ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും, പരിഹാരവും) നിയമം 2013
ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരെയുള്ള പീഡനം തടയുന്നതിനും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ചു കൊണ്ടും കേന്ദ്രഗവണ്മെന്റെ പാസ്സാക്കിയ നിയമമാണ് ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം(തടയലും, നിരോധനവും പരിഹാരവും) നിയമം 2013 (Sexual Harassment of Women at Workplace (Prevention, Prohibition and Redressal ) Act 2013. ഇന്ത്യൻ ഭരണഘടനയുടെ 14,15,21 അനുഛേദങ്ങൾക്കനുസൃതമായും,1989 -ൽ യു എൻ പാസ്സാക്കിയ സ്ത്രീകൾക്ക് നേരെയുള്ള വിവേചന ഉന്മൂലന ഉടമ്പടി 25-6-1993 നു ഇന്ത്യ സ്ഥിരീകരിച്ച പ്രകാരവും, 1997 ലെ വിശാഖ V സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ[1] കേസിലെ ബഹു: സുപ്രീം കോടതിയുടെ മാർഗ്ഗ നിർദ്ദേശപ്രകാരവും[2] ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരെയുണ്ടാവുന്ന പീഡനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പാർലിമെന്റിന്റെ ഇരു സഭകളും പാസ്സാക്കി 22-4-2013 തിയ്യതി രാഷ്ട്രപതി ഒപ്പുവച്ച 9-12-2013 തിയ്യതി പ്രാബല്യത്തിൽ വന്ന നിയമമാണിത്.[3] ഉദ്ദേശ ലക്ഷ്യങ്ങളും വ്യാപ്തിയുംഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ഇത് ബാധകമാണ്.[4] ഇന്ത്യയിലെ സർക്കാർ ഓഫീസുകൾ, പൊതു സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്റ്റേഡിയം, സ്പോർട്സ് കോപ്ലക്സ്, സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട്, കളി സ്ഥലങ്ങൾ,ഡിപ്പാർട്ട്മെന്റ്, സംഘടന, സ്ഥാപനങ്ങൾ,സംരംഭങ്ങൾ, മറ്റു ജോലി സ്ഥലങ്ങൾ തുടങ്ങിയ സ്ത്രീകൾ ജോലിചെയ്യുന്നതും ജോലി ആവശ്യാർഥവും എത്താനിടയുള്ളതുമായ എല്ലാ സ്ഥലങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു.[5] സ്ത്രീകളുടെ സ്ഥാപനത്തിലെ ജോലി സ്ഥിരമായതോ, താലക്കാലികമായതോ , ദിവസകൂലിക്കോ എന്നുള്ള വ്യത്യാസമില്ലാതെ ഏതു തരത്തിലുള്ള ജോലിക്കാരായ സ്ത്രീകൾക്കും ഈ നിയമപ്രകാരം അവകാശങ്ങളുണ്ടായിരിക്കും[6]. ജോലിക്കാരായ സ്ത്രീകൾക്ക് മാത്രമല്ല, ഇത്തരം സ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന മറ്റ് സ്ത്രീകൾക്കും ഈ നിയമപ്രകാരം അവകാശങ്ങളുണ്ടായിരിക്കുമെന്നത് ഈ നിയമത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വീടുകളിൽ പ്രതിഫലം പറ്റി ജോലി ചെയ്യുന്ന സ്ത്രീകളെയും ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[7] ഈ നിയമത്തിലെ 3-ആം വകുപ്പ പ്രകാരം സ്ത്രീകളെ തൊഴിലിടങ്ങളിൽ ലൈംഗികമായി പീഡിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു.ലൈഗിക സ്വഭാവമുള്ള ശാരീരികനീക്കങ്ങളും സ്പർശനങ്ങളും, ലൈംഗിക ആഭിമുക്യം ആവശ്യപ്പെടുക, ലൈംഗിക ചുവയുള്ള സംഭാഷണങ്ങൾ, ലൈംഗിക ചുവയുള്ള ചിത്രങ്ങൾ കാണിക്കൽ, തുടങ്ങിയ സ്വാഗതാർഹമല്ലാത്ത എല്ലാ നീക്കങ്ങളും പ്രവർത്തികളും ലൈംഗിക പീഡനം എന്ന കൃത്യത്തിൽ പെടുമെന്നും ഈ നിയമം അനുശാസിക്കുന്നു.[8] ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പ്രവർത്തികളും പെരുമാറ്റങ്ങളും ലൈംഗിക പീഡനകുറ്റകൃത്യമായി കണക്കാക്കുന്ന സന്ദർഭങ്ങള് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, സ്ത്രീ ജോലിക്കാരുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ മുന്തിയ പരിണന വാഗ്ദാനം ചെയ്യൽ, ജോലിക്ക് ഹാനികരമായേക്കാവുന്ന പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള ഭീഷണികൾ, നിലവിലുള്ളതോ ഇനി കിട്ടുവാൻ പോകുന്നതോ ആയ സ്ഥാനമാനങ്ങളുമായി ബന്ധപ്പെട്ട പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള ഭീഷണികൾ, സ്ത്രീ ജോലിക്കാരിയുടെ ജോലിയിലുള്ള അനാവശ്യമായ ഇടപെടലുകൾ, ജോലിക്ക് പ്രതികൂലമായ ചുറ്റുപാടുകൾ സൃഷ്ടിക്കുക തുടങ്ങിയ പ്രവർത്തികളും പെരുമാറ്റങ്ങളും, സ്ത്രീ ജോലിക്കാരിയുടെ ആരോഗ്യത്തെയും സുരക്ഷിതത്വത്തെയും ബാധിക്കുന്ന അപമാനകരമായ പ്രവർത്തികളും ലൈംഗിക പീഡനമെന്ന കുറ്റകൃത്യമായി കണക്കാക്കുന്നതാണ്.[9] വിവിധ കമ്മിറ്റികൾലൈംഗിക പീഡനം ഇല്ലായ്മ ചെയ്യുവാനായി സ്ഥാപനത്തിന്റെ തൊഴിലുടമയും, സർക്കാർ സ്ഥാപനമാണെങ്കിൽ മേലധികാരിയും ഇന്റേർണൽ കമ്പ്ലയിന്റ്സ് കമ്മിറ്റി ( Internal Complants Committee) രൂപികരിക്കേണ്ടതാണ്.[10] സ്ഥാപനത്തിനു മറ്റു ബ്രാഞ്ചുകളോ ഓഫീസുകളൊ ഉണ്ടെങ്കിൽ അവിടെയും കമ്മിറ്റി രൂപീകരിക്കേണ്ടതായുണ്ട്. പത്തോ അധിലധികമോ ജോലിക്കാരുള്ള സ്ഥലങ്ങളിൽ ഇത്തരം കമ്മറ്റികൾ രൂപീകരിക്കണം. എന്നാൽ 10 ജോലിക്കാരെങ്കിലും ഇല്ലാത്ത സാഹചര്യത്തിൽ ഇന്റേർണൽ കമ്പ്ലയിന്റ് കമ്മിറ്റി ഇല്ലാതെ വരികയോ അല്ലെങ്കിൽ സ്ഥാപന മേധാവിക്കെതിരെ ഉള്ള പരാതികൾ ആണെങ്കിൽ അത് അന്യോഷിക്കാനായി ലോക്കൽ കമ്പ്ലയിന്റ്സ് കമ്മിറ്റി (Local Complaints Committee) ജില്ലാ ഓഫീസർ രൂപികരിക്കേണ്ടതാണ്. [11]ഇന്റേർനൽ കമ്പ്ലയിന്റ്സ് കമ്മിറ്റിയിൽ ഒരു ചെയർ പേർസണും , ജീവനക്കാരുടെ ഇടയിൽ നിന്ന് ചുരുങ്ങിയത് 2 മെംബർമാരും ഉണ്ടായിരിക്കണം. ചെയർ പേർസൺ ആ സ്ഥാപനത്തിലെ ഏതെങ്കിലും ഉയർന്ന പദവിയിലുള്ള സ്ത്രീയായിരിക്കുകയും, മെംബർമാരെ തിരഞ്ഞെടുക്കുമ്പോൾ അവർ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പ്രതിക്ഞാബദ്ധരോ, സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരോ നിയമത്തെക്കുറിച്ചു അറിവുള്ളവരോ ആയവർക്ക് മുന്ഗണന നൽകുകയും വേണം. ലോക്കൽ കമ്പ്ലയിന്റ്സ് കമ്മിറ്റിയിൽ ചെയർ പേർസനടക്കം ഭൂരിഭാഗം പേരും സ്ത്രീകളായിരിക്കുകയും ഒരംഗം എസ് സി/ എസ് ടി വിഭാഗത്തിൽ നിന്നുമായിരിക്കുകയും വേണം. പരാതിയും നടപടിക്രമങ്ങളുംതൊഴിൽ സ്ഥലത്തെ ലൈംഗിക പീഡനത്തെ സംബന്ധിച്ച പരാതി, പരാതിക്കാരിക്ക് അതത് കമ്മിറ്റിയിൽ സംഭവം നടന്ന് 3 മാസത്തിനുള്ളിൽ രേഖാമൂലം ബോധിപ്പിക്കാവുന്നതാണ്.[12] എന്നാൽ പരാതിക്കാസ്പതമായ സംഭവം നടന്ന് 3 മാസത്തിനുള്ളിൽ മതിയായ കാരണത്താൽ പരാതി കൊടുക്കുവാൻ കഴിയാതെ വരുന്ന സാഹചര്യങ്ങളിൽ വീണ്ടും ഒരു 3 മാസം കൂടി സമയം ദീർഘിച്ച സമയത്തിനുള്ളിൽ ലഭിക്കുന്ന പരാതികളും സ്വീകരിക്കാവുന്നതാണ്. പരാതിക്കാരിക്ക് രേഖാമൂലം പരാതി തയ്യാറാക്കാൻ സാധിക്കാതെ വരുന്ന പക്ഷം അതത് കമ്മിറ്റികളിലെ ചെയർപേർസൺ,അംഗങ്ങൾ എന്നിവർക്ക് പരാതിക്കാരിക്ക് അതിന് സഹായങ്ങൾ ചെയ്തു കൊടുക്കേണ്ടതാണ്. കൂടാതെ പരാതിക്കാരിക്ക് ഇത്തരം പരാതി ബോധിപ്പിക്കുവാൻ എന്തെങ്കിലും ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ , പരാതിക്കാരിക്ക് വേണ്ടി ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ, സഹപ്രവർത്തകയ്ക്കോ, വനിതാ കമ്മീഷൻ ഓഫീസർക്കോ, പരാതിക്കാരിയുടെ രേഖാമൂലമുള്ള സമ്മതപ്രകാരം സംഭവത്തെക്കുറിച്ചറിയാവുന്ന മറ്റാർക്കെങ്കിലുമോ പരാതി ബോധിപ്പിക്കാവുന്നതാണ്. [13]പരാതിക്കാരിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാവുകയും ചികിൽസിക്കുകയും ഉള്ള സാഹചര്യത്തിൽ അവരെ ചികിൽസിക്കുന്ന സൈക്ക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, രക്ഷിതാവ് എന്നിവർക്ക് പരാതിക്കാരിക്ക് വേണ്ടി പരാതി ബോധിപ്പിക്കാവുന്നതാണ്. പീഡനത്തിനിരയായ സ്ത്രീ മരിച്ചു പോയിട്ടുണ്ടെങ്കിൽ സംഭവത്തെ സംബന്ധിച്ച് വിവരമുള്ള ആർക്കും മരണപ്പെട്ട സ്ത്രീയുടെ അവകാശികളുടെ രേഖാമൂലമുള്ള സമ്മത പ്രകാരം പരാതി ബോധിപ്പിക്കാവുന്നതാണ്.ഇത്തരം പരാതി കിട്ടിക്കഴിഞ്ഞാൽ പരാതിയുടെ കോപ്പി എതിർകക്ഷിക്ക് നൽകുന്നതും എതിർകക്ഷിക്ക് എന്തെങ്കിലും രേഖകൾ, സാക്ഷികൾ തുടങ്ങിയ ലിസ്റ്റ് സഹിതം 10 ദിവസത്തിനുള്ളിൽ മറുപടി ബോധിപ്പിക്കുവാൻ സമയം അനുവദിക്കുന്നതാണ്. ലൈംഗിക പീഡനത്തെ സംബന്ധിച്ച ഇത്തരം പരാതികൾ രമ്യമായി ഒത്തു തീർപ്പാക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാൽ പരാതിക്കാരിക്ക് പണം നൽകിയുള്ള യാതൊരു ഒത്തു തീർപ്പും പാടില്ലെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എതിർകക്ഷി ജോലിക്കാരനാണെങ്കിൽ അയാൾക്ക് ബാധകമായ സർവീസ് റൂൾസ് പ്രകാരമാണ് അന്യോഷണം നടത്തേണ്ടത്. വീടുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ നിന്നും കിട്ടുന്ന പരാതികളിൽ പ്രധമ ദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നുള്ള സാഹചര്യങ്ങളിൽ, ലോക്കൽ കമ്മിറ്റി, ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 509 പ്രകാരമോ അല്ലെങ്കിൽ മറ്റു സെക്ഷൻ പ്രകാരമോ മേൽ നടപടികൾക്കായി ബന്ധപ്പെട്ട പോലീസിനു ഒരാഴച്ചയ്ക്കകം പരാതി കൈമാറുന്നതാണ്. അഭിഭാഷകർക്ക് ഇത്തരം കേസുകളിൽ ഹാജരാവുന്നതിനു വിലക്കുണ്ട്. പരാതിയുടെ ഉള്ളടക്കം, പരാതിക്കാരി, എതിർകക്ഷി, സാക്ഷികൾ തുടങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങൾ, കമ്മിറ്റി നടപടികൾ, ശുപാർശകൾ തുടങ്ങിയവ പ്രസിദ്ധപ്പെടുതുന്നത് വിലക്കിയിട്ടുണ്ട്. ശിക്ഷാ വിധികൾപരാതി കമ്മിറ്റിറ്റുടെ പരിഗണനയിലിരുന്ന അവസരത്തിൽ, പരാതിക്കാരിക്ക് രേഖാമൂലം പരാതിക്കാരിയെയോ എതിർകക്ഷിയെയോ മറ്റൊരു ജോലിസ്ഥലത്തേക്ക് മാറ്റുവാൻ ആവശ്യപ്പെടാവുന്നതാണ്. ഇതോടൊപ്പമുള്ള ചട്ടം 9 ലെ വ്യവസ്ഥ പ്രകാരം, കുറ്റക്കാരനാണെന്നു കമ്മിറ്റി കണ്ടെത്തിയ ജീവനക്കാരനെതിരെ നടപടി എടുക്കുവാൻ തൊഴിലുടമയോട് കമ്മിറ്റി നിർദ്ദേശിക്കുന്നതാണ്. സർവ്വീസ് റൂൾസ് ഉണ്ടെങ്കിൽ അതു പ്രകാരമുള്ള നടപടിയായിരിക്കും ഉണ്ടാവുക. അല്ലെങ്കിൽ എതിർകക്ഷിയിൽ നിന്നും രേഖാമുലമുള്ള ക്ഷമാപണം വാങ്ങുവാനോ, ജോലിയിൽ നിന്ന് പിരിച്ചു വിടുവാനോ, സാമൂഹ്യ സേവനം ചെയ്യുവാൻ ആവശ്യപ്പെടുവാനോ, നഷ്ടപരിഹാരം ഈടാക്കാനോ, പ്രമോഷൻ, ഇങ്ക്രിമെന്റ്, തുടങ്ങിയവ പിടിച്ചു വെയ്ക്കുവാനോ, കൗൺസലിംഗിനു വിധേയനാക്കുവാനോ മറ്റോ നിർദ്ദേശിക്കാവുന്നതാണ്. പരാതിക്കാരിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ പരാതിക്കാരിക്കെതിരെയും നടപടി എടുക്കുന്നതാണ്. തൊഴിലിടങ്ങളിൽ മൂന്നിൽ രണ്ട് വനിത മാധ്യമ പ്രവർത്തകരും ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ വിവിധ തരം പീഡനങ്ങൾക്ക് വിധേയരാവുന്നുണ്ടെന്നു വാഷിംഗ്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന വിമൻസ് മീഡിയ ഫൗണ്ടേഷനും ലണ്ടനിലെ ഇന്റർ നാഷനൽ ന്യൂസ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ ഒരു സർവേയിൽ കണ്ടെത്തുകയുണ്ടായി.[14].[15].[16] സഹ പ്രവർത്തകയെ ലൈംഗികമായി അപമാനിക്കുവാൻ ശ്രമിച്ചു എന്ന ആരോപണം തെഹൽക്കയുടെ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാലിനെതിരെ ഇപ്പോൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.[17] ഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia