ജെസ്സിക്ക ഹാർപ്പർ (ജനനം: ഒക്ടോബർ 10, 1949) ഒരു അമേരിക്കൻ നടിയും, നിർമ്മാതാവും, ഗായികയുമാണ്. 1974 ൽ ബ്രയൻ ഡി പാമയുടെ ഫാൻറം ഓഫ് ദി പാരഡൈസ് എന്ന ചലച്ചിത്രത്തിലെ പ്രധാനവേഷത്തിലൂടെയും 1975 ൽ പുറത്തിറങ്ങിയ ഇൻസെർട്സ് എന്ന ചിത്രത്തിലെ വേഷത്തിലൂടെയും അവർ അഭിനയ രംഗത്തു ചുവടുറപ്പിച്ചു. ഡാരിയോ അർഗെണ്ടോയുടെ കൾട്ട് ക്ലാസിക്കൽ ചലച്ചിത്രമായ സസ്പീരിയ (1977)[1] എന്ന ചിത്രത്തില മുഖ്യകഥാപാത്രമായ സൂസി ബന്നിയോണിയന്റെ വേഷം അവതരിപ്പിച്ചതിന്റെ പേരിലാണ് ജെസ്സിക്ക ഹാർപ്പർ കൂടുതലായി അറിയപ്പെടുന്നത്. ഈ ചിത്രത്തിന്റെ 2018 ലെ ലൂക്കാ ഗ്വാഡഗ്നിനോസിന്റെ ഇതേ പേരിലുള്ള പുനർനിർമ്മാണത്തിലും സഹനടിയായി അവർ അഭിനയിച്ചിരുന്നു.[2]
ഇല്ലിനോയിയിലെചിക്കാഗോയിൽ ഒരു സാഹിത്യകാരിയായ എലീനർ (മുമ്പ്, എമെരി), ന്യൂയോർക്കിലെ നീധാം ഹാർപ്പർ വേൾഡ്‍വൈഡ് അഡ്വർടൈസിംഗ് ഏജൻസിയുടെ മുൻ ചെയർമാനും ചിത്രകാരനുമായ പോൾ ചർച്ച് ഹാർപ്പർ ജൂനിയർ എന്നിവരുടെ പുത്രിയായി ജെസ്സിക്ക ഹാർപ്പർ ജനിച്ചു.[3][4][5]ഇല്ലിനോയിയിലെ വിന്നെറ്റ്കലിൽ നോർത്ത് ഷോർ കൺട്രി ഡേ സ്കൂളിലും ന്യൂയോർക്കിലെ സാറ ലോറൻസ് കോളേജിലുമായി അവർ വിദ്യാഭ്യാസം ചെയ്തു.[6] ഇരട്ട സഹോദരങ്ങളായ വില്യം ഹാർപ്പർ (ഗാനരചയിതാവ്), സാം ഹാർപ്പർ (തിരക്കഥാകൃത്തും സംവിധായകനും), ചാൾസ് ഹാർപർ എന്നിങ്ങനെ മൂന്നു സഹോദരന്മാരും ലിൻഡ്സേ ഹാർപ്പർ ഡൂപോണ്ട്,[7] ഡയാന ഹാർപർ എന്നിങ്ങനെ രണ്ടു സഹോദരിമാരുമാരുമാണ് അവർക്കുള്ളത്.
അഭിനയരംഗം
സിനിമകൾ
വർഷം
സിനിമ
കഥാപാത്രം
കുറിപ്പുകൾ
1972-1974
'രാമ്യൂസ് നെഫ്യൂ' - ഡൈഡെറട്ട് (താങ്ക്സ് ടു ഡെന്നിസ് യംഗ്) - വിൽമ ഷോൻ