ജെയിംസ് പഴയാറ്റിൽ![]() കേരളത്തിലെ റോമൻ കത്തോലിക്ക സഭയിലെ സീറോ മലബാർ റീത്തിലെ ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാനാണ് മാർ ജെയിംസ് പഴയാറ്റിൽ. 1978-ൽ ഇരിങ്ങാലക്കുട രൂപത രൂപീകരിച്ചതു മുതൽ രൂപത അധ്യക്ഷനായി സേവനം ചെയ്തിരുന്ന പിതാവ്, 32 വർഷത്തെ സേവനത്തിന് ശേഷം 2010 ഏപ്രിൽ 18ന് സ്വയം ഔദ്യോഗിക സ്ഥാനം ഒഴിയുകയായിരുന്നു. ജീവിതരേഖപുത്തൻചിറയിലെ പഴയാറ്റിൽ തോമൻകുട്ടി - മറിയംകുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകനായി 1934 ജൂലൈ 26 ചാക്കോച്ചൻ ജനിച്ചത്. മാമോദീസയ്ക്ക് പള്ളിയിൽ ഇട്ട പേരായ ജെയിംസ് ആണ് വൈദികവൃത്തിയിൽ ഏർപ്പെടുമ്പോൾ സ്വീകരിച്ചത്. സഹോദരങ്ങൾ: കുഞ്ഞുവറീത്, പാവുണ്ണി, ത്രേസ്യ. [1] കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും, തുമ്പൂർ സ്കൂളിൽ ഹൈസ്‌ക്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. പരോഹിത്യംസ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കിയതിനുശേഷം 1952-ൽ തൃശൂർ രൂപതയിലെ തോപ്പ് സെമിനാരിയിൽ ചേർന്ന് വൈദികപരിശീലനം ആരംഭിച്ചു. തുടർന്ന് ശ്രീലങ്കയിലെ കാൻഡി പേപ്പൽ സെമിനാരിയിലും പൂനെയിലുമായി വൈദികപരിശീലനവും ഉപരിപഠനവും പൂർത്തിയാക്കി. 1961 ഒക്‌ടോബർ 3-ന് ബോംബെ മെത്രാപ്പോലീത്ത കർദ്ദിനാൽ വലേരിയൻ ഗ്രേഷ്യസ് തിരുമേനിയുടെ കൈവയ്പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു. പഠനം പൂർത്തിയാക്കി 1962 മാർച്ചിൽ തിരിച്ചെത്തിയപ്പോൾ അജപാലനശുശ്രൂഷയ്ക്കായി നിയുക്തനായത് പാവറട്ടിയിലും ലൂർദ്ദ് കത്തീഡ്രൽ പള്ളിയിലുമായിരുന്നു. തൃശ്ശൂർ രൂപതയുടെ സെന്റ് തോമസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറും ഹോസ്റ്റൽ വാർഡനും, വൈദിക സെനറ്റ് സെക്രട്ടറിയുമായി സേവനം ചെയ്യുന്ന അവസരത്തിലാണ് ഇരിങ്ങാലക്കുട രൂപതയുടെ നിയുക്ത മെത്രാനായി തിരഞ്ഞെടുക്കപ്പെടുന്നത്. [2] 1978 സെപ്റ്റംബർ പത്തിന് കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലാണ് മാർ പഴയാറ്റിലിനെ മെത്രാനായി അഭിഷേകം ചെയ്തത്. അധികാരസ്ഥാനങ്ങൾ
അവാർഡുകൾ
ചിത്രശാല
പുറത്തേക്കുള്ള കണ്ണിhttp://www.marjamespazhayattil.com/ Archived 2018-08-05 at the Wayback Machine അവലംബം
|
Portal di Ensiklopedia Dunia