ജെയിംസ് പി ആലിസൺജെയിംസ് പാട്രിക് ആലിസൺ (1948 ആഗസ്ത് 7 -ന് ജനനം) ഒരു അമേരിക്കൻ ഇമ്മ്യൂണോളജിസ്റ്റും, നൊബേൽ പുരസ്കാര ജേതാവും, യൂണിവേഴ്സ്റ്റി ഓഫ് ടെക്സാസിലെ എം. ഡി. ആൻഡേഴ്സൺ കാൻസർ സെന്ററിലെ ഇമ്മ്യൂണോതെറാപ്പി പ്ലാറ്റ്ഫോമിലെ എക്സിക്യൂട്ടീവ് ഡയറക്ടറുമാനും, ചെയർ ഓഫ് ഇമ്മ്യൂണോളജിയുമാണ്. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ പുതിയ കാൻസർ ചികിത്സകൾക്ക് വഴിയൊരുക്കി. കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി ആർ ഐ) സയന്റിഫിക് അഡ്വൈസറി കൗൺസിലിന്റെ ഡയറക്ടർ കൂടിയാണദ്ദേഹം. ട്യൂമർ ഇമ്മ്യൂണോതെറാപ്പിക്കുവേണ്ടി ടി-സെൽ ഡെവല്പ്മെന്റും, അതിന്റെ ആക്ടിവേഷനെക്കുറിച്ചുമുള്ള മെക്കാനിസത്തിൽ ജെയിംസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു, അദ്ദേഹംതന്നെയാണ് ടി-സെൽ ആന്റിജെൻ റിസെപ്റ്റർ കോമ്പ്ലെക്സ് പ്രോട്ടീനെ വേർതിരിച്ച ആദ്യത്തെ വ്യക്തി.[5][6] 2014 -ൽ ബ്രേക്ക്ത്രൂ പ്രൈസ് ഇൻ ലൈഫ് സയൻസെസ് അവാർഡ് അദ്ദേഹത്തിന് ലഭിച്ചു; 2018 -ൽ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ തസുക്കു ഹോൻജോ യുമായി ജെയിംസ് അലിസൺ പങ്കിട്ടു.[7][8] ആദ്യകാല ജീവിതം1948 ആഗസ്റ്റ് 7 ന് ടെക്സാസിലെ ആലിസിൽ കലൂലയുടെയും (ലിൻ) ആൽബർട്ട് മർഫി ആലിസൺന്റേയും മൂന്ന് മക്കളിൽ ഇളയവനായി ആലിസൺ ജനിച്ചു.[9] അദ്ദേഹത്തിന്റെ ശാസ്ത്രത്തിലേക്കുള്ള പ്രചോദനം എട്ടാം ക്ലാസ്സിലെ ഗണിത അദ്ധ്യാപകനായിരുന്നു. ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിൽ വച്ച് നടന്ന എൻഎസ്എഫ് നടത്തിയ സമ്മർ സയൻസ് ട്രെയിനിംഗ് പ്രോഗ്രാമിംഗിൽ തുടർന്ന് ജെയിംസ് പങ്കെടുത്തു. പിന്നീട് ആലിസ് ഹൈസ്ക്കൂളിൽ ഹൈസ്ക്കൂൾ ബയോളജിയും പൂർത്തിയാക്കി. [10][11]1969 -ലാണ് ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിൽ വച്ച് തന്നെ മൈക്രോബയോളജിയിൽ ബി.എസ് ഡിഗ്രി എടുക്കുന്നത്. അവിടത്തെ അദ്ദേഹം ഡെൽട്ട കപ്പ എപ്സിലോൺ ഫ്രാറ്റെർനിറ്റി അംഗമായിരുന്നു. 1973 -ൽ ജി. ബേരി കിറ്റോയുടെ വിദ്യാർത്ഥിനിയായി ബയോളജിക്കൽ സയൻസിൽ പി.എച്.ഡി ഡിഗ്രി നേടി.[12][13] ഔദ്യോഗിക ജീവിതം1974 മുതൽ 1977 വരെ കാലിഫോർണിയയിലെ സ്ക്രിപ്പ്സ് ക്ലിനിക് ആന്റ് റിസർച്ച് ഫൗണ്ടേഷൻ പോസ്റ്റ്ഡോക്ടറൽ ഫെല്ലോ ആയി ആലിസൺ ജോലി ചെയ്തു. പിന്നീട് 1984 -ൽ എംഡി ആന്റേഴ്സണിൽ അസിസ്റ്റന്റ് ബയോകെമിസ്റ്റും, അസിസ്റ്റന്റ് പ്രൊഫസറുമായി പ്രവർത്തിച്ചു. 1985 -ൽ ബെർക്കിലിയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയുടെ കാൻസർ റിസർച്ച് ലബോറട്ടറി യിൽ പ്രൊഫസർ ഓഫ് ഇമ്മ്യൂണോളജിയായും, ഡയറക്ടറായും അപ്പോയിന്റ് ചെയ്യപ്പെട്ടു. ലുഡ്വിഗ് സെന്റർ ഫോർ കാൻസർ ഇമ്മ്യൂണോതെറാപ്പിയുടെ ഡയറക്ടർ ആകാനും, ഇമ്മ്യൂണോളജി പ്രോഗ്രാമിന്റെ ചെയർ ആകാനും, ഇമ്മ്യൂണോളജിക് സ്റ്റഡീസിൽ കോച്ച് ചെയർ ആകാനും മെമോറിയൽ സ്ലോൺ -കെറ്ററിംഗ് കാൻസർ സെന്ററിൽ ഇമ്മ്യൂണോളജിസ്റ്റ് പരുപാടിയിൽ പങ്കെടുക്കാനുമായി 2004 -ൽ അദ്ദേഹം മെമോറിയൽ സ്ലോൺ-കെറ്റെറിംഗ് കാൻസർ സെന്ററിലേക്ക് മാറി. വിൽ കോർണൽ മെഡിസനിലെ പ്രൊഫസറും, വിൽ കോർണെൽ ഗ്രാജുവേറ്റ് സ്ക്കൾ ഓഫ് സയൻസെസിൽ 2004 മുതൽ 2012 വരെ ഡിപ്പാർട്ട്മെന്റ് ഓഫ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇൻ ഇമ്മ്യൂണോളജി ആന്റ് മൈക്രോബിയൽ പാത്തോജെമസിസിന്റെ കോ-ചെയറും, 2012 വരെ ഹോവാർഡ് ഹൂഗ്സ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് -ന്റെ ഇൻവെസ്റ്റിഗേറ്ററുമായിരുന്നു (2012 -ൽ എംഡി ആൻഡേഴ്സൺ കാൻസർ സെന്ററിൽ നിന്ന് വന്നതിനുശേഷം) 2012 മുതൽ അദ്ദേഹം എംഡി ആൻഡേഴ്സണിൽ ചെയർ ഓഫ് ഇമ്മ്യൂണോളജി ആയിരുന്നു. നാഷ്ണൽ അക്കാദമി ഓഫോ സയൻസെസ് , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ എന്നിവയിലെ ഒരംഗവും, അമേരിക്കൻ അക്കാദമി ഓഫ് മൈക്രോബയോളജിയിലെയും, അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസെസിലേയും ഫെല്ലോവുമായിരുന്നു ആലിസൺ. കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സയന്റിഫിക് അഡ്വൈസറി കൗൺസിലിന്റെ ഡയറക്ടാറണദ്ദേഹം. അമേരിക്കൻ അസോസിയേഷൻ ഓഫ് ഇമ്മ്യൂണോളജിസ്റ്റിന്റെ പ്രസിഡന്റായും പ്രവർത്തിച്ചുണ്ട്. ഗവേഷണം![]() 1980 -കൾക്ക് ശേഷം യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ എംഡി ആൻഡേഴ്സൺ കാൻസർ സെറ്ററിൽ വച്ചും, 1990 -ൽ ബേർക്ക്ലിയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ വച്ചുമാണ് ടി-സെല്ലുകളുടെ മെക്കാനിസത്തെ വിശദീകരിക്കാനുള്ള ആലിസണിന്റെ ഗവേഷണങ്ങൾ തുടങ്ങുന്നത്. 1990 -കൾക്ക് മുമ്പ് ജിം ആലിസൺ ടി-സെല്ലുകളുടെ പ്രവർത്തനങ്ങളെ മ[14][15]ബിറ്ററി തന്മാത്രയായ വർത്തിക്കുന്നു എന്ന് കാണിച്ചുകൊടുത്തു. ടി-സെല്ലിന്റെ ഇൻഹിബിറ്ററി തന്മാത്ര യുടെ ആന്റിബോഡി ബ്ലോക്കെയ്ഡ് ആന്റി-ട്യൂമർ ഇമ്മ്യൂൺ റെസ്പോൺസസിനും, ട്യൂമർ റിജെക്ഷനും സാധ്യമാകുമെന്ന് ആദ്യമായി കണ്ടുപിടിക്കുന്നത് ആലിസണാണ്.[10] ഈ രീതി ഉപയോഗിച്ച് ടി-സെല്ലുകളുടെ ഇൻഹിബിറ്ററി വഴികളെ ആന്റി ഇമ്മ്യൂൺ ട്യൂമർ ഇമ്മ്യൂണുകളെ കടത്താനുള്ള വഴിയായി ഉപയോഗിക്കാനും, ടി-സെല്ലുകളുടെ ഇൻഹിബിറ്ററി വഴികളെ കേന്ദ്രീകരിക്കുന്ന മരുന്നുകളുടെ കണ്ടുപിടിക്കാനും ശാസ്ത്രലോകത്തിന് കഴിഞ്ഞു, അത് ഇമ്മ്യൂൺ ചെക്ക്പോയിന്റ് തെറാപ്പിൾക്ക് വഴിവച്ചു. സ്ക്രിപ്പ്സ് റിസർച്ച് , ട്യമൂർ-ഇമ്മ്യോണളജിസ്റ്റായ റാൽഫ് റെയിസ്ഫീൽഡിന് കീഴെ ആലിസൺ പരിശീലിച്ചു. 1977 -ൽ ആലിസണും, സഹപാടിയായ ജിഎൻ കലാഹനും നേച്ച്വറിലേക്ക് അവർ കാൻസർ സെല്ലുകളിൽ നിന്ന് ഇമ്മ്യൂൺ സിസ്റ്റം പ്രതിരോധിക്കുന്നതിനുള്ള തെളിവ് കണ്ടെത്തിയെന്ന് പറഞ്ഞ് കത്തയച്ചു. പ്രോട്ടീനുകളുടെ സഹായത്തോടെ ആന്റിജെൻ അസോസിയേഷൻ വഴിയാണ് ഇത് സാധ്യമായത്. കാൻസർ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിക്കാനായുള്ള ഘടകം കണ്ടുപിടിച്ചത് ചെക്ക്പെയിന്റ്-ബ്ലോക്കെയ്ഡ് കാൻസർ ഇമ്മ്യൂണോതെറാപ്പീസിന്റെ പ്രധാന കണ്ടുപിടിത്തമായി മാറി. ടി-സെൽ ആന്റിജെൻ റിസപ്റ്റർ കോമ്പ്ലെക്സിന്റെ മോളിക്കൂലാർ ഇമ്മ്യൂണോളജിയിലും, കോ-സിമൂലേറ്ററി റിസപ്റ്ററിലും, ടി-സെൽ ആക്റ്റിവേഷനുമായി ബന്ധപ്പെട്ട മറ്റു തന്മാത്രകളിലുമായിരുന്നു ആലിസണിന്റെ ഗവേഷണം. ടി-സെല്ലുകളുടെ പുതിയ സ്വഭാവ സവിശേഷതകളെ കണ്ടുപിടിക്കുന്നതിലും, അവ ആന്റിജൻ റിസപ്റ്റർ എൻഗേജ്മെന്റുകളിലേക്കും ടി-സെല്ലുകളുടെ ആക്റ്റിവേഷനിലേക്കും, ഇൻആക്റ്റിവേഷനിലേക്കും വഴിവക്കുന്നതിലും അലിസൺ ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നും. ഇമ്മ്യൂണോതെറാപ്പിയോട് പ്രതികരിച്ച രോഗികളുടെ ഇമ്മ്യൂൺ റെസ്‍പോൺസസുകളെ മനസ്സിലാക്കാനാണ് അദ്ദേഹം ഇപ്പോൾ ശ്രമിക്കുന്നത്. കാൻസർ രോഗികളുടെ ഇമ്മ്യൂൺ റെസ്‍പോൺസസുകളെ പരിശോധിക്കാനായി എംഡി ആൻഡേഴ്സൺ കാൻസർ സെന്റർ പ്ലാറ്റഫോം അദ്ദേഹം സ്ഥാപിച്ചു.[16] ബഹുമതികൾIn 2011 Allison won the Jacob Heskel Gabbay Award for Biotechnology and Medicine[17] and was awarded the American Association of Immunologists Lifetime Achievement Award.[18] In 2013 he shared the Novartis Prize for Clinical Immunology. In 2014 he shared the first Tang Prize in Biopharmaceutical Science with Tasuku Honjo, won the 9th Annual Szent-Györgyi Prize for Progress in Cancer Research of the National Foundation for Cancer Research, received the $3 million Breakthrough Prize in Life Sciences, the Canada Gairdner International Award,[19] the Louisa Gross Horwitz Prize,[20] and the Harvey Prize [21] of the Technion Institute of Technology in Haifa. In 2015, he received the Lasker-DeBakey Clinical Medical Research Award. For 2017 he received the Wolf Prize in Medicine [22] and the Balzan Prize for Immunological Approaches in Cancer Therapy (this prize jointly with Robert D. Schreiber). [23] In 2018 he received the King Faisal International Prize in Medicine[24], the Jessie Stevenson Kovalenko Medal and the Albany Medical Center Prize in Medicine and Biomedical Research.[25] He was awarded the Nobel Prize in Physiology or Medicine in 2018 jointly with Tasuku Honjo for their discovery of cancer therapy by inhibition of negative immune regulation.[26][27][28] സ്വകാര്യ ജീവിതംആലിസൺ മലിന്റ ബെൽ -നെ 1969 -ൽ വിവാഹം കഴിച്ചു. ഒരു മകൻ റോബർട്ട് ആലിസൺ 1990 ജനിച്ചു. ന്യൂയോർക്ക് നഗരത്തിലെ ഒരു ആർക്കിടെക്ചറാണിപ്പോൾ. ആലിസണും, മലിൻഡയും 2012 -ൽ വിവാഹ മോചനം നടത്തി. ആലിസൺ എംഡി ആൻഡേഴ്സണിലെ ഒരു സഹപാഠിയായ പദ്മണി ഷർമ യെ വിവാഹം കഴിച്ചു. [29]ആലിസണിന്റെ അമ്മ തനിക്ക് പതിനൊന്ന് വയസ്സുള്ളപ്പോൾ ലിംഫോമയാൽ മരണമടഞ്ഞു. അദ്ദേഹം സഹോദരൻ 2005 -ൽ പ്രോസ്റ്റേറ്റ് കാൻസറാൽ മരണമടഞ്ഞു. [29] അവലംബം
|
Portal di Ensiklopedia Dunia