ജെറാൾഡ് ഡ്യൂ മോറിയർ
ജെറാൾഡ് ഡ്യൂ മോറിയൽ ഇംഗ്ലീഷ് നടനും തിയെറ്റർ മാനേജരുമായിരുന്നു. 20- നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ഇംഗ്ലീഷ് നാടകരംഗത്തെ ഒരു പ്രമുഖ വ്യക്തിയായിരുന്നു ജെറാൾഡ്. 1873 മാർച്ച് 26-ന് ഹാംസ്റ്റെഡിൽ ജനിച്ചു. സാഹിത്യകാരനായ ജോർജ് ഡ്യൂമോറിയറാണ് പിതാവ്. 1894-ൽ നാടകാഭിനയം ആരംഭിച്ച ഡ്യൂമോറിയർ 1902-ൽ ജെ.എം. ബാരിയുടെ ദി അഡ്മയറബിൾ ക്രിച്ടൻ എന്ന നാടകത്തിലൂടെയാണ് ശ്രദ്ധേയനായത്. 1904-ൽ ബാരിയുടെ മറ്റൊരു നാടകമായ പിറ്റർ പാനിൽ ക്യാപ്റ്റൻ ഹുക്കിന്റെ വേഷമണിഞ്ഞ് ജനശ്രദ്ധ പിടിച്ചുപറ്റി. ഏണസ്റ്റ് ഹോർണങ്കിന്റെ റാഫിൾസ് എന്ന നാടകത്തിലൂടെയാണ് ഡ്യൂമോറിയർ ഒന്നാം നിരയിലെത്തിയത്. 1910-ൽ തിയെറ്റർ മാനേജരായി പ്രവർത്തനം ആരംഭിച്ച ഡ്യൂമോ റിയർ 1916-ൽ ബാരിയുടെ എകിസ്ഫോറസിന്റെല്ലെ എന്ന നാടകവും 1917-ൽ ഡിയർ ബ്രൂട്ടനും വിജയകരമായി അവതരിപ്പിച്ചു. സിറിൽ മക്നീലിന്റെ ബുൾഡോഗ് ഡ്രമണ്ട് എന്ന നാടകമാണ് ശ്രദ്ധേയമായ മറ്റൊരു സംഭാവന. 1934 ഏപ്രിൽ 11-ന് ലണ്ടനിൽ ഡ്യൂമോറിയർ അന്തരിച്ചു. ഇദ്ദേഹത്തിന്റെ മകളും സാഹിത്യകാരിയുമായ ഡാഫ്നെ ഡ്യൂമോറിയർ പിതാവിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia