എൻജിൻ
|
പ്രത്യേകത
|
ഗുണങ്ങൾ
|
ദോഷങ്ങൾ
|
വാട്ടർ ജെറ്റ്
|
നോസിൽ വഴി വെള്ളം പിന്നിലേക്ക് ശക്തിയായി പുറന്തള്ളുന്നു
|
വെള്ളത്തിന് അധികം ആഴമില്ലാത്ത സ്ഥലങ്ങളിൽ അനുയോജ്യം,ശക്തമായ എൻജിൻ.
|
പ്രൊപ്പല്ലറിനേക്കാളും കാര്യക്ഷമത കുറവ്. ജലത്തിൽ കാണുന്ന ഖര അവശിഷ്ടങ്ങൾ പ്രവർത്തനത്തെ ബാധിക്കുന്നു.
|
മോട്ടോർജെറ്റ്
|
ഇന്നത്തെ ജെറ്റ് എൻജിനുകളുടെ പുരാതന മോഡൽ. വായു ഉള്ളിലേക്ക് ശക്തിയായി ഉള്ളിലേക്കെടുക്കുന്ന പിസ്റ്റൺ എൻജിനും ജെറ്റ് എക്സോസ്റ്റും.
|
പ്രൊപ്പല്ലറിനേക്കാളും പുറന്തള്ളൽ പ്രവേഗം, ഉന്നത പ്രവേഗങ്ങളിൽ നല്ല തള്ളൽ ബലം നൽകുന്നു
|
ഭാരക്കൂടുതൽ, കുറഞ്ഞ പ്രയോഗക്ഷമത
|
ടർബോജെറ്റ്
|
ടർബൈൻ എൻജിനുകൾക്ക് പൊതുവായി പറയുന്ന പേര്
|
ലളിതമായ രൂപകല്പന, സൂപ്പർസോണിക് വേഗതയിൽ പ്രയോഗക്ഷമത കൂടുതൽ (~M2)
|
അടിസ്ഥാനപരമായ രൂപകല്പന, സബ്സോണിക് വേഗങ്ങളിൽ പ്രയോഗക്ഷമതയും ശക്തിയും മെച്ചപ്പെടുത്താനുള്ള പരിഷ്കാരങ്ങൾ കാണപ്പെടുന്നില്ല, ശബ്ദമലിനീകരണം ഉണ്ടാക്കുന്നു.
|
ടർബോഫാൻ
|
സാധാരണ ഉപയോഗത്തിലുള്ളതിൽ പ്രചാരമേറിയ എൻജിൻ. ബോയിങ്747 പോലുള്ള യാത്രാവിമാനങ്ങളിലും പല യുദ്ധ വിമാനങ്ങളിലും ഉപയോഗിക്കുന്നു. സൂപ്പർസോണിക് വേഗതകളിൽ 'ആഫ്റ്റർബർണർ' ഉപയോഗിക്കുന്നു. എൻജിൻ കേന്ദ്രത്തിനു ചുറ്റും വായു പ്രവഹിക്കാൻ കംപ്രസറിന്റെ ആദ്യഭാഗം വിസ്താരമുള്ളതായിരിക്കും.
|
ഉയർന്ന ദ്രവ്യ പ്രവാഹ നിരക്കും താഴ്ന്ന പുറന്തള്ളൽ വേഗവും മൂലം എൻജിൻ താരതമ്യേന നിശ്ശബ്ദമായിരിക്കും, അതിനാൽ സബ്സോണിക് വേഗങ്ങളിലെ സഞ്ചാരത്തിന് അനുയോജ്യം.
|
സങ്കീർണ്ണമായ രൂപകല്പന, വലിയ വ്യാസമുള്ള എൻജിൻ, ഭാരക്കൂടുതലുള്ള ബ്ലേഡുകളുടെ ആവശ്യം.ആഘാതതരംഗങ്ങളുടെ രൂപവത്കരണം എൻജിനെ സാരമായി ബാധിക്കുമെന്നതിനാൽ നിശ്ചിതമായ ഉന്നത പ്രവേഗം മാത്രമേ സാധ്യമാകൂ.
|
റോക്കറ്റ്
|
പ്രൊപ്പലന്റും ഓക്സീകാരികളും റോക്കറ്റിൽ തന്നെ ഉണ്ടായിരിക്കും.
|
ചലിക്കുന്ന യന്ത്രഭാഗങ്ങൾ കുറവ്, മാക്ക് 0 മുതൽ മാക്ക് 25+ വരെ വേഗത, ഉയർന്ന വേഗങ്ങളിൽ പ്രയോഗക്ഷമത കൂടുതൽ (> മാക്ക് 10), ത്രസ്റ്റ്\വെയ്റ്റ് നിരക്ക് 100ൽ കൂടുതൽ, വായു സ്വീകരണി ഇല്ല, ഉയർന്ന കംപ്രഷൻ നിരക്ക്, ഉയർന്ന പുറന്തള്ളൽ വേഗത (ഹൈപ്പർസോണിക്) , മികച്ച കോസ്റ്റ്\ത്രസ്റ്റ് നിരക്ക്, പരിശോധിക്കാൻ എളുപ്പം, ശൂന്യാകാശത്തും പ്രവർത്തിക്കുന്നു, ഉപരിതലവിസ്തീർണ്ണം കുറവാകയാൽ അമിത താപം ഉത്പാദിപ്പിക്കപ്പെടുന്നില്ല, ടർബൈൻ ഇല്ല.
|
ധാരാളം പ്രൊപ്പലന്റ് ആവശ്യം, വളരെ കുറഞ്ഞ വിശിഷ്ട ആവേഗം. പുറന്തള്ളുന്ന വാതകങ്ങളുടെ പുനരുപയോഗം സാധ്യമല്ല. ഓക്സീകാരികൾ റോക്കറ്റിൽ തന്നെ ഉൾപ്പെടുത്തുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ശബ്ദമലിനീകരണകാരി.
|
റാംജെറ്റ്
|
ഉള്ളിലെത്തുന്ന വായു എൻജിന്റെ മുൻവശത്ത് കാണപ്പെടുന്ന നാളം മുഖേന സങ്കോചിക്കുന്നു
|
ചലിക്കുന്ന യന്ത്ര ഭാഗങ്ങൾ ഇല്ല, മാക്0.8 മുതൽ മാക്5+ വരെ വേഗത, ഉയർന്ന വേഗങ്ങളിൽ (>മാക്2.0)പ്രയോഗക്ഷമത കൂടുതൽ,ജെറ്റ് എൻജിനുകളിൽ വച്ച് ഏറ്റവും ഭാരം കുറഞ്ഞത്,ടർബൈൻ ബ്ലേഡുകൾ ഇല്ലാത്തതിനാൽ എൻജിൻ തണുപ്പിക്കാൻ എളുപ്പം.
|
എൻജിൻ പ്രവർത്തിക്കാൻ ഉയർന്ന പ്രാരംഭപ്രവേഗം ആവശ്യം,കുറഞ്ഞ കംപ്രഷൻ റേഷ്യോ മൂലം കുറഞ്ഞ വേഗങ്ങളിൽ പ്രയോഗക്ഷമത കുറവ്
|
ടർബോപ്രോപ് (ടർബോഷാഫ്റ്റിന് സമാനം)
|
പ്രോപ്പല്ലർ, (ഹെലികോപ്റ്ററിന്റെ) റോട്ടർ എന്നിവ തിരിക്കാനാവശ്യമായ ഊർജ്ജം നൽകുന്ന ഗ്യാസ് ടർബൈൻ എൻജിനുകൾ.അതിനാൽ ഇവയെ ജെറ്റ് എൻജിനുകളായി കണക്കാക്കുന്നില്ല.
|
താഴ്ന്ന സബ്സോണിക് വിമാന വേഗങ്ങളിൽ ഉയർന്ന ക്ഷമത.ബലമുള്ള ഷാഫ്റ്റ്.
|
വിമാനങ്ങൾക്ക് നിയന്ത്രിതമായ ഉന്നതവേഗം മാത്രമേ കൈവരിക്കാൻ സാധിക്കൂ.ശബ്ദമലിനീകരണകാരി.
|
പ്രോപ്പ്‌ഫാൻ
|
ഒന്നോ അതിൽ കൂടുതലോ പ്രൊപ്പല്ലറുകളുള്ള ടർബോപ്രോപ്പ് എൻജിന് സമാനം.
|
ഇന്ധനക്ഷമത കൂടുതൽ,ടർബോഫാനിനേക്കാൾ കുറഞ്ഞ ശബ്ദമലിനീകരണം,ഉയർന്ന വേഗത,1980കളിലെ ഇന്ധനക്ഷാമകാലത്ത് വിമാനങ്ങളിൽ ധാരാളം ഉപയോഗിച്ചു
|
സങ്കീർണ്ണതകളാൽ ഇത്തരം എൻജിനുകൾ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്.
|
പൾസ്ജെറ്റ്
|
വായുവിനെ സങ്കോചിപ്പിക്കുന്നതും കംബസ്‌ഷൻ നടക്കുന്നതും മറ്റു എൻജിനുകളിൽ നിന്ന് വിപരീതമായി ഇടവിട്ടാണ്.ചില ഡിസൈനുകൾ വാൽവുകളും ഉപയോഗിക്കുന്നു.
|
ലളിതമായ രൂപകൽപന
|
ശബ്ദ മലിനീകരണകാരി,കുറഞ്ഞ ക്ഷമത,എൻജിനിലുപയോഗിക്കുന്ന വാൽവുകൾ എളുപ്പത്തിൽ ഉപയോഗശൂന്യമാകാൻ സാധ്യത.
|