ജൊഹാൻ ഫ്രീഡ്രിഷ് ബ്ല്യൂമെൻബാഷ്
ജൊഹാൻ ഫ്രീഡ്രിഷ് ബ്ല്യൂമെൻബാഷ് (11 May 1752 – 22 January 1840) ഒരു ജർമ്മൻകാരനായ ശരീരശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനും നരവംശശാസ്ത്രജ്ഞനും ആയിരുന്നു. പ്രകൃതിചരിത്രവുമായച്ചേർത്ത് മനുഷ്യനെപ്പറ്റി പഠിച്ച ആദ്യ ശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്നു. മനുഷ്യകുലത്തെ താരതമ്യപഠനം നടത്തിയ അദ്ദേഹം അതിനെ അഞ്ചായി തരം തിരിച്ചു. മുൻകാലജീവിതവും വിദ്യാഭ്യാസവുംഗോതാ എന്ന സ്ഥലത്താണ് ബ്ല്യൂമെൻബാഷ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ്, ഹെയിൻറീഷ് ബ്ല്യൂമെൻബാഷ് ഒരു പ്രാദേശിക അദ്ധ്യാപകൻ ആയിരുന്നു. മാതാവ്, ചാർലോത്തെ എലിയോനോർ ഹെഡ്വിഗ്ഗ് ബുദ്ദിയൂസ് ആയിരുന്നു. അക്കാഡമിക്കുകളുടെ കുടുംബത്തിലാണു ജനനം. ജേനായിൽ അദ്ദേഹം വൈദ്യശാസ്ത്രം പഠിച്ചു.1775ൽ പ്രസിദ്ധീകരിച്ച De generis humani varietate nativa (On the Natural Variety of Mankind, University of Göttingen എന്ന പുസ്തകം (ഗവേഷണ പ്രബന്ധം)പ്രസിദ്ധമാണ്. മനുഷ്യവർഗ്ഗങ്ങളെപ്പറ്റിയാണീ പ്രബന്ധം. തലയോടിനെപ്പറ്റിയുള്ള ഗവേഷണങ്ങൾക്ക് ഇതു തുടക്കംകുറിച്ചു. അവലംബം
പുറം കണ്ണികൾJohann Friedrich Blumenbach എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia