ജോസഫ് പുലിറ്റ്സർ
യു.എസിലെ അറിയപ്പെടുന്ന പത്രപ്രവർത്തകനും പ്രസാധകനുമായിരുന്നു ജോസഫ് പുലിറ്റ്‌സർ (1847 ഏപ്രിൽ 10 - 1911 ഒക്ടോബർ 29). സെന്റ് ലൂയിസ് പോസ്റ്റ് ഡിസ്‌പാച്ച്, ന്യൂയോർക്ക് വേൾഡ് ആനി പത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയിലെ ഒരു പ്രമുഖ നേതാവായി മാറിയ അദ്ദേഹം ന്യൂയോർക്കിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. വൻകിട ബിസിനസുകാർക്കും അഴിമതികൾക്കുമെതിരെ പോരാടിയ അദ്ദേഹം ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടി സംരക്ഷിക്കുവാനായും പ്രേവർത്തിച്ചിരുന്നു. [2] 1890 കളിൽ അദ്ദേഹത്തിന്റെ ന്യൂയോർക്ക് വേൾഡും, വില്യം റാൻഡോൾഫ് ഹേർസ്റ്റിന്റെ ന്യൂയോർക്ക് ജേണലും തമ്മിലുള്ള കടുത്ത മത്സരം മഞ്ഞ പത്രപ്രവർത്തനതിന്റെ വികാസത്തിലേക്ക് നയിച്ചു. ഇത് സെൻസേഷണലിസം, ലൈംഗികത, കുറ്റകൃത്യം, ഗ്രാഫിക് ഭീകരത എന്നിവയാൽ വായനക്കാരെ കീഴടക്കി. [3] പുലിറ്റ്സർ സമ്മാനംപ്രധാന ലേഖനം : പുലിറ്റ്സർ പുരസ്കാരം പത്രപ്രവർത്തനം,സാഹിത്യം,സംഗീത രചന എന്നീ മേഖലകളിലെ നേട്ടത്തിന് നൽകപ്പെടുന്ന ഒരു അമേരിക്കൻ പുരസ്കാരമാണ് പുലിറ്റ്സർ പ്രൈസ്. ജോസഫ് പുലിറ്റ്സർ സ്ഥാപിച്ച പുരസ്കാരം ന്യൂയോർക്കിലെ കൊളംബിയ സർവ്വകലാശാലയാണ് നിയന്ത്രിക്കുന്നത്. ഇരുപത് ഇനങ്ങളിലായി എല്ലാവർഷവും ഈ പുരസ്കാരം നൽകിവരുന്നു. ഈ ഇരുപത് ഇനങ്ങളിലേയും ഒരോ വിജയിക്കും ഒരു ബഹുമതിപത്രവും 10,000 ഡോളറിന്റെ ക്യാഷ് അവാർഡും നൽകപ്പെടുന്നു. [4] പത്രപ്രവർത്തന മത്സരവിഭാഗത്തിലെ സാമുഹിക പ്രവർത്തകനുള്ള അവാർഡ് സ്വർണ്ണ മെഡൽ ഉൾപ്പെടുന്നതാണ്. അവാർഡിലെ അംഗീകാരപത്രത്തിൽ വ്യക്തിയെ പരാമർശിക്കാറുണ്ടെങ്കിലും സാധാരണയായി ഇതൊരു പത്രത്തിനാണ് നൽകുന്നത്. [5] അവലംബം
|
Portal di Ensiklopedia Dunia