പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["
2012-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ ചലച്ചിത്രമാണ് ജോൺ കാർട്ടർ. എഡ്ഗാർ റൈസ് ബറോഗ്സിന്റെ എ പ്രിൻസ്സസ് ഓഫ് മാർസ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോൺ കാർട്ടറിന്റെ ചൊവ്വാ സാഹസികതയാണ് ചിത്രത്തിൽ പ്രധാനം.
കഥ
പെട്ടെന്നുള്ള കാർട്ടറിന്റെ മരണത്തെ തുടർന്ന് അനന്തരവനായ എഡ്ഗാറിനെ വിളിപ്പിക്കുന്നു. അനന്തരവകാശിയായി എഡ്ഗാറിനെയാണ് കാർട്ടർ വെച്ചത്. കാർട്ടറിന്റെ സ്വകാര്യ ഡയറിയിൽ എല്ലാമുണ്ടെന്ന് വക്കീൽ എഡ്ഗാറിനോട് സൂചിപ്പിക്കുന്നു.
കാർട്ടറിന്റെ പഴയകാലത്തേക്കാണ് കഥ പോകുന്നത്. കാർട്ടറിന്റെ പട്ടാളജീവിതം അറിഞ്ഞ കേണൽ പവ്വൽ അപ്പാച്ചെകളെ തുരത്തുന്നതിന് സഹായിക്കണമെന്ന് പറയുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപ്പാച്ചെകളുമായി വെടി വെയ്പ് ഉണ്ടാകുന്നു. പവ്വലിന് മുറിവേല്കുന്നു. കാർട്ടർ പവ്വലിനേയും കൊണ്ട് ഒരു ഗുഹയിൽ ചെല്ലുന്നു. അവിടെ ഒരു തേൺ പ്രത്യക്ഷപ്പെടുകയും അയാളുടെ കൈവശം ഉള്ള പതക്കം മൂലം കാർട്ടർ ചൊവ്വാഗ്രഹത്തിലേക്ക് അയ്ക്കപ്പെടുന്നു. താൻ ചൊവ്വയിലാണെന്നത് കാർട്ടർ അറിയുന്നില്ല. വ്യത്യസ്തമായ ശരീര ഘടനയും താഴ്ന്ന ഗുരുത്വാകർഷണവും മൂലം വളരെ ഉയരത്തിൽ ചാടുവാൻ കാർട്ടറിനാകുന്നു.
↑"John Carter". boxofficemojo.com. May 20, 2012. Retrieved May 21, 2012.
↑"The music of Mars, John Carter soundtrack review". Clarity Media Group. {{cite web}}: |access-date= requires |url= (help); Missing or empty |url= (help)
↑Schweiger, Daniel. "John Carter". Global Media Online, Inc. Retrieved 2012-04-05.