ജോൺ സ്റ്റെയിൻബെക്ക്
ജോൺ ഏർണസ്റ്റ് സ്റ്റെയിൻബെക്ക് (1902 ഫെബ്രുവരി 27 - 1968 ഡിസംബർ 20) അമേരിക്കയിലെ ഏറ്റവും പ്രശസ്തരും ഏറ്റവും വായിക്കപ്പെട്ടവരുമായ എഴുത്തുകാരിൽ ഒരാളാണ്. ഹൈസ്കൂളുകളിൽ ഏറ്റവുമധികം പഠിപ്പിക്കുന്ന പുസ്തകങ്ങളിലും ഇദ്ദേഹത്തിന്റെ കൃതികൾ ഉൾപ്പെടുന്നു.[2] 1962-ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികളായ മൂഷികരും മനുഷ്യരും (Of mice and men - 1937), ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ (Grapes of Wrath - 1939) എന്നിവ അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ വിശകലനം ചെയ്യുന്നു. ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ എന്ന കൃതിക്ക് പുലിറ്റ്സർ പുരസ്കാരം ലഭിച്ചു.[3] പ്രസിദ്ധീകരിച്ച ആദ്യത്തെ 75 വർഷങ്ങളിൽ ഇതിന്റെ 14 മില്യൺ കോപ്പികൾ വിറ്റഴിക്കപ്പെട്ടു.[4] സ്റ്റെയിൻബെക്കിന്റെ മിക്ക കൃതികളുടെയും പശ്ചാത്തലം മധ്യ കാലിഫോർണിയയിലെ സാലിനാസ് താഴ്വരയും കാലിഫോർണിയ കോസ്റ്റ് മലനിരകളിലുമാണ്. കൃതികൾ
അവലംബം
|
Portal di Ensiklopedia Dunia