ജൊയാക്വിൻ ടുറിനാ
സ്പാനിഷ് സംഗീതരചയിതാവാണ് ജൊയാക്വിൻ ടുറിനാ. ജീവിതരേഖ1882 ഡിസംബർ 9-ന് സെവില്ലിൽ ജനിച്ചു[1]. പ്രാദേശിക ഗുരുനാഥന്മാരുടെ കീഴിൽ ബാലപാഠങ്ങൾ അഭ്യസിച്ച ശേഷം മാഡ്രിഡിലെ മ്യൂസിക് കൺസർവേറ്റയത്തിൽചേർന്നു. അവിടെ നിന്നും പിയാനോയിൽ പ്രാവീണ്യം നേടി. തുടർന്ന് പാരീസിലെത്തി സംഗീതരചനയുടെ പാഠങ്ങൾ അഭ്യസിച്ചു. അവിടെവച്ച് ആൽബനിസുമായും മാനുവേൽ ഡിഫാല്ലയുമായും സൗഹൃദത്തിലായി. അത് ടുറിനായുടെ ജീവിതത്തിലെ വഴിത്തിരിവിനു കളമൊരുക്കി. അതോടെ സ്പാനിഷ് ദേശീയ സംഗീതമാണ് തനിക്കിണങ്ങുന്നതെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെ മാഡ്രിഡിൽ തിരിച്ചെത്തുകയും 1913 ൽ രണ്ടു സിംഫണികൾ രചിക്കുകയും ചെയ്തു. സിംഫണികൾക്കു പുറമേ നിരവധി ചേംബർ സംഗീതവും പിയാനോ സംഗീതവും ഓപ്പറകളും ഇദ്ദേഹം രചിക്കുകയുണ്ടായി. 1931-ൽ മാഡ്രിഡിലെ സംഗീതവിദ്യാലയത്തിൽ പ്രൊഫസറായി നിയമിതനായി. പിയാനോ ക്യൂന്റെറ്റ് (1907), സ്ട്രിംഗ ക്വാർറ്റെറ്റ് (1911), മാർഗോറ്റ് (1914), ജാർഡിൻ ഡി ഓറിയന്റെ (1923) എന്നിവയാണ് ടുറിനയുടെ പ്രധാന ഓപ്പറകൾ. വയലിൻ -പിയാനോ സംഗീതത്തിനായി ഇദ്ദേഹം രചിച്ച സൊണാറ്റ എസ്. പനോല അതിപ്രശസ്തമാണ്. സിംഫണികളിൽ മുഖ്യം ലാ പ്രൊസെഷൻ ഡിനേഷ്യോ (1912) ആണ്. ഇദ്ദേഹം ഒരു ലഘുസംഗീത വിജ്ഞാനകോശവും രചിച്ചിട്ടുണ്ട്. സ്പാനിഷ് സംഗീതത്തിന് ദേശീയതയും തനിമയും നൽകി എന്നതാണ് ഇദ്ദേഹത്തിന്റെ ചരിത്രപരമായ പ്രസക്തി. 1949 ജനുവരി 14-ന് അന്തരിച്ചു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia