ജൊചിം റിങ്ങൽനറ്റ്സ്![]() ജർമ്മൻ എഴുത്തുകാരനും ചിത്രകാരനും ആയ ഹാൻസ് ബോട്ടിക്ച്ചറിന്റെ തൂലികാനാമമാണ് ജൊചിം റിങ്ങൽനറ്റ്സ്. (ഓഗസ്റ്റ് 7, 1883, വൂർസേൻ, സാക്സണി - 17 നവംബർ 1934, ബെർലിൻ) അദ്ദേഹത്തിന്റെ തൂലികാ നാമം റിങ്ങൽനറ്റ്സ് ഒരു മൃഗത്തിന്റെ സാധാരണ പദപ്രയോഗമായി വിശദീകരിക്കപ്പെടുന്നു. ജർമ്മനിൽ ഇത് ഗ്രാസ് സ്നേക്കു് അല്ലെങ്കിൽ കൂടുതൽ ഒരുപക്ഷേ ഒരു വസ്തുവിനുചുറ്റും വാൽകൊണ്ട് ചുറ്റപ്പെട്ട കടൽക്കുതിര ("ringeln") എന്നാണ്. അദ്ദേഹവുമുൾപ്പെടുന്ന നാവികർ കടൽക്കുതിരയെ റിംഗൽനസ് (nass = wet) എന്നുവിളിക്കുന്നു. ചെറുപ്പത്തിൽ നാവികനായിരുന്ന അദ്ദേഹം ഒന്നാം ലോകമഹായുദ്ധത്തിൽ നേവിയിൽ ഒരു ഖനനതൊഴിലാളിയായി ചെലവഴിച്ചു.1920 കളിലും 1930 കളിലും അദ്ദേഹം കബാരെറ്റിസ്റ്റായി പ്രവർത്തിച്ചു, അതായത് ഒരു തമാശക്കാരനായ സ്റ്റാൻഡ്-അപ്പ് ഹാസ്യൻ.തന്റെ കവിതാസമാഹാരത്തിന് അദ്ദേഹം ഏറെ പ്രശസ്തനാണ്. പലപ്പോഴും വാക്കുകളുടെ കളിയും ചിലപ്പോൾ വിഡ്ഢിത്തവും കവിതയിലുടനീളം ഉപയോഗിക്കുന്നു.[1] അവലംബം
ബാഹ്യ ലിങ്കുകൾ
ജർമ്മൻ വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
Joachim Ringelnatz എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia