ജോൺ ശങ്കരമംഗലം
ചലച്ചിത്രസംവിധായകനും പൂനെയിലെ എഫ്.ടി.ഐ.ഐയുടെ ഡയറക്ടറായി സേവനം ചെയ്ത ആദ്യ മലയാളിയുമായിരുന്നു ജോൺ ശങ്കരമംഗലം (16 ജൂലൈ 1934 - 30 ജൂലൈ 2018). കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ, സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെ പ്രിൻസിപ്പൽ, ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ജൂറി അംഗം[2] എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം CILECT-ന്റെ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.[3][4] ചലച്ചിത്രപഠനരംഗത്ത് അറിയപ്പെടുന്ന ഒരു അദ്ധ്യാപകൻ കൂടിയായ ജോൺ, ദേശീയ - സംസ്ഥാന പുരസ്കാരങ്ങൾ, നർഗീസ് ദത്ത് പുരസ്കാരം എന്നിവയുൾപ്പെടെ നിരവധി ചലച്ചിത്രപുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു. ജീവിതരേഖആദ്യകാലംപത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ എന്ന സ്ഥലത്ത്, തൈപ്പറമ്പിൽ ശങ്കരമംഗലം ടി. ഓ. ചാക്കോയുടെയും അന്നമ്മയുടെയും മകനായി, 1934 ജൂലൈ 16-നാണ് ജോണിന്റെ ജനനം. ഇരവിപേരൂരിലെ സെന്റ് ജോൺസ് സ്കൂളിൽ നിന്ന് പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ചങ്ങനാശ്ശേരിയിലെ എസ്.ബി. കോളേജിലും പിന്നീട് എം.സി.സിയിലും ഉന്നത പഠനത്തിനായി ചേർന്നു. ചലച്ചിത്രജീവിതംകുറച്ചുകാലം എം.സി.സിയിൽ അദ്ധ്യാപകനായി ജോലി ചെയ്ത ശേഷം, 1962-ൽ, തിരക്കഥാരചനയും സംവിധാനവും പഠിക്കാനായി ജോൺ എഫ്.ടി.ഐ.ഐയിൽ ചേർന്നു.[5] മുതിർന്ന ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.[6] ജയശ്രീ എന്ന തമിഴ് ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് ജോൺ ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ചത്.[3] 1969-ൽ പുറത്തിറങ്ങിയ ജന്മഭൂമി ആയിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രം. ഈ ചിത്രത്തിന് നർഗീസ് ദത്ത് പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു. 1977-ൽ, ഛായാഗ്രഹണം പഠിക്കുന്ന ഒരു വിദ്യാർത്ഥിയെ സഹായിക്കാനായി സംവിധാനം ചെയ്ത, ബി.കെ.എസ്. അയ്യങ്കാറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രം സമാധി, 25-ാമത് ദേശീയ ചലച്ചിത്രപുരസ്കാരവേളയിൽ മികച്ച പരീക്ഷണാത്മകചിത്രത്തിനുള്ള രജതകമലം നേടി.[7] സംവിധായകനെന്ന നിലയിൽ മലയാളസിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച്, 2003-ൽ, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ചലചിത്രപ്രതിഭ പുരസ്കാരം നൽകി ജോണിനെ ആദരിച്ചിരുന്നു.[8] മരണം2018 ജൂലൈ 30-ന് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ജോൺ അന്തരിച്ചു.[1] തിരഞ്ഞെടുത്ത ചലച്ചിത്രസൂചിക
അവലംബങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia