ജേക്കബ് പുന്നൂസ്![]()
മുൻ ഡി.ജി.പി.യും(പോലീസ് ഡയറക്ടർ ജനറൽ) സംസ്ഥാന പോലീസ് മേധാവിയുമായിരുന്നു ജേക്കബ് പുന്നൂസ്[1] .ഇന്ത്യൻ പൊലീസ് സേനയിലും കേരള പോലീസിലും മൂന്നര പതിറ്റാണ്ടട് സേവനമനുഷ്ഠിച്ച അദ്ദേഹം 2012 ആഗസ്റ്റ് 31 ന് വിരമിക്കുകയും ചെയ്തു. 2012 സെപ്റ്റംബർ 1 ന് ശ്രീ കെ.എസ്.ബാലസുബ്രഹ്മണ്യൻ ഐ.പി.എസ് സംസ്ഥാന പൊലീസ് മേധാവിയായി.[2]
വിദ്യാഭ്യാസംസർക്കാർ U.P.S. എസ്. ഹൈസ്കൂൾ (റാന്നി), സെന്റ് സേവിയേഴ്സ് കോളേജ് തുമ്പ (തിരുവനന്തപുരം), യൂണിവേഴ്സിറ്റി കോളേജ് (തിരുവനന്തപുരം), കൊച്ചി യൂണിവേഴ്സിറ്റി. പദവികൾതിരുവനന്തപുരം, കോഴിക്കോട്, ജോയിന്റ് എക്സൈസ് കമ്മീഷണർ, തിരുവനന്തപുരം, കോഴിക്കോട് ഇന്റലിജൻസ് ഐജി, അഡീഷണൽ ഡി.ജി.പി (ട്രെയിനിങ്), ഇന്റലിജൻസ് ഡി.ജി.പി എന്നിവയുടെ സോണൽ ഐ.ജി[3],വിജിലൻസ് ഡയറക്ടർ എന്നീ പദവികൾ വഹിച്ചിരുന്നു [4].കേരള പോലീസ് ആക്ടിന്റെ അവലോകന സമിതിയുടെ ചെയർമാനായിരുന്നു.[5] 2008 നവംബർ 26 ന് കേരള നിയമസഭയിൽ ഡി.ജി.പിയായി നിയമിച്ചു. 1975 ഐ.പി.എസ് ബാച്ചിൽ അംഗമാണ്. കുടുംബംകുറുമാടൻ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ കെ.സി. പുന്നൂസ്, അന്നമ്മ . റിബെക്ക ആണ് ഭാര്യ. പുന്നൂസ് ജേക്കബ്, തോമസ് ജേക്കബ് എന്നിവരാണ് മക്കൾ.[6] അവലംബം
|
Portal di Ensiklopedia Dunia