ജെല്ലിഫിഷ് തടാകം
പലാവുവിലെ ഏൽ മാൽക് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു കടൽ തടാകമാണ് ജെല്ലിഫിഷ് തടാകം (പലൗവൻ : Ongeim'l ത്കെതൌ, "ഫിഫ്ത് ലേക്"). കൊറോർ, പലേലിയു എന്നിവയ്ക്കിടയിലെ പലാവുവിന്റെ തെക്കൻ ലഗൂണിലെ ചെറിയ, പാറക്കെട്ടുകളോടു കൂടിയ, ഭൂരിഭാഗം ജനവാസമില്ലാത്ത ദ്വീപായ റോക്ക് ഐലന്റുകളുടെ ഭാഗമാണ് ഏൽ മാൽക്. റോക് ഐലന്റുകളിൽ ഏകദേശം 70- ൽപരം കടൽ തടാകങ്ങൾ സ്ഥിതി ചെയ്യുന്നു. ദശലക്ഷക്കണക്കിന് ഗോൾഡൻ ജെല്ലി ഫിഷ് ദിനംപ്രതി തടാകത്തിന് സമീപത്തായി തിരശ്ചീനമായ ഭാഗങ്ങൾ ഉടനീളം കുടിയേറിപ്പാർക്കുന്നു. ജെല്ലിഫിഷ് തടാകം പുരാതന മയോസെൻ യുഗത്തിലെ ചുണ്ണാമ്പുകല്ലുകൾ കൊണ്ടുള്ള പാറക്കെട്ടുകളിലെ പിളർന്ന തുരങ്കങ്ങളിലൂടെയും മടക്കുകളിലൂടെയും കടലിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും ഈ തടാകം ഒറ്റപ്പെട്ടതാണ്. ഈ തടാകത്തിലെ വൈവിധ്യമാർന്ന സ്പീഷീസുകളുടെ ജൈവവൈവിധ്യം സമീപത്തുള്ള ലഗൂണിൽ നിന്ന് കുറഞ്ഞു കാണപ്പെടുന്നു. ഗോൾഡൻ ജെല്ലിഫിഷ്, മസ്തീസിയസ് cf. പാപ്പുവ എപ്പിസോണി, തടാകത്തിലെ മറ്റു ചില സ്പീഷീസുകൾ എന്നിവകൂടാതെ അടുത്തുള്ള ലഗൂണുകളിൽ താമസിക്കുന്ന അടുത്ത ബന്ധുക്കളായ സ്പീഷീസുകളിൽ നിന്നും വ്യത്യസ്തമായ സ്പീഷീസുകൾ ഈ തടാകത്തിലുണ്ടാകാൻ സാദ്ധ്യതയുണ്ട്. ലേക് സ്ട്രാറ്റിഫിക്കേഷൻ![]() ![]() ജെല്ലിഫിഷ് തടാകം ഓക്സിജനേറ്റഡ് അപ്പർ ലെയർ (mixolimnion), ലോവർ അനോക്സിക് ലെയർ (monimolimnion). എന്നീ രണ്ട് പാളികളായി തരംതിരിച്ചിരിക്കുന്നു. തടാകത്തിലെ ഓക്സിജന്റെ അളവ് ഏതാണ്ട് 5 ppm ഉപരിതലത്തിൽ നിന്നും 15 മീറ്ററിൽ (chemocline) പൂജ്യം വരെ കുറയുന്നു. പാളികളാക്കുന്ന പ്രക്രിയ തുടരുന്നതിനാൽ കാലാനുസൃതമായ മിശ്രണം സംഭവിക്കുന്നില്ല. ലോകത്തിൽ തിരിച്ചറിഞ്ഞിട്ടുള്ള 200 ലധികം ലവണ തടാകങ്ങളിൽ ഒന്നാണ് ഈ തടാകം. എന്നിരുന്നാലും ഈ തടാകങ്ങളിൽ ഭൂരിഭാഗവും ശുദ്ധജല ഉറവിടങ്ങളാണ്. സ്ഥിരമായി കിടക്കുന്ന തട്ടുകളായ മറൈൻ തടാകങ്ങൾ അപൂർവ്വമാണ് എന്നാൽ ഏൽ മാൽക്കിനടുത്തുള്ള മറ്റ് ദ്വീപുകളിൽ പതിനൊന്ന് പ്രകടമാകാത്ത സ്ഥിരമായ കടൽ തടാകങ്ങളുണ്ട്.[1] തടാകത്തിലെ ജലത്തിന്റെ മിശ്രിതത്തെ തടയുന്നതോ നിയന്ത്രിക്കുന്നതോ ആയ സാഹചര്യങ്ങളുണ്ടായാൽ ഈ തടാകത്തിന് തകരാർ ഉണ്ടാകാം. ഈ നിബന്ധനകളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:[1]
![]() ഉപരിതലത്തിൽ നിന്നും 15 മീറ്റർ (49 അടി) വരെ ഓക്സിജനേറ്റഡ് ലെയർ വ്യാപിക്കുന്നു. ഓക്സിജൻ ആവശ്യമായ ജെല്ലിഫിഷ്, ഏതാനും ചില മത്സ്യങ്ങളും ക്രസ്റ്റേഷ്യൻ (Copepod)[2] തുടങ്ങിയ എല്ലാ ജീവികളും ഈ പാളിയിൽ ജീവിക്കും. ഈ പാളി അല്പം ചെളി നിറഞ്ഞതാണ്. ദൃശ്യപരത ഏകദേശം 5 മീറ്റർ (16 അടി) ആണ്. 3 മീറ്റർ (9.8 അടി) ഈ പാളിയുടെ താഴെയായി മഴ മൂലമുണ്ടാകുന്ന ഒഴുക്കിൻറെയും ഫലമായി ഉപ്പുരസവും ഉണ്ടാകുന്നു. അതിന് താഴെവരുന്ന ഭാഗം ലവണാംശ സംവിധാനങ്ങളാൽ ലവണാംശം അളക്കാൻ കഴിയാത്തതാണ്. ഉപരിതലത്തോട് ചേർന്ന് മൂന്ന് തുരങ്കങ്ങളിലൂടെയാണ് തടാകം കടലിനോട് ബന്ധിപ്പിച്ചിരിക്കുന്നത്. തുരങ്കങ്ങൾ വഴി തടാകത്തിൽ നിന്നും പുറത്തേക്ക് ഒഴുകുന്നത് വേലിയേറ്റ ജലമാണ്. തടാകത്തിലെ വേലിയേറ്റ അളവ് ലഗൂണിലെ വേലിയേറ്റ അളവിൽ മൂന്നിലൊന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. വേലിയേറ്റ കൊടുമുടികൾ ഏകദേശം 1 മണിക്കൂറും നാൽപ്പതു മിനിറ്റും ലഗൂൺ വേലിയേറ്റ കൊടുമുടികളിൽ നിന്നും വൈകുന്നു. ജൈവശാസ്ത്രജ്ഞൻ വില്ല്യം ഹാംനർ[3] കണക്കാക്കുന്നത് ഏകദേശം 2.5% തടാകത്തിലെ ജലം വേലിയേറ്റ ഒഴുക്ക് സമയത്ത് മാറ്റപ്പെടുന്നു. എന്നിരുന്നാലും വേലിയേറ്റ ജലം ഉപരിതലത്തിൽ പ്രവേശിക്കുന്നതു കാരണം ലോവർ അനോക്സിക് ലെയറിനെ വലിയ അളവിൽ വേലിയേറ്റ ഒഴുക്ക് ബാധിക്കുന്നില്ല.[4]
അവലംബം
ബാഹ്യ ലിങ്കുകൾJellyfish Lake എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia