യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു സംസ്ഥാനമാണ് ജോർജിയ. അമേരിക്കൻ വിപ്ലവത്തിൽബ്രിട്ടനെതിരെ പോരാടിയ പതിമൂന്ന് കോളനികളിൽ ഒന്നാണിത്. പതിമൂന്ന് കോളനികളിൽ അവസാനമായി സ്ഥാപിക്കപ്പെട്ടതിതാണ്. 1788 ജനുവരി രണ്ടിന് ജോർജിയ യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന അംഗീകരിക്കുന്ന നാലാമത്തെ സംസ്ഥാനമായി. 1861 ജനുവരി 21-ന് യൂണിയൻ അംഗത്വം പിൻവലിച്ചുകൊണ്ട് ജോർജിയ ആദ്യ ഏഴ് കോൺഫെഡറേറ്റ് സംസ്ഥാനങ്ങളിൽ ഒന്നായി. 1870 ജൂലൈ 15-ന് യൂണിയനിലേക്ക് വീണ്ടും ചേർക്കപ്പെട്ട അവസാന സംസ്ഥാനമായി. 2010ലെ കണക്കുകൾ പ്രകാരം 9,687,653 ജനസംഖ്യയുള്ള ജോർജിയ അക്കാര്യത്തിൽ രാജ്യത്തെ ഒൻപതാം സ്ഥാനത്തുള്ള സംസ്ഥാനമാണ്, 153,909 km2(59,425 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ സംസ്ഥാനം വിസ്തീർണ്ണത്തിൽ 24-ആം സ്ഥാനത്തുമാണ്.[3]അറ്റ്ലാന്റയാണ് തലസ്ഥാനവും ഏറ്റവുമധികം ജനസംഖ്യയുള്ള നഗരവും. തെക്ക് ഫ്ലോറിഡ, കിഴക്ക് അറ്റ്ലാന്റിക് സമുദ്രം, തെക്കൻ കരൊലൈന, പടിഞ്ഞാറ് അലബാമ, തെക്ക്-പടിഞ്ഞാറ് ഫ്ലോറിഡ, വടക്ക് ടെന്നസി, വടക്കൻ കരൊലൈന എന്നിവയാണ് ജോർജിയുടെ അതിരുകൾ.