ജേസൺ മക്ല്വെയ്ൻ
ഓട്ടിസം എന്ന മാനസികവൈകല്യമുള്ള ഒരു പ്രശസ്ത അമേരിക്കക്കാരനാണ് "ജേ-മാക്" എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജേസൺ മക്ല്വെയ്ൻ (ജനനം: ഒക്ടോബർ 1, 1987). 2006ലെ ഒരു ഹൈസ്കൂൾ ബാസ്കറ്റ്ബോൾ കളിയിൽ നാലുമിനിറ്റിൽ 20 പോയിന്റ് സ്കോർ ചെയ്തതോടെ മക്ല്വെയ്ൻ ദേശീയ മാദ്ധ്യമശ്രദ്ധ നേടി. ബാസ്കറ്റ്ബോളിൽ അതീവ താത്പര്യം പ്രദർശിപ്പിച്ച മക്ല്വെയ്നെ ഗ്രീസ് അഥീന ഹൈസ്കൂൾ ബാസ്കറ്റ് ബോൾ കോച്ചായ ജിം ജോൺസൺ ടീം മാനേജരായി നിയമിച്ചിരുന്നു. 2006 ഫെബ്രുവരി 15ന് സ്പെൻസർപോർട്ട് ഹൈസ്കൂളുമായുള്ള ബാസ്കറ്റ്ബോൾ മത്സരത്തിനിടെ ഗ്രീസ് അഥീനയ്ക്ക് വലിയൊരു ലീഡ് ലഭിച്ചതിനാൽ അവസാന നാലുമിനിറ്റ് നേരം മക്ല്വെയ്നെ കളിക്കാൻ കോച്ച് അനുവദിച്ചു. ആ നാലു മിനിറ്റിനുള്ളിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മക്ല്വെയ്ൻ ആറു മൂന്നു-പോയിന്റ് ഷോട്ടുകളും ഒരു രണ്ടു-പോയിന്റ് ഷോട്ടും ബാസ്കറ്റിലാക്കി. ആവേശഭരിതരായ കാണികൾ അവസാന വിസിലിനുശേഷം ആഘോഷത്തിമിർപ്പോടെ കോർട്ടിലേയ്ക്ക് ഇരച്ചുകടന്നു.[1] ആദ്യകാല ജീവിതംഡേവിഡ് മക്ല്വെയ്ന്റെയും ഡെബ്ബി മക്ല്വെയ്ന്റെയും പുത്രനായി 1987 ഒക്ടോബർ 1നു ജനിച്ച ജേമക്ല്വെയ്ന് 'ഓട്ടിസ'മുള്ളതായി ചെറുപ്പത്തിൽത്തന്നെ കണ്ടെത്തിയിരുന്നു.[2][3] ജേമക്ല്വെയ്ൻ മാതാപിതാക്കളോടൊപ്പം അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തെ റോച്ചസ്റ്ററിനടുത്തുള്ള ഗ്രീസിലായിരുന്നു ജീവിച്ചിരുന്നത്.[2] ആദ്യമൊക്കെ മറ്റു കുട്ടികളുമായി ഇടപഴകാൻ ബുദ്ധിമുട്ടിയ ജേമക്ല്വെയ്ന് ക്രമേണ അതു സാധിക്കുമെന്നായി.[4] ഓട്ടിസം അനുഭവിക്കുന്നവർക്കുള്ള പ്രത്യേക വിദ്യാഭ്യാസ ക്ലാസിലായിരുന്നു ജേമക്ല്വെയ്നെങ്കിലും ,[4] ചേട്ടൻ പരിചയപ്പെടുത്തിക്കൊടുത്ത ബാസ്കറ്റ്ബോൾ കളി ഏറെ ഇഷ്ടമായിരുന്നു.[5]. ഗ്രീസ് അഥീന ഹൈസ്കൂളിന്റെ സർവ്വകലാശാലാ ബാസ്കറ്റ്ബോൾ ടീമിന്റെ മാനേജരായി നിയമിതനാവുകയും ചെയ്തു.[4] 2006 ഫെബ്രുവരി 15ആം തിയതിയിലെ ബാസ്കറ്റ്ബോൾ മാച്ചും തുടർന്നുള്ള മാദ്ധ്യമശ്രദ്ധയുംഗ്രീസ് അഥീന ഹൈസ്കൂളിന്റെ ബാസ്കറ്റ്ബോൾ കോച്ചായ ജിം ജോൺസൺ സ്പെൻസർപോർട്ട് ഹൈസ്കൂളുമായുള്ള ഫെബ്രുവരി 15ആം തിയതിയിലെ ബാസ്കറ്റ്ബോൾ മത്സരത്തിനുള്ള ടീമിൽ മക്ല്വെയ്നെയും ചേർക്കാൻ തീരുമാനിച്ചു. ടീമിന്റെ ആ വർഷത്തെ അവസാന ഹോം ഗെയിമിൽ മക്ല്വെയ്ന് ജേഴ്സി ധരിച്ച് കളിക്കാരുടെ ബഞ്ചിലിരിക്കുകയും ചെയ്യാം [6] നല്ല ലീഡുണ്ടെങ്കിൽ കളിപ്പിക്കുകയും ചെയ്യാം എന്ന ഉദ്ദേശത്തോടെയായിരുന്നു അത്.[6] കളിതീരാൻ നാലുമിനിട്ടുമാത്രമായപ്പോൾ അഥീന ഗ്രീസിനു പത്തുപോയിന്റിനു മേൽ ലീഡായി. അപ്പോൾ ജോൺസൺ മക്ല്വെയ്നെ കളിക്കാൻ ഇറക്കി.[6] സഹകളിക്കാർ ആദ്യം പന്തു നൽകിയപ്പോൾ അതുകൊണ്ട് മൂന്നുപോയിന്റ് ബാസ്കറ്റ് ഇടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രണ്ടാമതു ലഭിച്ച അവസരത്തിലും ബാസ്കറ്റ് നേടാൻ സാധിച്ചില്ല.[6] അതിനുശേഷം മക്ല്വെയ്ൻ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആറു മൂന്നു-പോയിന്റ് ഷോട്ടുകളും ഒരു രണ്ടു-പോയിന്റ് ഷോട്ടും ബാസ്കറ്റിലാക്കി.[6] അവസാൻ സ്കോർ ഗ്രീസ് അഥീന 79, സ്പെൻസർപോർട്ട് 43 എന്നായിരുന്നു.[4] അവസാന വിസിലിനുശേഷം ആഘോഷത്തിമിർപ്പോടെ കോർട്ടിലേയ്ക്ക് ഇരച്ചുകടന്നു.[7] പ്രതികരണങ്ങൾ
മക്ല്വെയ്ന്റെ പ്രത്യേക സംസാര / ഭാഷാദ്ധ്യാപകനായ ആൻഡി മക്‌കോർമാക് ഈ മാച്ച് കാണാൻ ഗാലറിയിലുണ്ടായിരുന്നു. മാച്ചിന്റെ പിറ്റേന്ന് മക്‌കോർമാക്ക് WROC ചാനൽ 8 ന്യൂസിന്റെ സ്പോർട്ട്സ് ഡയറക്ടറായ ജോൺ കുക്കോയെ വിളിച്ച് കളിയുടെ വീഡിയോ കാണാൻ നിർബന്ധിച്ചു. മക്‌കോർമാക്കിന്റെ നിർബന്ധത്തിനുവഴങ്ങി വീഡിയോ കണ്ട കുക്കോ വൈകുന്നേരത്തെ വാർത്താപത്രികയിൽ ഇത് പ്രധാനവാർത്തകളിൽപ്പെടുത്തി അവതരിപ്പിച്ചു. ക്രമേണ മറ്റു ലോക്കൻ ന്യൂസ് ചാനലുകൾ വാർത്ത ഏറ്റുപിടിക്കുകയും അടുത്ത ദിവസത്തോടെ ഇതൊരു ദേശീയ വാർത്തയാവുകയും ചെയ്തു. പെട്ടെന്നുതന്നെ മക്ല്വെയ്ൻ തന്റെ നാടായ ഗ്രീസിലെ അറിയപ്പെടുന്ന വ്യക്തിയായി. ബഹുമതികളും നേട്ടങ്ങളുംതുടർന്ന് മക്ല്വെയ്ൻ 2006ലെ കായികരംഗത്തെ അതുല്യ നിമിഷങ്ങൾക്കുള്ള എസ്പി അവാർഡ് നേടുകവരെ ചെയ്തു.[5] പ്രശസ്ത ബാസ്കറ്റ്ബോൾ കളിക്കാരനായ കോബി ബ്രയാന്റെ 81 പോയിന്റ് ഗെയിം, ജോർജ് മേസൺ തന്റെ പേട്രിയറ്റ് ടീമിനു വേണ്ടി എൻ.സി.എ.എ. മെൻസ് ഡിവിഷനിൽ സ്കോർ ചെയ്തു സെമിയിലെത്തിച്ച പ്രകടനം [5] , എന്നിവയെ പിന്തള്ളിയായിരുന്നു മക്ല്വെയിൻ പ്രസ്തുത അവാർഡ് നേടിയത്. പിന്നീട് ഓപ്ര വിൻഫ്രി ഷോ, ലാറി കിങ് ലൈവ്, ഗുഡ് മോണിങ് അമേരിക്ക, ടുഡേ എന്നി പ്രശസ്ത ടി.വി. ടോക്ക്ഷോകളിലും മക്ല്വെയിൻ മുഖ്യാതിഥിയായി പങ്കെടുത്തു.[9] 2009ൽ ഗാറ്റൊറേഡിന്റെ "What is G?" പരസ്യത്തിലും മക്ല്വെയ്ൻ പ്രത്യക്ഷപ്പെട്ടു. ഇത് സൂപ്പർബൗൾ പരസ്യങ്ങളിലൊന്നായിരുന്നു.[10] പുസ്തകരചനതന്റെ പ്രശസ്തി പിന്തുടർന്ന മക്ല്വെയിൻ ഡാനിയേൽ പൈസ്നറോടു ചേർന്ന് ദി ഗെയിം ഓഫ് മൈ ലൈഫ് എന്ന പുസ്തകം രചിച്ചു. 2008 ഫെബ്രുവരി 5നു പുറത്തിറക്കിയ 243 പേജള്ള ഈ പുസ്തകം ന്യൂ അമേരിക്കൻ ലൈബ്രറി പ്രസാധനം ചെയ്തു. ഈ പുസ്തകം പ്രധാനമായും മക്ല്വെയിൻ എഴുതിയതാണെങ്കിലും അതിലെ ചില ഭാഗങ്ങൾ അദ്ദേഹത്തിന്റെ കുടുംബവും, കോച്ചും, സഹകളിക്കാരും എഴുതിയവയാണ്.എഡിറ്റോറിയൽ നിരൂപണങ്ങൾ പ്രശസ്തരായ മാജിക്ക് ജോൺസൺ, ഡഗ് ഫ്ലൂട്ടി, റോഡ്നി പീറ്റ്, ഹോള്ളി റോബിൻസൺ പീറ്റ്, ടോണി ഡങി എന്നിവരുടെ വകയായിരുന്നു.[11] ചലച്ചിത്രംമക്ല്വെയിന്റെ കഥയെ അടിസ്ഥാനമാക്കി ചലച്ചിത്രം നിർമ്മിക്കാൻ ദി വാൾട്ട് ഡിസ്നി കമ്പനി, വാർണർ ബ്രദേർസ് എന്നിവരുൾപ്പെടെ ഏതാണ്ട് ഇരുപത്തിയഞ്ചു കമ്പനികൾ ഫെബ്രുവരി അവസാനത്തോടെ തന്നെ മക്ല്വെയിന്റെ കുടുംബത്തെ സമീപിച്ചിരുന്നു.[3][7] കഥയെ ആസ്പദമാക്കി ചിത്രം നിർമ്മിക്കാനുള്ള അവകാശം 2006 ഏപ്രിലിൽ കൊളംബിയ പിക്ച്ചേഴ്സ് കരസ്ഥമാക്കി.[12] സ്പൈഡർമാൻ ചിത്രങ്ങളുടെ സംവിധായകയായ ലോറ സിസ്കിനായിരിക്കും സംവിധായക. പ്രസ്തുത കഥയ്ക്ക് മാജിക്ക് ജോൺസൺ നിർമ്മാതാക്കളിലൊരാളായിരിക്കുമെന്നും രണ്ടുവട്ടം അക്കാഡമി അവാർഡ് ജേതാവായ ആൽവിൻ സാർജന്റ് തിരക്കഥയെഴുതുമെന്നും വാർത്തകളുണ്ട്.[12] എന്നാൽ ചിത്രം എന്നു നിർമ്മിക്കുമെന്നും പുറത്തിറങ്ങുമെന്നും എന്നു ഇനിയും തീരുമാനിച്ചിട്ടില്ല.[9] ഹൈസ്കൂളിനുശേഷമുള്ള ജീവിതംGED കോഴ്സുകൾ പാസായ [9][13] മക്ല്വെയിൻ ഗ്രീസിലെ വെഗ്മാൻ ഫുഡ് മാർക്കറ്റ്സ് എന്ന സ്ഥാപനത്തിൽ പകുതിസമയ ജോലിക്കാരനാണ്.[9] 'ഓട്ടിസ'ത്തിനു ചികിത്സയ്ക്കായുള്ള ഗവേഷണത്തിനു പണം കണ്ടെത്താനും മറ്റും അമേരിക്കയുടനീളം സഞ്ചരിക്കാറുമുണ്ട്.[5] അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia