ജോൺ സ്പാരോ ഡേവിഡ് തോംസൺ
ജോൺ സ്പാരോ ഡേവിഡ് തോംസൺ മുൻ കനേഡിയൻ പ്രധാനമന്ത്രിയായിരുന്നു. കൺസർവേറ്റീവ് പാർട്ടി നേതാവായ തോംസൺ കാനഡയുടെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1845 നവംബർ 10-ന് നോവാ സ്കോഷ്യയിലായിരുന്നു ജനനം. ജീവിതരേഖ1866 മുതൽ അഭിഭാഷകവൃത്തിയിലേർപ്പെട്ട ഇദ്ദേഹം 1871-ലാണ് നോവാ സ്കോഷ്യ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 1882-ൽ നോവാ സ്കോഷ്യയിലെ പ്രധാനമന്ത്രിയായതോടെ ഭരണാധികാരി എന്ന നിലയിൽ ശ്രദ്ധേയനായെങ്കിലും ഒരു വർഷത്തിനുള്ളിൽ ഇദ്ദേഹത്തിന് അധികാരം നഷ്ടമായി. തുടർന്ന് നോവാ സ്കോഷ്യയിലെ സുപ്രീം കോടതി ജഡ്ജിയായി തോംസൺ നിയമിതനായി. 1885-ൽ ജോൺ മക്ഡൊണാൾഡിന്റെ മന്ത്രിസഭയിൽ നിയമവകുപ്പുമന്ത്രിയായതോടെ ദേശീയ രാഷ്ട്രീയത്തിലും ഇദ്ദേഹത്തിനു പ്രാമുഖ്യം നേടാൻ കഴിഞ്ഞു. ആദ്യത്തെ കനേഡിയൻ കോഡ് പ്രാബല്യത്തിലാക്കിയത് ഇദ്ദേഹമായിരുന്നു. പ്രധാനമന്ത്രി പദത്തിൽമക്ഡൊണാൾഡിന്റെ മരണശേഷം പ്രധാനമന്ത്രി പദത്തിലേക്ക് തോംസണിന്റെ പേര് നിർദ്ദേശിക്കപ്പെട്ടു. എന്നാൽ അക്കാലത്ത് രാജ്യത്തു നിലനിന്ന കത്തോലിക്കാവിരുദ്ധ തരംഗം ശക്തമായതോടെ റോമൻ കത്തോലിക്കനായ ഇദ്ദേഹം പരിഗണിക്കപ്പെട്ടില്ല. പ്രധാനമന്ത്രിയായിരുന്ന ജോൺ ആബട്ട് വിരമിച്ച ഒഴിവിൽ 1892-ൽ പ്രധാനമന്ത്രിയായി. 1894 ഡിസംബർ 12-ന് ഇദ്ദേഹം അന്തരിച്ചു. അവലംബം
|
Portal di Ensiklopedia Dunia