ജോൺ എച്ച്. നോക്സ്

John H. Knox
United Nations Special Rapporteur on Human Rights and the Environment
പദവിയിൽ

2012
2018

മനുഷ്യാവകാശങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ 2012 മുതൽ 2018 വരെ സേവനമനുഷ്ഠിച്ച ആദ്യത്തെ പ്രത്യേക റിപ്പോർട്ടറായിരുന്നു ജോൺ നോക്സ്.[1]നോക്സ് നിലവിൽ വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷണൽ ലോ പ്രൊഫസറാണ്.

പ്രവർത്തനങ്ങൾ

  • (1994-1998) യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിയമോപദേശകൻ; സ്വകാര്യ പ്രാക്ടീസിലുള്ള അഭിഭാഷകൻ, ഓസ്റ്റിൻ, ടെക്സാസ്.
  • (1998-2006) പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ.
  • (2002-2005) വടക്കേ അമേരിക്കയിലെ ഒരു പരിസ്ഥിതി സംഘടനയുമായി നിയമപരമായ പ്രവർത്തനം.
  • (2006-) വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിലെ ലക്ചറർ.
  • (2008–2012) മാലിദ്വീപ് സർക്കാരിന്റെ നിയമോപദേശകൻ.
  • (2012-2015) യുഎൻ മനുഷ്യാവകാശ കൗൺസിൽ പരിസ്ഥിതി മേഖലയിലെ മനുഷ്യാവകാശ വിദഗ്ധൻ.
  • (2015- ) നോക്സ് മനുഷ്യാവകാശങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള പ്രത്യേക റിപ്പോർട്ടറായി.

വിദ്യാഭ്യാസം

നോക്സ് 1987ൽ സ്റ്റാൻഫോർഡ് ലോ സ്കൂളിൽ നിന്ന് ബിരുദം നേടി[2] 1984 ൽ റൈസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഇംഗ്ലീഷിലും ബിഎയും നേടി.[3]

അവാർഡുകൾ

2003-ൽ, അമേരിക്കൻ സൊസൈറ്റി ഓഫ് ഇന്റർനാഷണൽ ലോ നോക്സിന് ഫ്രാൻസിസ് ഡീക്ക് സമ്മാനം നൽകി. "അന്താരാഷ്ട്ര നിയമപണ്ഡിതത്തിന് അർഹമായ സംഭാവന" നൽകിയ ഒരു യുവ എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹത്തെ ആദരിച്ചു.[4]

അവലംബം

  1. "John H. Knox". Archived from the original on 2019-09-11. Retrieved 2022-04-26.
  2. John Knox, Former Special Rapporteur on human rights and the environment
  3. "John H. Knox". Archived from the original on 2019-09-11. Retrieved 2022-04-26.
  4. Confronting Complexity
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya