ജോൺ ബാപ്‌റ്റിസ്റ്റ് ദി ല സാലെ
ക്രൈസ്തവസഭയിലെ ഒരു വിശുദ്ധനാണ് ജോൺ ബാപ്‌റ്റിസ്റ്റ് ദി ല സാലെ (1651 ഏപ്രിൽ 30 - 1719). ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ദി ബ്രദേഴ്‌സ് ഓഫ് ദി ക്രിസ്റ്റ്യൻ സ്‌കൂളിന്റെ സ്ഥാപകനും ക്രൈസ്‌തവ അദ്ധ്യാപകരുടെ മദ്ധ്യസ്ഥനുമാണ് വിശുദ്ധൻ. ജീവിതരേഖ![]() ഫ്രാൻസിലെ റീംസിൽ 1651 ഏപ്രിൽ 30 ന് ധനികരായ മാതാപിതാക്കളുടെ മൂത്തമകനായി ജനിച്ചു. മാതാപിതാക്കളുടെ വിയോഗം മൂലം കുടുംബത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ജോണിന് ഏറ്റെടുക്കേണ്ടി വന്നു. 1678 ഏപ്രിൽ 9 -ന് ജോൺ പൗരോഹിത്യവും, തുടർന്ന് രണ്ടുവർഷങ്ങൾക്ക് ശേഷം തിയോളജിയിൽ ഡോക്‌ടറേറ്റും കരസ്ഥമാക്കി. അക്കാലത്ത് അധികമാളുകളും ആഡംബരത്തിലും, കുറെയധികം ജനങ്ങൾ ദാരിദ്ര്യത്തിലും വസിച്ചിരുന്ന അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. ദരിദ്രരിൽ പലർക്കും തങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നൽകുവാൻ സാധിച്ചിരുന്നില്ല. ഇത്തരത്തിലുള്ള സാമൂഹികമായ അടിമത്തത്തിൽ നിന്നും ഈ സമൂഹത്തെ രക്ഷിക്കണമെന്ന് ജോൺ ആഗ്രഹിക്കുകയും പുതിയൊരു സമൂഹത്തിന് രൂപം നൽകുകയും ചെയ്തു. ഇത് ബ്രദേഴ് സ് ഓഫ് ദി ക്രിസ്റ്റ്യൻ സ്‌കൂൾ എന്നറിയപ്പെടുന്നു[1]. ഇത്തരം പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന് സഭാധികാരികളിൽ നിന്നും പലവിധത്തിലുള്ള എതിർപ്പുകളും നേരിടേണ്ടിവന്നു. എങ്കിലും ജോണും സഹപ്രവർത്തകരും ചേർന്ന് ഫ്രാൻസിൽ കൂടുതലിടങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിച്ചു. ദരിദ്രർക്ക് മികവാർന്ന വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ജോണിന്റെ ലക്ഷ്യം. ഇത്തരത്തിൽ ക്രൈസ്തവ അദ്ധ്യാപകർക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചു. ദൈവവിളി, ദൗത്യം എന്നീ തലങ്ങളിൽ അദ്ധ്യാപനത്തെ കാണുവാൻ ഇത് പലരിലും പ്രചോദനം നൽകി. ഇത്തരത്തിലുള്ള ട്രെയിനിംഗ് കോളജുകളും മറ്റു തരത്തിലുള്ള വിദ്ധ്യാഭ്യാസസ്ഥപനങ്ങളും യൂറോപ്പിൽ വ്യാപകമാകുവാൻ കാരണം ജോണിന്റെ പ്രവർത്തനങ്ങൾ ആയിരുന്നു. 1900-ലാണ് സഭ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്. 1950-ൽ അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ആദരിച്ചുകൊണ്ട് വിദ്യാഭ്യാസപ്രവർത്തകരുടെ മദ്ധ്യസ്ഥനായി ക്രൈസ്തവസഭ അദ്ദേഹത്തെ പ്രഖ്യാപനം നടത്തി. 1719 -ൽ തന്റെ 68 - ആം ജന്മദിനത്തിന് ഒരാഴ്ച മുൻപ് ഒരു ദു:ഖവെള്ളിയാഴ്‌ച ജോൺ അന്തരിച്ചു. അവലംബംപുറത്തേക്കുള്ള കണ്ണികൾ
Saint Jean-Baptiste de la Salle എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia