ജെസ്സി ഹിൽ
ഒരു ഓസ്ട്രേലിയൻ സംഗീത സംവിധായികയും ഫാഷൻ ഡിസൈനറുമാണ് ജെസ്സി ഹിൽ, ജൂലിയ സ്റ്റോൺ [1] ആംഗസ് സ്റ്റോൺ എന്നിവരോടൊപ്പമുള്ള രചനകളിൽ ഏറെ പ്രശസ്തയാണ്. [2][3] കരിയർസ്വന്തം നാടായ ആസ്ട്രേലിയയിലെ ടെലിവിഷൻ സീരിയലിലും സിനിമയിലും ഒരു വസ്ത്രാലങ്കാര അസിസ്റ്റന്റ് ആയിട്ടാണ് ഹിൽ കരിയർ ജീവിതം ആരംഭിച്ചത്. 16 വയസ്സുള്ളപ്പോൾ അവർ ലോസ് ആഞ്ജലസിലേക്ക് മാറി, താമസിയാതെ തന്നെ, എം.ടി.വിയുടെ അസിസ്റ്റന്റ് സ്റ്റൈലിസ്റ്റായി നിയമിക്കപ്പെട്ടു. എം.ടി.വിയിൽ എത്തിയ ഹിൽ ലോകമെമ്പാടും ക്ലൈന്റുകളുള്ള ഒരു സ്വതന്ത്ര സ്റ്റൈലിസ്റ്റ് എന്ന നിലയിൽ കരിയർ ആരംഭിക്കുകയും പ്രവർത്തിക്കുകയും ചെയ്തു.[4]2005-ൽ, ഹിൽ വനിതാ ശിരോവസ്ത്ര ഡിസൈനർ ആയി. സ്വന്തം പേരിലുള്ള ഒരു വസ്ത്രനിര തന്നെ 2007-ൽ പുറത്തിറക്കി. [5]ലോകവ്യാപകമായി പ്രദർശിപ്പിക്കുന്ന റൺവേയിൽ ഇത് അവതരിപ്പിക്കപ്പെട്ടു.[6][7]1940 കളിലും 1960 കളിലെ ഫാഷനുകളിൽ അവരുടെ ശേഖരങ്ങൾ പലപ്പോഴും പ്രചോദിതമായിരുന്നു. [8][9] അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia