ജോഗ് വെള്ളച്ചാട്ടം
ശാരാവതി നദിയിൽ നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ജോഗ് വെള്ളച്ചാട്ടം (കന്നട-ಜೋಗ ಜಲಪಾತ ).[1] 253 മീറ്റർ(829 അടി) ഉയരത്തിൽ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം കർണാടകത്തിലെ ഷിമോഗ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണിവിടം. ഇത് ഗെരുസോപ്പ് ഫാൾസ്, ഗെർസോപ്പ ഫാൾസ്, ജോഗാഡ ഫാൾസ്, ജോഗാഡ ഗുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു. .[2]
പ്രാധാന്യംശാരാവതി നദിയിലെ ലിങ്കൻമക്കി ഡാമും അതിൽ നിന്നുള്ള ജലവൈദ്യുത പദ്ധതിയും ജോഗ് ഫോൽസുമായി ബന്ധപ്പെട്ടുനിൽക്കുന്നു. 1200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന 1949 ൽ സ്ഥാപിച്ച ഈ ജലവൈദ്യുതി നിലയം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വൈദ്യുത നിലയങ്ങളിലൊന്നാണ്.കർണാടകത്തിലെ വൈദ്യുതിയുടെ നിർണ്ണായക ഉറവിടവും ഇതു തന്നെ.മഹാത്മാഗാന്ധി ജലവൈദ്യുത നിലയം എന്നാണ് ഇതിന്റെ ഇപ്പോഴത്തെ പേര്. ഒഴുക്ക്മൺസൂൺ ആരംഭികുന്നതിന് മുമ്പുള്ള സമയം ലിങ്കന്മക്കി ഡാമിൽ വെള്ളം തീരെ കുറയുന്നതിന്റെ ഫലമായി അപാരമായ ശബ്ദത്തിലും ശക്തമായ ഒഴുക്കിലും വന്നിരുന്ന ജോഗ് ഫോൾസും കേവലം മെലിഞ്ഞുണങ്ങിയ ഏതാനും ജലധാരകൾ മാത്രമായി മാറും. 2007 ലെ മൺസൂൺ സമയത്തുണ്ടായ കനത്ത മഴ ലിങ്കന്മക്കി ഡാം തുറന്ന് വിടാൻ നിർബന്ധിതമാക്കി. ഈ സമയത്ത് ജോഗ് ഫോൽസ് അതിന്റെ ഏറ്റവും ശക്തമായ അവസ്ഥയിലായിരുന്നു. നിർഭാഗ്യവശാൽ ഇത് അവിടങ്ങളിലെ ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം സൃഷ്ടിക്കുകയും കൃഷി നാശം പോലുള്ള വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുകയും ചെയ്തു. യാത്രാ മാർഗ്ഗം![]() ഓഗസ്റ്റ്-ഡിസംബർ മാസങ്ങളാണ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യ സമയം.ബാംഗ്ലൂരിൽനിന്ന് ഇവിടേക്ക് നേരിട്ട് ബസ് മാർഗ്ഗം വരാൻ കഴിയും .ഏകദേശം 379 കിലോമീറ്റർ(235 മൈൽസ്) ദൂരമുണ്ട് ബാംഗ്ലൂരിൽ നിന്ന്. ഏറ്റവും അടുത്ത് ബസ്സ്‌സ്‌റ്റേഷൻ:ജോഗ് ,സാഗര ഏറ്റവും അടുത്ത റയിൽവേ സ്‌റ്റേഷൻ:ശിവമോഗ്ഗ വിമാനത്താവളം: മാംഗ്ലൂർ ആണ് അടുത്ത വിമാന താവളം .മറ്റൊന്ന് ബാംഗ്ലൂർ ആണ്. അവലംബം
പുറത്തേക്കുള്ള കണ്ണികൾJog Falls എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia