ജോർജ് ജോസഫ് മുണ്ടക്കൽ
1980-1984, 1984-1989 ലോക്സഭകളിൽ അംഗമായിരുന്ന എറണാകുളം ജില്ലയിൽ നിന്നുള്ള കേരള കോൺഗ്രസ് നേതാവായിരുന്നു ജോർജ് ജോസഫ് മുണ്ടക്കൽ (1931-1999)[2] ജീവിത രേഖഎറണാകുളം ജില്ലയിലെ കോതമംഗലത്ത് ജോസഫിൻ്റെ മകനായി 1931 ജനുവരി 29ന് ജനിച്ചു. തൃച്ചി, സെൻ്റ് ജോസഫ് കോളേജ് മദ്രാസ്, ലയോള കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം വഴി ബിരുദം നേടി. സ്വാതന്ത്ര്യ സമര സേനാനിയും ഒരു പ്ലാൻററും, എസ്റ്റേറ്റ് മുതലാളിയായിരുന്നു. കോൺഗ്രസ് പാർട്ടിയിൽ അംഗമായിരുന്ന ജോർജ് 1964-ൽ കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ പാർട്ടിയിൽ ചേർന്നു. 1965-1967 വർഷങ്ങളിൽ കോതമംഗലം പഞ്ചായത്ത് പ്രസിഡൻറ്, 1978-1979 ൽ കെ.ടി.ഡി.സി. ചെയർമാൻ, ലയൺസ് ക്ലബ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1980, 1984 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ മൂവാറ്റുപുഴയിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1999 മാർച്ച് 2ന് അന്തരിച്ചു.[3][4] തിരഞ്ഞെടുപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia