ജെസ്സി മക്‌ലാരൻ മാക്‌ഗ്രെഗർ
ജെസ്സി മക്‌ലാരൻ മാക്‌ഗ്രെഗർ (7 മെയ് 1863 - 22 മാർച്ച് 1906) 1899-ൽ എഡിൻബർഗ് സർവകലാശാലയിൽ നിന്ന് എം.ഡി. ബിരുദം നേടിയ ആദ്യ വനിതകളിൽ ഒരാളാണ്. എൽസി ഇംഗ്ലിസിനൊപ്പം സ്ത്രീകൾക്കായി എഡിൻബർഗിൽ മ്യൂർ ഹാൾ ഓഫ് റെസിഡൻസ് സ്ഥാപിക്കുന്നതിലും ഒരു അഭയകേന്ദ്രവും ദരിദ്ര സ്ത്രീകൾക്കായുള്ള ഒരു നഴ്സിംഗ് ഹോമും പ്രസവ ആശുപത്രിയും സജ്ജീകരിക്കുന്നതിലും അവർ സുപ്രധാന പങ്കുവഹിച്ചു.[1] ആദ്യകാല ജീവിതം1863 മെയ് 7 നാണ് ജെസ്സി മക്ലാരൻ മക്ഗ്രെഗർ ജനിച്ചത്. എഡിൻബർഗ് സ്‌കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിലെ സോഫിയ ജെക്‌സ്-ബ്ലേക്കിന്റെ[2] വിദ്യാർത്ഥിനിയായിരുന്ന അവർ, സ്ത്രീകൾ വൈദ്യശാസ്ത്ര ബിരുദം നേടുന്നതിനുള്ള തടസ്സങ്ങൾ സർവ്വകലാശാല നീക്കിയ ശേഷം എഡിൻബർഗ് സർവകലാശാലയിൽ ആദ്യമായി മെഡിക്കൽ ബിരുദം നേടിയ സ്ത്രീകളിൽ ഒരാളായിരുന്നു അവർ. ട്രിപ്പിൾ ക്വാളിഫിക്കേഷനിൽ (LRCPE, LRCSE, LRFPSG) തുടക്കത്തിൽ യോഗ്യത നേടിയ അവർ 1896-ൽ MBChB (ബാച്ചിലർ ഓഫ് മെഡിസിൻ) ബിരുദം നേടുകയും, പാഠ്യപദ്ധതിയിലെ എല്ലാ വിഷയങ്ങളിലും ഒന്നാം ക്ലാസ് ബഹുമതികൾ നേടിക്കൊണട്, എല്ലാ പ്രൊഫഷണൽ പരീക്ഷകളിലും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വിജയിക്കുകയും കൂടാതെ ആർതർ സ്കോളർഷിപ്പ് നേടുകയും ചെയ്തു. മൂന്ന് വർഷത്തിന് ശേഷം, തന്റെ MD (ഡോക്ടർ ഓഫ് മെഡിസിൻ) നേടിയ മാക്ഗ്രെഗർ, ഓഡിറ്ററി നാഡിയുടെ താരതമ്യഘടനയെക്കുറിച്ചുള്ള തന്റെപ്രബന്ധത്തിന് സ്വർണ്ണ മെഡൽ നേടുകയും ചെയ്തു.[3][4] കരിയർ1894-ൽ, അവൾ എഡിൻബറോയിൽ എൽസി ഇംഗ്ലിസിനൊപ്പം 8 വാക്കർ തെരുവിൽ ഒരു വൈദ്യശാസ്ത്ര പരിശീലനം ആരംഭിച്ചു.[5] 1899-ൽ എം.ഡി പാസായ ശേഷം എഡിൻബറോയിലെ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആശുപത്രിയിൽ ജൂനിയർ ഫിസിഷ്യനായി നിയമിക്കപ്പെട്ട അവർ, കൂടാതെ എഡിൻബറോയിലെ റോയൽ ഹോസ്പിറ്റൽ ഫോർ സിക്ക് ചിൽഡ്രൻസിൽ രജിസ്ട്രാറും എക്‌സ്‌ട്രാ ഫിസിഷ്യൻമാരുടെ അസിസ്റ്റന്റുമായിരുന്നു. 1901-ൽ എൽസി ഇംഗ്ലിസിനൊപ്പം എഡിൻബറോയിലെ റോയൽ മൈലിൽ തൊഴിലാളിവർഗ സ്ത്രീകളുടെ പരിചരണത്തിനായി പ്രത്യേകമായുള്ള ഒരു പ്രസവ ആശുപത്രിയായ ദ ഹോസ്പൈസ് സ്ഥാപിക്കുന്നതിൽ പങ്കാളിയായി.[6][7] 1901-ൽ എഡിൻബർഗ് ഒബ്‌സ്റ്റട്രിക്കൽ സൊസൈറ്റി അംഗമായും തിരഞ്ഞെടുക്കപ്പെടുകയും, കൂടാതെ മീറ്റിംഗുകളിൽ സാമ്പിളുകൾ അവതരിപ്പിക്കുകയും പേപ്പറുകൾ വായിക്കുകയും ചെയ്യുന്ന സജീവ അംഗവുമായിരുന്നു.[8][9] 1905-ൽ, കുടുംബ കാരണങ്ങളാൽ, അവർ എഡിൻബർഗിലെ വൈദ്യശാസ്ത്ര പരിശീലനം ഉപേക്ഷിച്ച് അമേരിക്കയിലെ കൊളറാഡോയിലെ ഡെൻവറിലേക്ക് കുടിയേറി.[10][11] മരണവും പാരമ്പര്യവും1906 മാർച്ച് 22-ന് ഡെൻവറിൽ വച്ച് സെറിബ്രൽ മെനിഞ്ചൈറ്റിസ് ബാധിച്ച് മരണമടഞ്ഞ[12] അവരുടെ മൃതദേഹം, ആ നഗരത്തിലെ ഫെയർമൗണ്ട് സെമിത്തേരിയിൽ അടക്കം ചെയ്തു. 1908-ൽ, മെഡിക്കൽ സയൻസിലെ ഡോ. ജെസ്സി മാക്ഗ്രെഗർ പ്രൈസ് 75 പൗണ്ട് മൂല്യത്തോടെ അവരുടെ സ്മാരകമായി സ്ഥാപിച്ചു.[13] അവലംബം
|
Portal di Ensiklopedia Dunia