ജെസ്സി ഓവൻസ്
![]() ജെയിംസ് ക്ലീവ്ലാൻഡ് 'ജെസ്സി' ഓവെൻസ് ' (സെപ്റ്റംബർ 12, 1913 – മാർച്ച് 31, 1980) ഒരു അമേരിക്കൻ ട്രാക്ക് ആൻഡ് ഫീൽഡ് കായിക താരമായിരുന്നു. 1936-ൽ ജർമ്മനിയിലെ ബർലിൻ ഒളിമ്പിക്സിൽ നാല് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കുക വഴി അദ്ദേഹം ലോക പ്രശസ്തനായി മാറി. 100 മീറ്റർ, 200 മീറ്റർ, ലോങ് ജമ്പ്, 4x100 മീറ്റർ റിലേ എന്നിവയിലാണ് ആ നാലു സ്വർണ്ണ മെഡലുകൾ. ജീവിത രേഖ1913 സെപ്റ്റംബർ 13-ന് അലബാമയിലെ ലോറൻസ് കൗണ്ടിയിൽ ഹെൻറി ഓവൻസിന്റെയും എമ്മയുടെയും മകനായി ജെസ്സി ഓവെൻസ് ജനിച്ചു. 100 മീറ്റർ 10.3 സെക്കൻഡ് കൊണ്ടും 200 മീറ്ററിൽ 20.7 സെക്കൻഡ് കൊണ്ടും ഒന്നാമതായെത്തിയ ഓവൻസ് ലോങ്ജമ്പിലും 8.06 മീറ്റർ ചാടി സ്വർണ്ണമണിഞ്ഞു. 39.8 സെക്കൻഡ് കൊണ്ട് 4 x 100 മീറ്റർ റിലേയിൽ ലോക റെക്കോഡ് സൃഷ്ടിച്ച അമേരിക്കൻ ടീമിലെ അംഗമെന്ന നിലയിലായിരുന്നു നാലാം സ്വർണം.
ജീവിതകാലം മുഴുവൻ പുകവലി ശീലമാക്കിയതിനെത്തുടർന്ന് അവസാനകാലത്ത് അതിഗുരുതരമായ ശ്വാസകോശാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഓവൻസ്, 1980 മാർച്ച് 31-ന്, 66-ആം വയസിൽ അരിസോണയിൽ വച്ച് അന്തരിച്ചു. മരണസമയത്ത് ഭാര്യ റൂത്ത് ഓവൻസും മൂന്ന് മക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഷിക്കാഗോയിലെ ഓക്ക് വുഡ് സെമിത്തേരിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്. അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചത് ഇപ്രകാരമായിരുന്നു: 'ഓവൻസിനെപ്പോലെ സമൂഹത്തിലെ അടിച്ചമർത്തലുകൾക്കെതിരെ ശബ്ദിച്ച ഒരു കായികതാരം ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല.' പുരസ്കാരങ്ങൾഅവലംബംപുറം കണ്ണികൾJesse Owens എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia