ഒരു അമേരിക്കൻ നടിയാണ് ജെയ്മി അലക്സാണ്ടർ (ജനനം, ജയ്മി ലൌറൻ ടർബഷ്, മാർച്ച് 12, 1984)[1]. കൈലെ XY എന്ന ടെലിവിഷൻ പരമ്പരയിലെ ജെസ്സി, 2011 ൽ പുറത്തിറങ്ങിയ തോർ എന്ന സൂപ്പർ ഹീറോ സിനിമയിലെ സിഫ്, 2013 ൽ പുറത്തിറങ്ങിയ അതേ ചിത്രത്തിൻറെ തുടർച്ച, എജൻറ്സ് ഓഫ് S.H.I.E.L.D. എന്ന ടെലിവിഷൻ പരമ്പരയിലെ കഥാപാത്രം എന്നിവ അവതരിപ്പിച്ചതിൻറെ പേരിലാണ് അവർ ഏറെ പ്രശസ്തയായത്. 2015 മുതൽ, അവർ എൻബിസി പരമ്പരയായ ബ്ലൈൻഡ് സ്പോട്ടിലെ വേഷം അവതരിപ്പിച്ചിരുന്നു.
ആദ്യകാലം
തെക്കൻ കരോലൈനയിലെ ഗ്രീൻവില്ലിൽ ജനിച്ച ജെയ്‌മി അലക്സാണ്ടർ, ടെക്സസിലെ ഗ്രേപ്‍വൈനിലേയ്ക്ക് താമസം മാറി. അഞ്ച് കുട്ടികളുള്ള ഒരു കുടുംബത്തിലെ ഏക പെൺകുട്ടിയായിരുന്നു അവർ.[2] അലക്സാണ്ടർ ആദ്യമായി ഗ്രേഡ് സ്കൂളിൽവച്ച് ഒരു നേരമ്പോക്കിനായി നാടകാഭിനയരംഗത്ത് പ്രവേശിച്ചു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ പാടാൻ കഴിയാത്തതിനാലാണ് നാടകവേദിയിൽ നിന്ന് താൻ പുറത്താക്കപ്പെട്ടതെന്ന് അലക്സാണ്ടർ പറഞ്ഞു. അതിനാൽ അവൾ കായികരംഗത്തേക്ക് പ്രവേശിച്ചു.[3] കോളിവില്ലെ ഹെറിറ്റേജ് ഹൈസ്‌കൂളിൽ[4] നിന്ന് ബിരുദം നേടിയ ശേഷം, ഒന്നര വർഷത്തിനുശേഷം, അഭിനയ ജീവിതം പിന്തുടരുന്നതിനായി ലോസ് ഏഞ്ചൽസിലേക്ക് താമസം മാറി.[5]
സിനിമകൾ
ജെയ്മി 2011 മേയിൽ ഹോളിവുഡിൽ തോർ ചലച്ചിത്രത്തിന്റെ പ്രീമിയറിൽ