ജോൺ എഫ് നാഷ്
ഗെയിം തിയറിയിൽ മൌലികവും സുപ്രധാനവുമായ സംഭാവനകൾ നൽകിയ ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞനാണ് ""ജോൺ എഫ് നാഷ് ജൂനിയർ"". ഗെയിം തിയറിയിൽ ഉള്ള അദ്ദേഹത്തിൻറെ സംഭാവനകൾ പരിഗണിച്ചു കൊണ്ട് 1994-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.[1] 2015-ൽ ഗണിതശാസ്ത്രത്തിലെ പരമോന്നത പുരസ്കാരങ്ങളിൽ ഒന്നായ ആബേൽ പുരസ്‌കാരവും ലഭിച്ചു.[2][3] 1995ഇൽ അദ്ദേഹത്തിനു സ്കിസോഫ്രീനിയ എന്ന അസുഖം പിടിപെട്ടു. അദ്ദേഹത്തിന്റെ ജീവിതവും, രോഗവുമായുള്ള പോരാട്ടം ആസ്പദമാക്കി നിർമിച്ച ഹോളിവുഡ് ചലച്ചിത്രമാണ് എ ബ്യൂട്ടിഫുൾ മൈൻഡ്. 2015 മെയ് 23 ന് ന്യൂ ജെഴ്സിയിലെ ടേൺപൈക്കിൽ ഉണ്ടായ കാറപകടത്തിൽ നാഷും അദ്ദേഹത്തിന്റെ ഭാര്യ അലീഷ്യ നാഷും അന്തരിച്ചു. ബാല്യകാലവും വിദ്യഭ്യാസവുംജോൺ ഫോർബസ് നാഷ്- മാർഗരെറ്റ് വിർജിനിയ ദമ്പതികളുടെ മകനായി 1928 ജൂൺ 13 ന് വെസ്റ്റ് വിർജിനിയായിലെ ബ്ലൂ ഫീൽഡിൽ അദ്ദേഹം ജനിച്ചു. ചെറുപ്പത്തിൽ വളരെ ഏകാകിയും ഉൾവലിഞ്ഞ പ്രകൃതവും ഉള്ളയാളായിരുന്നു അദ്ദേഹം. ജോർജ് വെസ്റിംഗ്ഹൌസ് സ്കോളർഷിപ്പിന്റെ ദേശീയതലത്തിലെ 10 വിജയികളിൽ ഒരാളായിരുന്നു അദ്ദേഹം. ഇത് മുഖേന മുഴുവൻ സ്കോളർഷിപോടെ കാർനെജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രവേശനം ലഭിച്ചു. അവിടെ അദ്ദേഹം കെമിക്കൽ എഞ്ചിനീയറിങ്ങിനാണ് ആദ്യം ചേർന്നത്. പിന്നീട് കെമിസ്ട്രിയിലേക്കും ശേഷം ഗണിതശാസ്ത്രതിലെക്കും അദ്ദേഹം മാറി. 1948-ൽ ഗണിതശാസ്ത്രത്തിൽ B.S ഉം M.S ഉം ഒരുമിച്ചു കരസ്ഥമാക്കി. തുടർന്നുള്ള ബിരുദാനന്തര പഠനങ്ങൾക്കായി പ്രിൻസ്ടൺ സർവ്വകലാശാലയിൽ ചേർന്നു. നാഷ് സംതുലിതാവസ്ഥ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട ഇക്വിലിബ്രിയം തിയറിയിൽ ആണ് അവിടെ അദ്ദേഹം പ്രധാനമായും പ്രവർത്തിച്ചത്. ഗണിത ശാസ്ത്രത്തിലെ സംഭാവനകൾ1950-ൽ "നോൺ കോ-ഓപ്പറേറ്റീവ് ഗെയിം തിയറി"യെക്കുറിച്ചുള്ള തെസിസിനു Ph.D ലഭിച്ചു. വർഷങ്ങൾക്കു ശേഷം 1994-ൽ നാഷിനു നോബേൽ പുരസ്കാരം നേടിക്കൊടുത്തത് ഇതേ തെസിസ് ആയിരുന്നു.[4][5] 1952 മുതൽ മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇൻസ്ട്രക്ടർ അയി സേവനം അനുഷ്ടിച്ചു. ഭാഗിക അവകലന സമവാക്യങ്ങൾ (Partial Differential Equation), ഡിഫറെൻഷ്യൽ ജ്യോമെട്രി (Differential Geometry) തുടങ്ങിയവയാണ് അദ്ദേഹം പ്രവർത്തിച്ച ഗണിതശാസ്ത്രത്തിലെ മറ്റു മേഖലകൾ. മാനസിക രോഗം1959-ൽ ആണ് സ്കിസോഫ്രീനിയയുടെ ആദ്യ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. അസുഖത്തിൻറെ ആദ്യ സൂചനകൾ ചിത്തഭ്രമം ആയിരുന്നു. ചുവന്ന ടൈ കെട്ടിയവരെല്ലാം കമ്മ്യൂണിസ്റ്റുകാരാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. അവർ തനിക്കും രാജ്യത്തിനും എതിരായി ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ തോന്നൽ. അമേരിക്കൻ സർകാർ, കമ്മ്യൂണിസ്റ്റ്‌കാർ അയയ്ക്കുന്ന രഹസ്യ കോഡുകൾ ഡീകോഡ് ചെയ്യാൻ തന്നെ ഏൽപ്പിച്ചതായും കരുതി. കമ്മ്യൂണിസ്റ്റുകാർ നടത്തുന്ന ഗൂഢാലോചനയെക്കുറിച്ച് നാഷ് അമേരിക്കൻ എംബസ്സിക്ക് കത്തുകൾ അയയ്കാൻ തുടങ്ങി.[1] ഒരിക്കൽ അമേരിക്കൻ മാത്തമറ്റിക്കൽ സൊസൈറ്റിയിൽ റീമാൻ പരികല്പനയെക്കുറിച്ച് ഒരു പ്രഭാഷണം നൽകുമ്പോൾ അസുഖം കൂടുതൽ വഷളായി. അവിടെ ഇരിക്കുന്ന ആർക്കും അദ്ദേഹം പറയുന്നത് തിരിച്ചറിയാൻ പറ്റാതെയായി. ഇതിനു ശേഷമാണ് അദ്ദേഹം ഈ രോഗത്തിനു ചികിത്സ സ്വീകരിയ്ക്കാൻ തുടങ്ങിയത്. എന്നാൽ ചികിൽസയ്ക്ക് വിധേയനാകാൻ അദേഹത്തിന് തീരെ താല്പര്യം ഇല്ലായിരുന്നു. ഇടയ്ക്കൊക്കെ അദ്ദേഹം മരുന്നുകൾ കഴിക്കാതെ ഇരിക്കുമായിരുന്നു. 1970-ന് ശേഷം ആശുപത്രിയിൽ പോകുന്നതും മരുന്ന് കഴിക്കുന്നതും സ്വന്തം ഇഷ്ടപ്രകാരം നിർത്തി. ഏകദേശം 1995 ആയപ്പോഴേയ്ക്കും അസുഖം മാറി. സാധാരണ ഗതിയിൽ സ്കിസോഫ്രീനിയ വരുന്നതിൽ 20 ശതമാനം ആൾക്കാർ രോഗത്തിൽ നിന്നും മോചനം നേടാറുണ്ട്.[6] മരണം2015 മെയ് 23ന് ന്യൂ ജെഴ്സി ടേൺപൈക്കിൽ ഉണ്ടായ കാറപകടത്തിൽ നാഷും അദ്ദേഹത്തിന്റെ ഭാര്യ അലീഷ്യ നാഷും അന്തരിച്ചു. നോർവയിൽ നിന്നും ആബേൽ പുരസ്‌കാരം വാങ്ങി എയർപോർട്ടിൽ നിന്നും തിരിച്ചുവരുന്ന വഴി അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിൻറെ നിയന്ത്രണം നഷ്ടപ്പെടുകയും, തുടർന്നുണ്ടായ അപകടത്തിൽ മരണപ്പെടുകയും ആയിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിനു 86 വയസ്സായിരുന്നു. അവലംബങ്ങൾ
ഗ്രന്ഥസൂചി
ഡോക്യുമെന്ററികളും വീഡിയോ ഇന്റർവ്യൂകളും
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia