ജോഹാൻ ഗെർഹാർഡ് കോനിഗ്ഒരു ബാൾട്ടിക് ജർമ്മൻ സസ്യശാസ്ത്രജ്ഞനും ഡോക്ടറുമായിരുന്നു ജോഹാൻ ഗെർഹാർഡ് കോനിഗ് (29 നവംബർ 1728 - 26 ജൂൺ 1785). ആർക്കോട്ട് നവാബിന്റെ കീഴിൽ സേവനത്തിൽ ചേരുന്നതിന് മുമ്പ് ഇന്ത്യയിലെ ട്രാൻക്ബാർ മിഷനിലും തുടർന്ന് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലും സേവനമനുഷ്ഠിച്ചു. ഈ പ്രദേശത്ത് നിന്നുള്ള സസ്യങ്ങൾ, പ്രത്യേകിച്ച് ഔഷധതാൽപ്പര്യമുള്ളവ ഉൾപ്പെടെയുള്ള പ്രകൃതിചരിത്ര മാതൃകകൾ അദ്ദേഹം ശേഖരിച്ചു. കറിവേപ്പ് (മുറയ കോയിനിഗി) ഉൾപ്പെടെ നിരവധി ഇനങ്ങൾക്ക് അദ്ദേഹത്തിന്റെ പേരുനൽകിയിട്ടുണ്ട്. ജീവചരിത്രംപോളിഷ് ലിവോണിയയിലെ ക്രൂട്സ്ബർഗിനടുത്താണ് കോനിഗ് ജനിച്ചത്, ഇപ്പോൾ അത് ലാത്വിയയിലെ ക്രസ്റ്റ്പിൽസ് ആണ്.[1] 1757 -ൽ കാൾ ലിനേയസിന്റെ ഒരു സ്വകാര്യ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം, 1759 മുതൽ 1767 വരെ ഡെൻമാർക്കിൽ താമസിച്ചു, ഈ സമയത്ത് അദ്ദേഹം ഐസ്ലാൻഡിലെ സസ്യങ്ങൾ പരിശോധിച്ചു. 1767 -ൽ അദ്ദേഹം ട്രാൻക്യൂബാർ മിഷനിൽ ഒരു മെഡിക്കൽ ഓഫീസറായി ചേർന്നു, ഇന്ത്യയിലേക്കുള്ള യാത്രയിൽ, അദ്ദേഹം കേപ് ടൗണിലൂടെ കടന്നുപോയി, അവിടെ അദ്ദേഹം ഗവർണർ റിജ്ക് തുൽബാഗിനെ കണ്ടു, ലിനേയസിന്റെ ഒരു ആമുഖത്തോടെ, 1768 ഏപ്രിൽ 1 മുതൽ 28 വരെ ടേബിൾ മൗണ്ടൻ മേഖലയിൽ സസ്യങ്ങൾ ശേഖരിച്ചു. ഹാലെ-വിദ്യാസമ്പന്നനായ വൈദ്യൻ സാമുവൽ ബെഞ്ചമിൻ നോളിന്റെ (1705-67) മരണത്തെ തുടർന്ന് ലഭ്യമായ സ്ഥാനം കോനിഗിനു ലഭിച്ചു.[2] 1774 -ൽ അദ്ദേഹം ആർക്കോട്ട് നവാബിനുവേണ്ടി പ്രകൃതിശാസ്ത്രജ്ഞനായി മികച്ച ശമ്പളമുള്ള സ്ഥാനം ഏറ്റെടുത്തു, 1778 വരെ ആ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു.[3][4][5] 1773 -ൽ, കോപ്പൻഹേഗൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മിക്കവാറും തന്റെ ഡി റെമിഡോറിയം ഇൻഡിജനോറം ആഡ് മോർബ്സ് ക്യൂവിസ് റീജിയൻ എൻഡെമിക്കോസ് എക്സ്പ്യൂഗാൻഡോസ് എഫിക്കേസിയ എന്ന പേരിൽ പ്രസിദ്ധീകരിച്ച നാടൻ പരിഹാരങ്ങളെക്കുറിച്ചുള്ള പഠനത്തിനാവണം അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ തന്നെ ഡോക്ടർ ബിരുദം നേടി. 1774 -ൽ അദ്ദേഹം ആർക്കോട്ട് നവാബിന്റെ പ്രകൃതിശാസ്ത്രജ്ഞനായിത്തീർന്നു, മദ്രാസിന് വടക്ക് മലനിരകളിലേക്കും സിലോണിലേക്കും അദ്ദേഹം ഒരു യാത്ര ആരംഭിച്ചു, അതിന്റെ വിവരണം പിന്നീട് ഒരു ഡാനിഷ് ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു. 1778 ജൂലായ് 17 -ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ മദ്രാസിലെ നാച്ചുറലിസ്റ്റായി കോനിഗ് നിയമിതനായി, അവിടെ അദ്ദേഹം തന്റെ മരണം വരെ തുടർന്നു, നിരവധി ശാസ്ത്രീയ യാത്രകൾ നടത്തിയ കോനിഗ്, വില്യം റോക്സ്ബർഗ്, ജോഹാൻ ക്രിസ്ത്യൻ ഫാബ്രിക്കസ്, സർ ജോസഫ് ബാങ്ക്സ് തുടങ്ങിയ പ്രമുഖ ശാസ്ത്രജ്ഞരോടൊപ്പം പ്രവർത്തിച്ചു. ഇന്ത്യയിലെ യൂറോപ്യൻ മിഷനറിമാർക്കിടയിൽ ബൊട്ടാണിക്കൽ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് "യുണൈറ്റഡ് ബ്രദർഹുഡ് (അല്ലെങ്കിൽ ബ്രദറൻ)" എന്നർഥമുള്ള യൂണിറ്റസ് ഫ്രാട്രം എന്ന മൊറാവിയൻ തത്വത്തെ കോണിഗ് പിന്തുടർന്നു, പ്രാരംഭ അംഗങ്ങളിൽ ബെഞ്ചമിൻ ഹെയ്ൻ, ജോഹാൻ ഗോട്ട്ഫ്രൈഡ് ക്ലെയിൻ, ക്രിസ്റ്റോഫ് സാമുവൽ ജോൺ (1747-1813), ജോഹാൻ പീറ്റർ റോട്ട്ലർ എന്നിവരും ഉൾപ്പെടുന്നു. . ഈ ഗ്രൂപ്പിലെ അംഗങ്ങൾ ശേഖരിച്ച മിക്ക ചെടികളും യൂറോപ്പിലേക്ക് അയയ്ക്കുകയും എജെ റെറ്റ്സിയസ്, റോത്ത്, ഷ്രേഡർ, വിൽഡെനോ, മാർട്ടിൻ വാൾ, ജെയിംസ് എഡ്വേർഡ് സ്മിത്ത് എന്നിവർ വിവരിക്കുകയും ചെയ്തു.[6] റോട്ട്ലർ മാത്രമാണ് സ്വന്തം വിവരണങ്ങൾ പ്രസിദ്ധീകരിച്ചത്.[7] കൊ̈നിഗ് സിയാം ആൻഡ് മല്യാക സ്ട്രൈറ്റ് മേഖലയിലേക്ക് നിരവധി സന്ദർശനങ്ങൾ നടത്തി, ഒരുപക്ഷേ ഇതിലെ ഏറ്റവും പ്രധാനം 1778-80 കാലയളവിലെ യാത്രയിൽ ഫുക്കെറ്റിൽ അദ്ദേഹം സസ്യജന്തുജാലങ്ങളുടെയും പക്ഷിമൃഗാദികളെയും പഠിക്കുന്നതിന് നിരവധി മാസങ്ങൾ ചിലവഴിച്ചു.[8] 1782 ൽ ട്രാൻക്ബാറിൽ ഇന്ത്യയിലെത്തിയ പാട്രിക് റസ്സലിനെ അദ്ദേഹം കണ്ടുമുട്ടി, ഇരുവരും നിരന്തരം ആശയവിനിമയം നടത്തി. അദ്ദേഹം വെല്ലൂരിനും ആമ്പൂരിനും സമീപമുള്ള കുന്നുകളിലേക്കും 1776 -ൽ ജോർജ് കാമ്പ്‌ബെല്ലിനോടൊപ്പം നാഗോരി കുന്നുകളിലേക്കും ഒരു യാത്ര നടത്തി. 1784 -ൽ അദ്ദേഹം കൊൽക്കത്തയിലേക്കുള്ള വഴിയിൽ വിശാഖപട്ടണത്ത് റസ്സലിനെ സന്ദർശിച്ചു. വഴിയിൽ അദ്ദേഹത്തിന് വയറിളക്കം അനുഭവപ്പെടുകയും സമൽകോട്ടയിലുണ്ടായിരുന്ന റോക്സ്ബർഗ് അദ്ദേഹത്തിന്റെ ചികിൽസയ്ക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തു. എന്നിരുന്നാലും, അദ്ദേഹം സുഖം പ്രാപിച്ചില്ല, 1785 ൽ കാക്കിനഡയിലെ ജഗന്നാഥപുരത്ത് വച്ചു മരണമടയുകയും ചെയ്തു. അദ്ദേഹം തന്റെ പേപ്പറുകൾ സർ ജോസഫ് ബാങ്കിനു കൈമാറിയിരുന്നു.[4][9] ഇന്ത്യൻ വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന നിരവധി സസ്യങ്ങളെ അദ്ദേഹം വിവരിക്കുകയും ദക്ഷിണേന്ത്യയിലെ ചിതലുകൾ ഉൾപ്പെടെയുള്ള പ്രകൃതിചരിത്രത്തിന്റെ മറ്റ് വശങ്ങളെ കുറിച്ചും അവയുടെ അലേറ്റുകൾ ഭക്ഷണമായി ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തു.[10] കൊയ്‌നീജിയ എന്ന പ്ലാന്റ് ജനുസ് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ലിനേയസ് നൽകി അതുപോലെ കറിവേപ്പും (മുരയ കൊഎനിഗീ) യും കോനിഗിയുടെ പേരിൽ ആണ് അറിയപ്പെടുന്നത്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia