ജോഗേന്ദ്ര നാഥ് മണ്ഡൽ
അവിഭക്ത ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവർത്തകനും, പാകിസ്താൻ രാഷ്ട്രത്തിന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനുമായിരുന്നു[1] ജോഗേന്ദ്രനാഥ് മണ്ഡൽ അഥവാ യോഗേന്ദ്രനാഥ് മണ്ഡൽ (29 ജനുവരി 1904 - 5 ഒക്ടോബർ 1968). പാകിസ്താന്റെ പ്രഥമ മന്ത്രിസഭയിൽ നീതിന്യായം, നിയമം, തൊഴിൽ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ത മണ്ഡൽ[2], അവിഭക്ത ഇന്ത്യയിലെ ഇടക്കാല ഭരണകൂടത്തിലും മന്ത്രിയായിരുന്നു[3]. ഏതാനും വർഷങ്ങൾ പാകിസ്താൻ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച അദ്ദേഹം, ഗവണ്മെന്റിന്റെ ദലിത് വിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധിച്ച് രാജിവെക്കുകയും ഇന്ത്യയിലേക്ക് കുടിയേറുകയും ചെയ്തു[4][5]. 1968 ഒക്ടോബർ 5 ന് ഇന്ത്യയിലെ പശ്ചിമ ബംഗാളിൽ 68 ആം വയസ്സിൽ അദ്ദേഹം ചരമമടഞ്ഞു. ജീവിതരേഖ1904 ജനുവരി 29-ന് ബ്രിട്ടീഷ് ഇന്ത്യയിലെ അന്നത്തെ ബംഗാൾ പ്രസിഡൻസി (പിന്നീട് കിഴക്കൻ ബംഗാൾ, കിഴക്കൻ പാകിസ്ഥാൻ, ഇപ്പോൾ ബംഗ്ലാദേശ്) ബാരിസൽ ജില്ലയിലാണ് ജോഗേന്ദ്രനാഥ് മണ്ഡൽ ജനിച്ചത്. വർണ്ണാശ്രമധർമ്മത്തിന് പുറത്തുള്ള നാമശൂദ്ര എന്ന ജാതിയിലായിരുന്ന അദ്ദേഹം, പഠനത്തിൽ മുന്നിട്ടുനിന്നു. 1929-ൽ ബിരുദം നേടിയ ശേഷം നിയമപഠനത്തിനായി ചേർന്നു. നിയമപഠനം പൂർത്തിയാക്കിയെങ്കിലും സാമൂഹികപ്രവർത്തനത്തിലാണ് മണ്ഡൽ ശ്രദ്ധയൂന്നിയത്.[6] അവലംബം
|
Portal di Ensiklopedia Dunia