ജോസഫ് പ്രീസ്റ്റിലി
ഒരു ബ്രിട്ടിഷ് ദൈവശാസ്ത്രജ്ഞനും പുരോഹിതനും ശാസ്ത്രജ്ഞനുമായിരുന്നു ജോസഫ് പ്രീസ്റ്റ്ലി. ഓക്സിജൻ കണ്ടെത്തിയ വ്യക്തിയായി സാധാരണ കണക്കാക്കുന്നത് ഇദ്ദേഹത്തെയാണ്. ജനനംഇംഗ്ലണ്ടിലെ യോർക്ഷയ്റിലുള്ള ഫീൽഡ് ഹെഡ് ഹെഡിൽ 1733 മാർച്ച് 13-നാണ് ജോസഫ് പ്രീസ്റ്റ്ലി ജനിച്ചത്. നെയ്ത്തുകാരനായിരുന്നുഅച്ഛൻ. കർഷക കുടുംബത്തിൽനിന്നുള്ളയാളായിരുന്നു അമ്മ. ജോസഫിനു ആറു വയസുള്ളപ്പോൾ അമ്മ മരിച്ചു. പിതൃസഹോദരിയാണ് പിന്നെ വളർത്തിയത്. ജീവിത രേഖഫ്രഞ്ച് വിപ്ലവത്തേയും അമേരിക്കൻ സ്വാതന്ത്ര്യസമരത്തെയും അനുകൂലിച്ചതിനു ജന്മനാട് വിട്ട് ഓടിപ്പോകേണ്ടിവന്ന ഒരു ശാസ്ത്രജ്ഞനാണ് ജോസഫ് പ്രീസ്റ്റ്ലി. മതപാഠശാലയിലായിരുന്നു ജോസഫിന്റെ വിദ്യാഭ്യാസം. പഠനശേഷം 1755-ൽ പ്രസ്ബിറ്റേറിയൻ സഭയുടെ പുരോഹിതനായി രസതന്ത്രമായിരുന്നു പ്രിസ്റ്റ്ലിയുടെ പ്രിയവിഷയം. ശാസ്ത്ര, സാമൂഹിക,മത വിഷയത്തിൽ 150 ഓളം പുസ്തകങൾ രചിച്ചിട്ടുണ്ട്. 1772-ൽ ലൈബ്രറിയനായി ജോലി അനുഷ്ഠിചുണ്ട്. കൂടാതെ വൈദ്യുതിയു ടെ ചരിത്രം എന്ന പ്രശസ്തമായ ഗ്രന്ഥം രചിച്ചതും പ്രിസ്റ്റ്ലിയാണ്. കണ്ടുപിടിത്തങ്ങൾമെർക്കുറിയുടെ ഓക്സൈഡിനെ സൂര്യപ്രകാശംകൊണ്ട് ചൂടാക്കിയപ്പോഴാണ് പ്രാണവായുവായ ഓക്സിജൻ വേർതിരിഞ്ഞു വന്നത്. കത്താൻ സഹായിക്കുന്ന ഈ വാതകം ശ്വസിച്ചാൽ നവോന്മേഷം കൈവരുമെന്ന് പ്രിസ്റ്റ്ലി കണ്ട്ത്തി. ഡിഫ്ളോജിസ്റ്റിക്കേറ്റഡ് എയർ എന്നാണ് (Dephlogisticated air) പ്രിസ്റ്റ്ലി ഇതിനു പേരിട്ടത്. 1774-ലാണ് പ്രിസ്റ്റ്ലി ഇതുകണ്ടുപിടിച്ചത്. പിന്നീട് ശാസ്ത്രജ്ഞനായ അന്ത്വാൻ ലാവോസിയെയാണ് ഇതിനു ഓക്സിജൻ എന്നപേരിട്ടത്. കാർബൺ മോണോക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ ക്ലോറൈഡ്, നൈട്രിക് ഒക്സൈഡ് ,ഹൈഡ്രജൻ സൾഫൈഡ്, തുടങ്ങി ഒട്ടേറെ വാതകങ്ങൾ പിന്നീട് അദ്ദേഹം കണ്ടെത്തി. മരണംഅമേരിക്കയിൽ വെച്ച് 1804-ൽ ജോസഫ് പ്രിസ്റ്റ്ലി (71 വയസ്) അന്തരിച്ചത്.
|
Portal di Ensiklopedia Dunia