ക് ഒന്നാം ലോകയുദ്ധകാലത്ത് ഇദ്ദേഹം അമേരിക്കൻ നാവികസേനയിൽ സേവനമനുഷ്ഠിച്ചു. ഇക്കാരണത്താലും അതിശയകരമായ ബോക്സിങ് പാടവത്താലും ടുനെ 'ഫൈറ്റിങ് മറൈൻ' എന്ന ഓമനപ്പേരു കരസ്ഥമാക്കി. 'ലൈറ്റ് - ഹെവി' വിഭാഗത്തിലെ ആ വിജയത്തെത്തുടർന്ന് ഇദ്ദേഹം 1926-ൽ 'ഹെവി' വിഭാഗത്തിലെ ലോകചാമ്പ്യനായി. ഇന്നത്തെ ലോകാരാധ്യനായ ബോക്സിങ് താരം ഡെംപ്സിയെ തോല്പിച്ച് ടുനെ നേടിയ ഈ വിജയം ലോക ബോക്സിങ് ചരിത്രത്തിലെ തിളക്കമാർന്ന ഏടുകളിലൊന്നാണ്. 1927-ലും ഇദ്ദേഹം ഡെംപ്സിയെ തോല്പിച്ച് കിരീടം നിലനിർത്തി. 1928-ൽ ടോം ഹീനെയെ തോൽപിച്ചാണ് ഇദ്ദേഹം ലോകചാമ്പ്യനായത്. അതിനുശേഷം മറ്റാരാലും കീഴടക്കപ്പെടാനിടയാകാത്ത ഇദ്ദേഹം 76 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമേ പരാജയം അറിഞ്ഞിട്ടുള്ളു എന്നതാണ് വലിയൊരു പ്രത്യേകത. രണ്ടാം ലോകയുദ്ധകാലത്ത് ടുനെ അമേരിക്കൻ നാവികസേനയിലെ 'ഫിസിക്കൽ ഫിറ്റ്നസ്' വിഭാഗം മേധാവിയായിരുന്നു. 1955-ൽ ഇദ്ദേഹം 'ബോക്സിങ് ഹാൾ ഓഫ് ഫെയിം' ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ ആത്മകഥയായ 'എ മാൻ മസ്റ്റ് ഫൈറ്റ്' (1932) ബോക്സിങ് രംഗത്തുനിന്നുണ്ടായ ലോകോത്തര ആത്മകഥയായി വാഴ്ത്തപ്പെടുന്നു. ഇദ്ദേഹത്തിന്റെ മകനായ ജോൺ വാറിക് ടുനെ അമേരിക്കൻ സെനറ്റംഗമായിരുന്നിട്ടുണ്ട്. ടുനെ 1978 നവം. 7-ന് ഗ്രീനിച്ചിൽ അന്തരിച്ചു.
അവലംബംപുറത്തേക്കുള്ള കണ്ണികൾWikimedia Commons has media related to Gene Tunney. |
Portal di Ensiklopedia Dunia