ജോർജ്ജ് അക്രോപൊലിറ്റസ്ബൈസാന്തിയൻ ചരിത്രകാരനും രാജ്യതന്ത്രജ്ഞനും. കോൺസ്റ്റാന്റിനോപ്പിളിലാണ് ജനിച്ചതെങ്കിലും ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അന്നത്തെ തലസ്ഥാനമായിരുന്ന നിഖ്യയിലെ രാജകൊട്ടാരത്തിലാണ് വളർന്നത്. പല ബൈസാന്തിയൻ ചക്രവർത്തിമാരുടെ കീഴിലും ഉത്തരവാദിത്തമേറിയ ഉദ്യോഗങ്ങൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. രാജ്യകാര്യങ്ങളിൽ വ്യാപൃതനാകാൻ നിർബന്ധിതനായതുകൊണ്ട് പണ്ഡിതോചിതവും രചനാത്മകവുമായ പ്രവർത്തനങ്ങളിലേർപ്പെടാൻ വേണ്ട സമയം ലഭിച്ചില്ല. കത്തോലിക്കാസഭയുടെ പൗരസ്ത്യ-പാശ്ചാത്യ വിഭാഗങ്ങളെ ഏകീകരിക്കാനായി നടത്തപ്പെട്ട ചർച്ചകളിൽ ഇദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. ചുരുങ്ങിയ കാലത്തേക്ക് ഒരു നയതന്ത്ര പ്രതിനിധിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിഖ്യാ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ ആധികാരികമായ ചരിത്രം ഇദ്ദേഹം രചിച്ചു. മറ്റു സാഹിത്യപ്രവർത്തനങ്ങളിലും ഇദ്ദേഹം ഏർപ്പെട്ടിരുന്നു. താൻ സേവിച്ചിരുന്ന ജോൺ മൂന്നാമന്റെ ശവസംസ്കാരവേളയിൽ ഇദ്ദേഹം നടത്തിയ ചരമപ്രസംഗം വിലപ്പെട്ട ഒരു ചരിത്രരേഖയാണ്. അവലംബം
|
Portal di Ensiklopedia Dunia