ജെയ്ൻ എലിസബത്ത് ഹോഡ്‌സൺ
ജെയ്ൻ എലിസബത്ത് ഹോഡ്‌സൺ (ജനുവരി 23, 1915, ക്രൂക്‌സ്റ്റൺ, മിനസോട്ട - ഒക്ടോബർ 23, 2006, റോച്ചസ്റ്റർ, മിനസോട്ട) ഒരു അമേരിക്കൻ പ്രസവചികിത്സകയും ഗൈനക്കോളജിസ്റ്റായിരുന്നു. അവർ കാൾട്ടൺ കോളേജിൽ നിന്ന് ബിരുദവും മിനസോട്ട സർവകലാശാലയിൽ നിന്ന് എം.ഡിയും നേടി. ജേഴ്‌സി സിറ്റി മെഡിക്കൽ സെന്ററിലും മയോ ക്ലിനിക്കിലുമാണ് അവർ തൻറെ പരിശീലനം പൂർത്തിയാക്കിയത്. എലിസബത്ത് ഹോഡ്‌സന്റെ 50 വർഷത്തെ കരിയർ ഗർഭച്ഛിദ്രം ഉൾപ്പെടെ സ്ത്രീകൾക്ക് പ്രത്യുൽപാദനപരമായ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മിനസോട്ടയിലെ സെന്റ് പോളിൽ സ്വന്തം ക്ലിനിക്ക് തുറന്ന അവർ ഡുലുത്ത് വിമൻസ് ഹെൽത്ത് സെൻററിൻറെ സഹസ്ഥാപകകൂടിയായിരുന്നു. സ്ത്രീകൾക്ക് വൈദ്യസഹായം നൽകുന്നതിനു പുറമേ, ഗർഭച്ഛിദ്രത്തെ നിയന്ത്രിക്കുന്ന സംസ്ഥാന നിയമങ്ങളെ വെല്ലുവിളിച്ച് സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നയാളായിരുന്നു ഹോഡ്സൺ. ഒരു ആശുപത്രിയിൽ ഗർഭച്ഛിദ്രം നടത്തിയതിൻറെ പേരിൽ അമേരിക്കൻ ഐക്യനാടുകളിൽ ഇതുവരെ ശിക്ഷിക്കപ്പെട്ട ഒരേയൊരു വ്യക്തി അവർ മാത്രമാണ്.[1][2] വിദ്യാഭ്യാസവും തൊഴിലുംഹോഡ്സൺ 1934-ൽ കാൾട്ടൺ കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവും 1939-ൽ മിനസോട്ട സർവ്വകലാശാലയിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദവും നേടി. ഇരുവരും ന്യൂജഴ്‌സിയിലെ ജേഴ്‌സി സിറ്റിയിൽ ഇന്റേൺസ് ആയിരുന്നു. ഈ സമയത്താണ് ഹോഡ്‌സൺ തന്റെ ഭാവി ഭർത്താവായ ഫ്രാങ്ക് ഡബ്ല്യു. ക്വാട്ടിൽബോമിനെ കണ്ടുമുട്ടിയത്. മിനസോട്ടയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിൽ ഇരുവരും വൈദ്യശാസ്ത്ര പരിശീലനം പൂർത്തിയാക്കി. ടാൻസാനിയ, പെറു, ഇക്വഡോർ, ഈജിപ്ത്, ഗ്രെനേഡ, ചൈന എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചുകൊണ്ട് ഇരുവരും പ്രോജക്ട് ഹോപ്പിനുവേണ്ടി തങ്ങളുടെ സമയവും പ്രയത്നവും നൽകി.[3] ഹോഡ്‌സൺ ഒടുവിൽ 1947-ൽ മിനസോട്ടയിലെ സെന്റ് പോൾ എന്ന സ്ഥലത്ത് സ്വന്തം ക്ലിനിക്ക് തുറന്നുകൊണ്ട് അടുത്ത 50 വർഷക്കാലം സ്ത്രീകൾക്ക് പ്രത്യുൽപാദനപരമായ ആരോഗ്യ സംരക്ഷണം നൽകി.[4] അവരുടെ ആദ്യകാല ഗവേഷണങ്ങളിൽ ഗർഭ പരിശോധനാ രീതികളും ഉൾപ്പെടുന്നു. 1952-ൽ അമേരിക്കൻ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ് എന്ന സംഘടനയുടെ സ്ഥാപക ഫെല്ലോ ആയി. 1981-ൽ ഹോഡ്‌സൺ ഡുലുത്ത് വിമൻസ് ഹെൽത്ത് സെന്റർ സ്ഥാപിച്ചു.[5][6][7] അവലംബം
|
Portal di Ensiklopedia Dunia