ഇറ്റലിയിൽ രണ്ടു തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് ജോർജിയോ നാപൊളിറ്റാനോ (ഇറ്റാലിയൻ ഉച്ചാരണം: [ˈdʒordʒo napoliˈtaːno] 29 ജൂൺ 1925 - 22 സെപ്റ്റംബർ 2023)[ 1] .[ 2] ദീർഘകാലം ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പിന്നീട് ഡെമോക്രാറ്റ്സ് ഓഫ് ദ ലെഫ്റ്റ് എന്ന പാർട്ടിയിലും പ്രവർത്തിച്ചു. 1996 - 1998 കാലഘട്ടത്തിൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
ജീവിതരേഖ
ഇറ്റലിയിലെ നേപ്പിൾസിൽ ജനിച്ച നാപൊളിറ്റാനോ ആദ്യ കാലത്ത് ഫാസിസ്റ്റ് ഗ്രൂപ്പിൽ അംഗമായിരുന്നു. ഫാസിസ്റ്റ് വിരുദ്ധനായി പിന്നീട് മാറാനുള്ള ഊർജ്ജം ലഭിച്ചത് ഇക്കാലത്താണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.[ 3] പഠനകാലത്ത് നാടകത്തിലും സജീവമായിരുന്നു.
രണ്ടാം ലോക മാഹായുദ്ധകാലത്ത് നാസി ജർമ്മനിയുടെ പാവ ഗവൺമെന്റ് രൂപീകരിക്കപ്പെട്ട (1943 - 45) കാലത്ത് നാപൊളിറ്റാനോയും സുഹൃത്തുക്കളും ഇറ്റാലിയൻ പ്രതിരോധ മുന്നേറ്റത്തിനൊപ്പം ഇറ്റലി - ജർമ്മനി ഫാസിസ്റ്റ് ശക്തികൾക്കെതിരെ പ്രവർത്തിച്ചു. 1945 ൽ ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.
കൃതികൾ
വർക്കേഴ്സ് മൂവ്മെന്റ് ആൻഡ് സ്റ്റേറ്റ് ഇൻഡസ്ട്രി ഇൻ 1962
ബഹുമതികൾ
നൈറ്റ് ഗ്രാൻഡ് ക്രോസ് ഓർർ ഓഫ് മെറിറ്റ് ഓഫ് ദ ഇറ്റാലിയൻ റിപ്പബ്ലിക്
നൈറ്റ് വിത്ത് കോളർ ഓർഡർ ഓപ് പയസ് IX
ഗ്രാന്റ് സ്റ്റാർ ഓഫ് ദ ഡെക്കറേഷൻ ഓഫ് ഹോണർ ഫോർ സർവീസസ് ടു ദ റിപ്പബ്ലിക് ഓഫ് ആസ്ട്രിയ [ 4]
ഓർഡർ ഓഫ് ദ വൈറ്റ് ഈദിൾ (പോളണ്ട്)
സാഷ് ഓഫ് ദ ഓർർ ഓഫ് ദ സ്റ്റാർ ഓഫഅ റൊമാനിയ
ഗ്രാന്റ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് ദ വൈറ്റ് ഡബിൾ ക്രോസ് [ 5]
ഡാൻ ഡേവിഡ് പ്രൈസ്(പാർലമെന്ററി ജനാധിപത്യത്തിനായി പ്രവർത്തിച്ചതിന്)[ 6]
അവലംബം
↑ "Giorgio Napolitano, twice elected Italian president, dies at 98" (in ഇംഗ്ലീഷ്). 2023-09-23. Retrieved 2023-09-24 .
↑ "നാപൊളിറ്റാനോയ്ക്ക് രണ്ടാമൂഴം; സർക്കാർ രൂപവത്കരണ പ്രതീക്ഷയിൽ ഇറ്റലി" . മാതൃഭൂമി . 24 ഏപ്രിൽ 2013. Archived from the original on 2013-04-23. Retrieved 24 ഏപ്രിൽ 2013 .
↑ Napolitano, Giorgio (2005). Dal Pci al socialismo europeo. Un'autobiografia politica (in Italian). Laterza. ISBN 88-420-7715-1 . {{cite book }}
: CS1 maint: unrecognized language (link )
↑ "Reply to a parliamentary question about the Decoration of Honour" (pdf) (in German). p. 1923. Retrieved 2013-01-13 . CS1 maint: unrecognized language (link )
↑ Slovak republic website, State honours : 1st Class (click on "Holders of the Order of the 1st Class White Double Cross" to see the holders' table)
↑ "Giorgio Napolitano" . Dan David Prize. Retrieved 14 November 2011 .