ജെസീക്ക ടാണ്ടി
ജെസ്സി ആലീസ് ടാണ്ടി (ജീവിതകാലം: 7 ജൂൺ 1909 - 11 സെപ്റ്റംബർ 1994) ഒരു ഇംഗ്ലീഷ്-അമേരിക്കൻ നടിയായിരുന്നു. നൂറിലധികം സ്റ്റേജ് നാടകങ്ങളിലും 60 ലധികം വേഷങ്ങൾ ചലച്ചിത്രത്തിലും ടിവിയിലും അവതരിപ്പിച്ച അവർക്ക് ഒരു അക്കാദമി അവാർഡ്, നാല് ടോണി അവാർഡുകൾ, ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ്, ഒരു പ്രൈംടൈം എമ്മി അവാർഡ് എന്നിവ ലഭിച്ചിരുന്നു.[1][2] ലണ്ടനിൽ ജനിച്ച അവർക്ക് 1927 ൽ ലണ്ടനിലെ വേദിയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ 18 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. 1930 കളിൽ ലണ്ടനിലെ വെസ്റ്റ് എന്റിൽ ഒഫെലിയ (ഇതിഹാസ കഥാപാത്രമായ ഹാംലെറ്റിനെ അവതരിപ്പിച്ച ജോൺ ഗീൽഗഡിനൊപ്പം), കാതറിൻ (ഹെൻറി V എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലോറൻസ് ഒലിവിയറോടൊപ്പം) എന്നിങ്ങനെ നിരവധി നാടകങ്ങളിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[3] ഈ കാലയളവിൽ നിരവധി ബ്രിട്ടീഷ് സിനിമകളിലും ജെസി ടാണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷ് നടൻ ജാക്ക് ഹോക്കിൻസുമായുള്ള വിവാഹബന്ധം അവസാനിച്ചതിനുശേഷം, 1940 ൽ ന്യൂയോർക്ക് നഗരത്തിലേക്ക് താമസം മാറ്റിയ അവർ അവിടെ കനേഡിയൻ നടൻ ഹ്യൂം ക്രോണിനെ കണ്ടുമുട്ടി. അദ്ദേഹം അവരുടെ രണ്ടാമത്തെ ഭർത്താവായിത്തീരുകയും വേദിയിലും സ്ക്രീനിലും ഇടയ്ക്കിടെ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. 1948 ൽ എ സ്ട്രീറ്റ്കാർ നെയിംഡ് ഡിസയർ എന്ന യഥാർത്ഥ ബ്രോഡ്‌വേ നിർമ്മാണത്തിൽ ബ്ലാഞ്ചെ ഡുബോയിസ് എന്ന കഥാപാത്രമായി അഭിനയത്തിന് ഒരു നാടകത്തിലെ മുൻനിര നടിയുടെ മികച്ച അഭിനയത്തിനുള്ള ടോണി അവാർഡ് ലഭിച്ചു. കാതറിൻ കോർണൽ (ആന്റണി & ക്ലിയോപാട്രയിലെ വനിതാ നായിക) ജൂഡിത്ത് ആൻഡേഴ്സൺ (മെഡിയയെ അവതരിപ്പിച്ചതിന്) എന്നിവരുമായി ജെസ്സി ടാൻഡി ഈ പുരസ്കാരം പങ്കിട്ടു. തുടർന്നുള്ള മൂന്ന് ദശകങ്ങളിൽ, അവളുടെ കരിയർ ഇടയ്ക്കിടെ തുടരുകയും ആൽഫ്രഡ് ഹിച്ച്കോക്കിന്റെ ഹൊറർ ചിത്രമായ ദി ബേർഡ്സ് (1963), ടോണി അവാർഡ് നേടിയ ദി ജിൻ ഗെയിമിൽ (1977) ഹ്യൂം ക്രോണിനൊപ്പം രണ്ടു കഥാപാത്രങ്ങളുള്ള ഒരു നാടകം എന്നിവയിലും അഭിനയിച്ചു. ഗുത്രി തിയേറ്ററിലെ ആക്ടിംഗ് കമ്പനിയിൽ അംഗമായിരുന്നു അവർ. 1980 കളുടെ മധ്യത്തിൽ അവർക്ക ഒരു കരിയർ പുനരുജ്ജീവിനമുണ്ടായി. 1983 ൽ ബ്രോഡ്‌വേയുടെ നിർമ്മാണത്തിലുള്ള ഫോക്‌സ്‌ഫയർ എന്ന നാടകത്തിലും അതിന്റെ ടെലിവിഷൻ രൂപത്തിലും ക്രോണിനൊപ്പം പ്രത്യക്ഷപ്പെടുകയും ആനി നേഷൻസിന്റെ വേഷം അവതരിപ്പിച്ചതിന്റെപേരിൽ ടോണി അവാർഡും എമ്മി അവാർഡും ഒരുമിച്ചു നേടുകയും ചെയ്തു. ഈ കാലങ്ങളിൽ കൊക്കോൺ (1985) എന്ന ചിത്രത്തില് ക്രോണിനൊപ്പം അഭിനയിച്ചു.[4] ഡ്രൈവിംഗ് മിസ് ഡെയ്‌സി (1989) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അക്കാദമി പുരസ്കാരം ലഭിച്ച ഏറ്റവും പ്രായം കൂടിയ നടിയായി അവർ മാറുകയും, ഒരു ബാഫ്റ്റയും ഗോൾഡൻ ഗ്ലോബും ഇതോടൊപ്പം നേടുകയും ചെയ്തു. ഫ്രൈഡ് ഗ്രീൻ ടൊമാറ്റോസ് (1991) എന്ന ചിത്രത്തിലെ അഭിനയത്തിന്റെപേരിൽ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു. വിജയത്തിന്റെ അത്യുന്നതിയിൽ, പീപ്പിൾസ് മാഗസിന്റെ "50 മോസ്റ്റ് ബ്യൂട്ടിഫുൾ" പട്ടികയിൽ ഒരാളായി അവർ തിരഞ്ഞെടുക്കപ്പെട്ടു. 1990 ൽ അണ്ഡാശയ അർബുദം കണ്ടെത്തുകയും മരണത്തിന് തൊട്ടുമുമ്പും തന്റെ ജോലി തുടരുകയും ചെയ്തിരുന്നു. സ്വകാര്യജീവിതം1932 ൽ ജെസ്സി ടാണ്ടി ഇംഗ്ലീഷ് നടൻ ജാക്ക് ഹോക്കിൻസിനെ വിവാഹം കഴിച്ചു. അവർക്ക് സൂസൻ ഹോക്കിൻസ് (ജീവിതകാലം:1934–2004) എന്നൊരു മകളുണ്ടായിരുന്നു.[5] അവലംബം
|
Portal di Ensiklopedia Dunia