ജോർജിയ റൂക്സ് ഡ്വെല്ലെ
ജോർജിയ റൂക്സ് ഡ്വെല്ലെ (1884-1977) ജോർജിയയിലെ അറ്റ്ലാന്റ സ്വദേശിയായ ഒരു ഡോക്ടറും പ്രസവചികിത്സയിലും ശിശുരോഗത്തിലും വിദഗ്ധയുമായിരുന്നു. 1904-ൽ ഡ്വെല്ലെ വൈദ്യനായി അധികാരപത്രം നേടിയതോടെ, ജോർജിയ സംസ്ഥാനത്തെ മൂന്ന് ആഫ്രിക്കൻ അമേരിക്കൻ വനിതാ ഫിസിഷ്യൻമാരിൽ ഒരാളായി അവർ മാറി. ജോർജിയയിലെ ജിം ക്രോ നിയമങ്ങളും അതുപോലെതന്നെ സാമൂഹിക ആചാരങ്ങളും മെഡിക്കൽ വിദ്യാലയങ്ങൾ, ആരോഗ്യ പരിപാലന സൗകര്യങ്ങൾ, മെഡിക്കൽ സൊസൈറ്റികൾ എന്നിവയിൽ വംശീയ വേർതിരിവും നിലവിലുണ്ടായിരുന്ന സമയത്താണ് ഡ്വെല്ലെ വൈദ്യശാസ്ത്രം പരിശീലിക്കാൻ ആരംഭിച്ചത്. അറ്റ്ലാന്റയിലെ ആഫ്രിക്കൻ-അമേരിക്കക്കാർക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കാതെ വന്നതിനേത്തുടർന്ന് അതിനെ നേരിടാൻ, ഡ്വെല്ലെ അറ്റ്ലാന്റയിലെ ആഫ്രിക്കൻ അമേരിക്കക്കാരുടെ ആദ്യത്തെ വിജയകരമായ സ്വകാര്യ ജനറൽ ആശുപത്രിയായി അറിയപ്പെടുന്ന ഡ്വെല്ലെ ഇൻഫർമറി തുറക്കുകയും ഇത് അറ്റ്ലാന്റയിലെ ആഫ്രിക്കൻ അമേരിക്കൻ സ്ത്രീകൾക്കുള്ള ആദ്യത്തെ പ്രസവചികിത്സാ ആശുപത്രിയായി മാറുകയും ചെയ്തു.[1][2] ആദ്യകാല ജീവിതവും വിദ്യാഭ്യാസവുംജോർജിയ സംസ്ഥാനത്തെ അൽബാനിയിൽ 1884-ൽ മുൻ അടിമകളായിരുന്ന റവ. ജോർജ്ജ് ഹെൻറി ഡ്വെല്ലെയുടെയും എലിസ ഡിക്കേഴ്സൺ ഡ്വെല്ലെയുടെയും മകളായി ജോർജിയ റൂക്സ് ഡ്വെല്ലെ ജനിച്ചു.[3][4] പിതാവ് യജമാനനിൽനിന്ന് സ്വന്തമായി സ്വാതന്ത്ര്യം നേടിയ വ്യക്തിയായിരുന്നു. ജോർജിയയിലെ മിഷനറി ബാപ്റ്റിസ്റ്റ് കൺവെൻഷന്റെ സ്ഥാപകനായിരുന്ന ജോർജ് ഡ്വെല്ലെ, അറ്റ്ലാന്റയിലെ സ്പെൽമാൻ സെമിനാരിയുടെ ട്രസ്റ്റികൂടിയായിരുന്നു. തുടക്കത്തിൽ, തന്റെ പിതാവിന്റെ തൊഴിൽ താൽപ്പര്യങ്ങൾ പിന്തുടർന്ന് വാക്കർ ബാപ്റ്റിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന ഡ്വെല്ലെ പിന്നീട് സ്പെൽമാൻ സെമിനാരിയിൽ ചേരുകയും അവിടെനിന്ന് ബിരുദം കരസ്ഥമാക്കുകയും ചെയ്തു. സ്പെൽമാനിൽ നിന്ന് ഒരു വൈദ്യശാസ്ത്ര വിദ്യാലയത്തിൽ ചേരുന്ന ആദ്യത്തെ വ്യക്തിയായിരുന്നു അവൾ. അവർ 1904-ൽ ടെന്നസിയിലെ നാഷ്‌വില്ലെയിലെ മെഹാരി മെഡിക്കൽ കോളേജിൽ നിന്ന് ഓണേഴ്‌സ് ബിരുദം നേടി.[5] പ്രീ-മെഡിക്കൽ ബിരുദ പഠന കോഴ്സ് ഇല്ലാത്തതിനെ മറികടക്കാൻ, പ്രാദേശിക കോളേജുകളിൽനിന്ന് അവർ അധിക കോഴ്സുകൾ പഠിച്ചു. ജോർജിയ സംസ്ഥാന മെഡിക്കൽ ബോർഡ് പരീക്ഷ എഴുതാൻ ഡ്വെല്ലെ ജോർജിയയിലെ അഗസ്റ്റയിലേക്ക് മടങ്ങുകയും ആ വർഷത്തെ മികച്ച പരീക്ഷാ സ്കോർ നേടുകയും അവളുടെ "അസാധാരണ കഴിവിനും സമഗ്രതയ്ക്കും" അംഗീകാരം നേടുകയും ചെയ്തു.[6] പിന്നീടുള്ള ജീവിതവും മരണവുംഡ്വെല്ലെ 1949-ൽ വിരമിക്കുകയും രണ്ടാമത്തെ ഭർത്താവിനൊപ്പം ഷിക്കാഗോയിലേക്ക് താമസം മാറുകയും ചെയ്തു.[7][8] അവൾ 1977-ൽ അന്തരിച്ചു.[9] സ്പെൽമാൻ കോളേജിലെ "ഡോ. ജോർജിയ ആർ. ഡ്വെല്ലെ അപ്രീസിയേഷൻ വീക്ക്" ഉൾപ്പെടെയുള്ള പരിപാടികളിലൂടെ അവളുടെ നേട്ടങ്ങൾക്ക് ഡ്വെല്ലെ ആദരിക്കപ്പെട്ടു.[10] അവലംബം
|
Portal di Ensiklopedia Dunia