ഒരു ഇംഗ്ലീഷ് നടനാണ് ജോൺ ബ്രാഡ്ലി വെസ്റ്റ്[1](ജനനം സെപ്റ്റംബർ 15, 1988). എച്ച്‌ബിഓ ഫാന്റസി ടിവി പരമ്പര ഗെയിം ഓഫ് ത്രോൺസിൽ സാംവെൽ ടാർളി എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പ്രശസ്തനായി. [2]
ചെറുപ്പകാലം
തെക്കൻ മാഞ്ചസ്റ്ററിലെ വൈതന്റെഷാ ജില്ലയിൽ ബ്രാഡ്ലി വെസ്റ്റ് ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം സെന്റ് പോൾസ് റോമാസ് കാത്തലിക് ഹൈസ്കൂളിൽ നിന്ന് പൂർത്തിയാക്കി.[3]
2005 ൽ അദ്ദേഹം മാഞ്ചസ്റ്ററിലെ ഹുൽവിലെ ലോറെറ്റോ കോളേജിൽ ചേർന്ന് നാടകവും തിയറ്റർ സ്റ്റഡീസും പഠിച്ചു. [4][5] 2010ൽ മാഞ്ചസ്റ്റർ മെട്രോപോളിറ്റൻ യൂണിവേഴ്സിറ്റിയിലെ മാഞ്ചെസ്റ്റർ സ്കൂൾ ഓഫ് തിയേറ്ററിൽ നിന്ന് ബി.എ. (ഓണേഴ്‌സ്) ബിരുദം നേടി.[6][7]
കരിയർ
ബ്രാഡ്ലി വെസ്റ്റിൻറെ വലിയ ബ്രേക്ക് 2011 ൽ എച്ച്‌ബിഓ ഫാന്റസി ടി.വി പരമ്പര ഗെയിം ഓഫ് ത്രോൺസിൽ അദ്ദേഹം അവതരിപ്പിച്ച സാംവെൽ ടാർളി എന്ന കഥാപാത്രത്തിലൂടെയായിരുന്നു.[8]
ഡ്രാമ സ്കൂളിൽ നിന്നും ബിരുദം എടുത്ത് ശേഷം, അദ്ദേഹത്തിന്റെ ആദ്യ ഓഡിഷൻ ആയിരുന്നു ഇത്.
അദ്ദേഹത്തിന്റെ കഥാപാത്രം കിറ്റ് ഹാരിംഗ്ടൺ അവതരിപ്പിക്കുന്ന ജോൺ സ്നോ എന്ന കഥാപാത്രത്തിന്റെ സുഹൃത്താണ്.
പരമ്പര പുരോഗമിച്ചപ്പോൾ, ബ്രാഡ്ലി വെസ്റ്റിന്റെ കഥാപാത്രം ഗണ്യമായി വികസിച്ചു.[9][10][11]
2011-ൽ, ബ്രാഡ്ലി വെസ്റ്റ് കാനൽ + പരമ്പര ബോർജിയയിൽ പോപ്പ് ലിയോ X (ജിയോവാനി ഡി ലോറെൻസോ ദെ മെഡിസി)യുടെ വേഷം ചെയ്തു.