ജോർജ് ഹാമിൽട്ടൺ ഗോർഡൺ അബർഡീൻ
ബ്രിട്ടിഷ് പ്രധാനമന്ത്രി(1852-55)യും രാജ്യതന്ത്രജ്ഞനുമായ്രുന്നു ജോർജ് ഹാമിൽട്ടൺ ഗോർഡൺ അബർഡീൻ. ബാല്യകാലംഎഡിൻബറോയിൽ 1784 ജനുവരി 18-ന് ജനിച്ചു. ബാല്യത്തിൽ തന്നെ മാതാപിതാക്കൾ അന്തരിച്ചുപോയതിനാൽ രക്ഷാകർത്താക്കളായ വില്യം പിറ്റിന്റേയും ഹെന്റി ഡണ്ടാസിന്റേയും സംരക്ഷണയിൽ വളർന്നു. ഹാരോയിലും കേംബ്രിഡ്ജിലെ സെ. ജോൺസ് കോളജിലും ആണ് വിദ്യാഭ്യാസം നടത്തിയത്. 1801-ൽ പിതാമഹന്റെ മരണത്തെത്തുടർന്ന് ഇദ്ദേഹത്തിന് പ്രഭുസ്ഥാനം ലഭിച്ചു. 1813-ൽ വിയന്നയിലെ ബ്രിട്ടിഷ് അംബാസിഡറായി നിയമിതനായി. 1814-ലെ പാരിസ് സന്ധിയിൽ വഹിച്ച പങ്ക് ഇദ്ദേഹത്തിന് വൈക്കൌണ്ട്[1] (Vis-count) സ്ഥാനം നേടിക്കൊടുത്തു. ഭരണത്തിൽവെല്ലിങ്ടന്റെ (1769-1852) നേതൃത്വത്തിലുണ്ടായ മന്ത്രിസഭയിൽ 1828-ൽ അബർഡീൻ അംഗമായി. വിദേശകാര്യമന്ത്രിയെന്ന നിലയിൽ 1830 വരെ തുടർന്നു. 1834-ൽ കുറച്ചുകാലം യുദ്ധകാര്യ സെക്രട്ടറിയായിരുന്നു. 1841-ൽ സർ റോബർട്ട് പീലിന്റെ (1788-1850) നേതൃത്വത്തിൽ മന്ത്രിസഭയുണ്ടായതിനെ തുടർന്ന് ഇദ്ദേഹം വീണ്ടും വിദേശകാര്യമന്ത്രിയായി. അക്കാലത്ത് ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ സ്വരച്ചേർച്ചയില്ലായിരുന്നുവെങ്കിലും രണ്ടു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടാതിരിക്കാൻ കാരണം അബർഡീനായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി1846-ലെ ഓറിഗോൺ സന്ധിമൂലം, യു.എസ്സും കാനഡയും തമ്മിലുള്ള അതിർത്തിത്തർക്കം അവസാനിപ്പിച്ചതിൽ അബർഡീന് പ്രധാന പങ്കുണ്ട്. 1846-ൽ പീൽ മന്ത്രിസഭ രാജിവച്ചു. സർ റോബർട്ട് പീലിന്റെ മരണത്തെത്തുടർന്ന് അബർഡീൻ ടോറികക്ഷിനേതാവും ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായി (1852). ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ക്രിമിയൻ യുദ്ധം (1853-56) ഉണ്ടായത്. ഈ യുദ്ധം കൈകാര്യം ചെയ്തരീതിയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 1855 ജനുവരിയിൽ അബർഡീൻ പ്രധാനമന്ത്രിപദം രാജിവച്ചു. 1860 ഡിസംബർ 14-ന് ഇദ്ദേഹം അന്തരിച്ചു. 1893-ൽ സ്റ്റാൻമോർപ്രഭുവും (ഏൾ ഒഫ് അബർഡീൻ-Earl of Aberdeen)[2] 1923-ൽ ലേഡി ഫ്രാൻസെസ് ബാൾഫറും (ലൈഫ് ഒഫ് ജോർജ് ഫോർത്ത്, ഏൾ ഒഫ് അബർഡീൻ - Life of George IV,Earl of Aberdeen)[3] അബർഡീന്റെ ജീവചരിത്രങ്ങൾ രചിച്ചിട്ടുണ്ട്. അവലംബം
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia