ജോൺ എഫ്. കെന്നഡി
അമേരിക്കൻ ഐക്യനാടുകളുടെ 35-ാമത്തെ പ്രസിഡണ്ട് ആയിരുന്നു ജെ.എഫ്.കെ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ജോൺ എഫ്. കെന്നഡി അഥവാ ജോൺ ഫിറ്റ്സ്ഗെറാൾഡ് ജാക് കെന്നഡി (John Fitzgerald "Jack" Kennedy ) (മേയ് 29, 1917 – നവംബർ 22, 1963). 1961 മുതൽ 1963 ൽ അദ്ദേഹം വധിക്കപ്പെടുന്നതു വരെ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലുണ്ടായിരുന്നു. അമേരിക്കൻ ഐക്യനാടുകളിൽ പ്രസിഡന്റായ രണ്ടാമത്തെ പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു ജോൺ എഫ് കെന്നഡി.[2] ഒപ്പം, തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും. ജീവിതരേഖആദ്യകാലജീവിതംജോൺ ഫിറ്റ്സ്ജെറാൾഡ് കെന്നഡി 1917 മെയ് 29 ന് മസാച്യുസെറ്റ്സിലെ[3] ബോസ്റ്റൺ പ്രാന്തപ്രദേശമായ ബ്രൂക്ലൈനിലെ 83 ബീൽസ് സ്ട്രീറ്റിൽ ഒരു വ്യവസായിയും രാഷ്ട്രീയക്കാരനുമായ ജോസഫ് പി. കെന്നഡി സീനിയറിന്റേയും മനുഷ്യസ്‌നേഹിയും സാമൂഹിക പ്രവർത്തകയുമായിരുന്ന റോസ് കെന്നഡിയുടേയും (മുമ്പ്, ഫിറ്റ്‌സ്‌ജെറാൾഡ്) പുത്രനായി ജനിച്ചു. അദ്ദേഹത്തിന്റെ പിതാമഹനായ പി. ജെ. കെന്നഡി മസാച്ചുസെറ്റ്സ് സംസ്ഥാന നിയമസഭാംഗമായിരുന്നു. കെന്നഡിയുടെ മാതൃപിതാവും അതേ പേരുകാരനുമായിരുന്ന ജോൺ എഫ്. "ഹണി ഫിറ്റ്സ്" ഫിറ്റ്സ്ജെറാൾഡ് യുഎസ് കോൺഗ്രസുകാരനായി സേവനമനുഷ്ഠിക്കുകയും ബോസ്റ്റൺ മേയറായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുത്തശ്ശീമുത്തശ്ശന്മാർ നാലുപേരും ഐറിഷ് കുടിയേറ്റക്കാരുടെ മക്കളായിരുന്നു. കെന്നഡിയ്ക്ക് ഒരു മൂത്ത സഹോദരനായ ജോസഫ് ജൂനിയറും, റോസ്മേരി, കാത്‌ലീൻ ("കിക്ക്"), യൂനിസ്, പട്രീഷ്യ, റോബർട്ട് ("ബോബി"), ജീൻ, എഡ്വേർഡ് ("ടെഡ്") എന്നിങ്ങനെ ഏഴ് ഇളയ സഹോദരങ്ങളുമാണുണ്ടായിരുന്നത്. രാഷ്ട്രീയജീവിതംവ്യക്തിജീവിതംപ്രസിഡന്റ് പദവിയിൽചന്ദ്രനിൽ കാൽ കുത്തിയ നിലാൻസോട്രോങ് പ്രോസാഹിപ്പിച്ചത് മലയാളം
കൊലപാതകം1963 നവംബർ 22-ന് സെൻട്രൽ സ്റ്റാൻഡേർഡ് സമയം ഉച്ചയ്ക്ക് 12:30 ന് അമേരിക്കയിലെ ഡല്ലാസിൽ വച്ച് ജോൺ വെടിയേറ്റ് കൊല്ലപ്പെട്ടു.[4] ലീ ഹാർവി ഓസ്വാൾഡ് എന്നയാളാണ് അദ്ദേഹത്തെ വധിച്ചത്. 1963 നവംബർ 22-ന് ലിബറലുകളായ റാൽഫ് യാർബറോയും ഡോൺ യാർബറോയും യാഥാസ്ഥിതികനായ ജോൺ കോണലിയും തമ്മിലുള്ള ഡെമോക്രാറ്റിക് പാർട്ടിയിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ടെക്സസിൽ ഒരു രാഷ്ട്രീയ യാത്രയിലായിരുന്നു അദ്ദേഹം. ഡീലി പ്ലാസയിലൂടെ ഒരു പ്രസിഡൻഷ്യൽ മോട്ടോർകാറിൽ സഞ്ചരിക്കുമ്പോൾ, അദ്ദേഹത്തിന് പിൻഭാഗത്തു കൊണ്ട ആദ്യ വെടിയുണ്ട തൊണ്ടയിലൂടെ പുറത്തേക്ക് പോകുകയും മറ്റൊന്ന് തലയിൽ കൊള്ളുകയും ചെയ്തു. കെന്നഡിയെ പാർക്ക്‌ലാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 30 മിനിറ്റിനുശേഷം ഉച്ചയ്ക്ക് 1:00 ന് അദ്ദേഹം മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. മരണസമയത്ത് അദ്ദേഹത്തിന് 46 വയസ്സായിരുന്നു. പോലീസ് ഓഫീസർ ജെ. ഡി. ടിപ്പിറ്റിന്റെ കൊലപാതകത്തിന്റെ പേരിൽ ലീ ഹാർവി ഓസ്വാൾഡ് അറസ്റ്റിലാകുകയും തുടർന്ന് കെന്നഡിയുടെ കൊലപാതക കുറ്റം അയാളിൽ ചുമത്തുകയും ചെയ്തു. വെടിവച്ചുവെന്ന ആരോപണം നിഷേധിച്ച അയാൾ, താൻ ഒരു പാറ്റ്സി ആണെന്ന് അവകാശപ്പെട്ടു. നവംബർ 24 ന് ജാക്ക് റൂബി എന്നയാൾ അയാളെ വെടിവച്ചു കൊന്നു. ഓസ്വാൾഡിന്റെ കൊലപാതകത്തിന് ജാക്ക് റൂബിയെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചു. റൂബി തന്റെ ശിക്ഷയ്ക്ക് എതിരെ അപ്പീൽ നൽകുന്നതിൽ വിജയിച്ചുവെങ്കിലും പുതിയ വിചാരണയ്ക്കുള്ള തീയതി നിശ്ചയിക്കുന്നതിനിടെ 1967 ജനുവരി 3 ന് കാൻസർ ബാധിച്ച് മരിച്ചു. കൊലപാതകം അന്വേഷിക്കാൻ ചീഫ് ജസ്റ്റിസ് ഏൾ വാറൻ അധ്യക്ഷനായി വാറൻ കമ്മീഷൻ രൂപീകരിക്കാൻ പ്രസിഡന്റ് ജോൺസൺ പെട്ടെന്ന് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. കെന്നഡിയെ കൊലപ്പെടുത്തിയതിൽ ഓസ്വാൾഡ് ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്നും ഓസ്വാൾഡ് ഒരു ഗൂഢാലോചനയിലും പങ്കാളിയല്ലെന്നുമാണ് കമ്മീഷൻ നിഗമനം നടത്തിയത്. ഈ നിഗമനങ്ങളെ പലരും ചോദ്യം ചെയ്യുന്നു. 2013 നവംബറിൽ നടന്ന ഒരു ഗാലപ്പ് പോൾ കാണിക്കുന്നതുപ്രകാരം 61% പേർ ഗൂഢാലോചനയിൽ വിശ്വസിച്ചപ്പോൾ, 30% പേർ മാത്രമാണ് ഓസ്വാൾഡ് ഒറ്റയ്ക്ക് അത് ചെയ്തതെന്ന് കരുതിയത്. 1979-ൽ, കൊലപാതകങ്ങൾക്കായുള്ള യുഎസ് ഹൗസ് സെലക്ട് കമ്മിറ്റിയിലെ മൂന്നിലൊന്ന് പേരുടെ വിയോജിപ്പോടെ "കെന്നഡി ഒരു ഗൂഢാലോചനയുടെ ഫലമായിട്ടായിരിക്കാം കൊല്ലപ്പെട്ടത്" എന്ന് നിഗമനം ചെയ്തു. മറ്റ് തോക്കുധാരികളെയോ ഗൂഢാലോചനയുടെ വ്യാപ്തിയെയോ തിരിച്ചറിയാൻ കമ്മിറ്റിക്ക് കഴിഞ്ഞില്ല. വെടിവയ്പ്പിന്റെ ഓഡിയോ റെക്കോർഡിംഗുകളെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. തുടർന്ന്, എഫ്ബിഐയിൽ നിന്നും പ്രത്യേകം നിയമിച്ച നാഷണൽ അക്കാദമി ഓഫ് സയൻസസ് കമ്മിറ്റിയിൽ നിന്നുമുള്ള അന്വേഷണ റിപ്പോർട്ടുകൾ, "വിശ്വാസയോഗ്യമായ ശബ്ദ ഡാറ്റ രണ്ടാമത്തെ തോക്കുധാരി ഉണ്ടെന്ന നിഗമനത്തെ പിന്തുണയ്ക്കുന്നില്ല" എന്ന് കണ്ടെത്തി. "ഒരു ഗൂഢാലോചനയുടെ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നതിന് ബോധ്യപ്പെടുത്തുന്ന തെളിവുകളൊന്നും തിരിച്ചറിയാൻ കഴിയില്ല" എന്ന് തീർപ്പുക കൽപ്പിച്ചുകൊണ്ട് നീതിന്യായ വകുപ്പ് അന്വേഷണം അവസാനിപ്പിച്ചു.
അവലംബം
|
Portal di Ensiklopedia Dunia