ജോൺ മരിയ വിയാനി
വി.ജോൺ മരിയ വിയാനി. ഇച്ചിക്കുന് വ
(8 മേയ് 1786 – 4 ആഗസ്റ്റ് 1859), അഥവാ വിശുദ്ധ ജോൺ വിയാനി കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ്. അദ്ദേഹം ഫ്രാൻസിലെ ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു. കിഴക്കൻ ഫ്രാൻസിൽ ആർസ് ഗ്രാമത്തിൽ ഇടവകവികാരി ആയിരുന്ന അദ്ദേഹം "ആർസിലെ വികാരി" (Curé d'Ars) എന്ന പേരിലും അറിയപ്പെടുന്നു.[1] തന്റെ സമൂഹത്തിലും ചുറ്റുപാടിലും ഉളവാക്കിയ ആത്മീയ രൂപാന്തരീകരണം അദ്ദേഹത്തിന്റെ പുരോഹിതവൃത്തി അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കി. പുരോഹിതരുടെ മദ്ധ്യസ്ഥനായി അദ്ദേഹത്തെ സഭ വണങ്ങുന്നു. ആർസിലെ വികാരി230 ഇടവകക്കാരുണ്ടായിരുന്ന ആർസിലെ ഇടവക വികാരിയായി വിയാനി നിയമിക്കപ്പെട്ടത് അവിടത്തെ മുൻവികാരിയുടെ മരണത്തെ തുടർന്നാണ്.[2] ആർസിൽ അദ്യമായെത്തിയ ദിവസം വഴികാണിച്ചു കൊടുത്ത അവിടത്തെ തൊഴിലാളി ബാലനോട്, "ആർസിലേക്കു നീ എനിക്കു വഴികാട്ടിത്തന്നു; സ്വർഗ്ഗത്തിലേയ്ക്ക് നിനക്കു ഞാൻ വഴികാട്ടിത്തരാം" എന്ന് അദ്ദേഹം പറഞ്ഞതായുള്ള കഥ പ്രസിദ്ധമാണ്.[3] ഇടവകയിൽ പ്രവർത്തനം തുടങ്ങിയ അദ്ദേഹം, ഫ്രെഞ്ചു വിപ്ലവത്തിന്റെ ഫലമായുണ്ടായ ധാർമ്മിക-അലംഭാവം, കത്തോലിക്കാസഭയ്ക്കു വിനാശകരമായ മതപരമായ അജ്ഞതയിലേക്കു നയിച്ചതായി തിരിച്ചറിഞ്ഞു. ഞായറാഴ്ചകളിൽ ജനങ്ങൾ വയൽവേലയിലും, നൃത്തത്തിലും, മദ്യപാനത്തിലും മുഴുകിയിരിക്കുന്നതായി അദ്ദേഹം കണ്ടു. ഏറെനേരം കുമ്പസാരക്കുട്ടിൽ ചെലവഴിച്ച അദ്ദേഹം, ദൈവദൂഷണത്തേയും നൃത്തത്തേയും വിമർശിച്ച് പ്രസംഗങ്ങൾ നടത്തി. നൃത്തം ഉപേക്ഷിക്കാത്തവർക്ക് അദ്ദേഹം കുമ്പസാരക്കൂട്ടിൽ പാപമോചനം നിഷേധിച്ചു.[4] പാപമോചനകൂദാശയായ കുമ്പസാരത്തിനു കൊടുത്ത പ്രാധാന്യത്തിന്റെ പേരിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ശീതകാലത്ത് 11-12 മണിക്കൂർ വീതവും വേനൽകാലത്ത് 16 മണിക്കൂർ വരേയും അദ്ദേഹം കുംബസാരകൂട്ടിൽ ചെലവഴിച്ചു.[5] ജീവിതവിശുദ്ധി![]() ![]() തികഞ്ഞ തപോനിഷ്ഠയോടു കൂടിയ ജീവിതമാണ് അദ്ദേഹം നയിച്ചത്. "സ്വയം ദൈവത്തിനു സമർപ്പിക്കാൻ പൂർണ്ണസമർപ്പണത്തിന്റെ ഏകവഴിയേയുള്ളു" എന്നും "നമുക്കായി നാം പിടിച്ചു വയ്ക്കുന്ന ഇത്തിരി, നമുക്ക് കുഴപ്പങ്ങളും ദുഃഖങ്ങളും മാത്രമേ നൽകൂ" എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒന്നിനേക്കുറിച്ചും വിയാനി പരാതിപ്പെട്ടില്ല. അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയേയും, തപോനിഷ്ഠയേയും, ത്യാഗസന്നദ്ധതയേയും, ശിശുസഹജമായ നിഷ്കളങ്കതയേയും, ദൈവപരിപാലനയിലുള്ള വിശ്വാസത്തേയും കുറിച്ച് ഒട്ടേറെ കഥകളുണ്ട്. "മതാനുഭവത്തിന്റെ തരഭേദങ്ങൾ"(Varieties of Religious Experience) എന്ന രചനയിൽ പ്രസിദ്ധചിന്തകനും മനഃശാസ്ത്രജ്ഞനുമായ വില്യം ജെയിംസ് രേഖപ്പെടുത്തിയിട്ടുള്ള ഒരു കഥ ഇതാണ്:
അവലംബം
|
Portal di Ensiklopedia Dunia