ജോർജ്ജ് ഇരുമ്പയംസാഹിത്യവിമർശകനും മലയാളം പ്രൊഫസറും സാഹിത്യഗവേഷകനുമാണ് ഡോ. ജോർജ് ഇരുമ്പയം.[1] ജീവിതംമലയാള സംരക്ഷണവേദി പ്രസിഡന്റും സാഹിത്യനിരൂപണം ത്രൈമാസികാപത്രാധിപരുമായി വളരെക്കാലം പ്രവർത്തിച്ചു. ജനനം 1938 ഡിസംബർ 19-ന് കോട്ടയം ജില്ലയിലെ ഇരുമ്പയത്ത് വൈക്കം പൂവത്തുങ്കൽ വർക്കി-അന്നമ്മ ദമ്പതികളുടെ നാലു മക്കളിൽ മൂത്തയാളായി. കാരിക്കോട്-പൊതി-തലയോലപ്പറമ്പു-സ്കൂളുകളിലും (1945-56) പാലാ(56-57) തേവര(58-61) യൂണിവേഴ്സിറ്റി(61-62) മഹാരാജാസ്(62-63) കോളജുകളിലും പഠിച്ചു. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നു മലയാളത്തിലും ഇംഗ്ളീഷിലും മധുര യൂണിവേഴ്സിറ്റിയിൽ നിന്നു ഗാന്ധിയൻചിന്തയിലും എംഎ, കാലിക്കറ്റിൽനിന്നു പി.എച്ച്ഡി, ബിഎ &എംഎ ഒന്നാം റാങ്കിനു ടി.കെ.ജോസഫ്-ഡോ. ഗോദവർമ്മ പുരസ്ക്കാരങ്ങൾ. 1963 മുതൽ കോളജധ്യാപകൻ. കോഴിക്കോടു-തലശ്ശേരി ഗവ. കോളജുകളിൽ മലയാളം പ്രൊഫസറായിരുന്നു. എറണാകുളം മഹാരാജാസിൽനിന്നു വകുപ്പു തലവനായി (1986-94) റിട്ടയർ ചെയ്തു. നോവലുകളും നിരൂപണഗ്രന്ഥങ്ങളും മറ്റും എഡിറ്റു ചെയ്തു. കേരളാ ഡൈജസ്റ്റ്, കോലായ, സാഹിത്യപരിഷത്ത് ത്രൈമാസികം, സംസ്കാരകേരളം എന്നീ ആനുകാലികങ്ങളുടെ പത്രാധിപസമിതി അംഗമായിരുന്നു. കാലിക്കറ്റ് ബുക്ക്-ക്ളബ്ബ് പ്രസിഡന്റായും പ്രവർത്തിച്ചു. പല[വിശദമാക്കുക] സർക്കാർ - യൂണിവേഴ്സിറ്റി-കമ്മിറ്റികളിലും അക്കാദമിക് കൗൺസിലുകളിലും അംഗമായിരുന്നു. ഗവേഷണത്തിനിടയ്ക്കു കേരളത്തിൽ അടിച്ചിറക്കിയ ആദ്യ മലയാളകൃതിയും (ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്നു പരിഭാഷപ്പെടുത്തിയ കഥകൾ, 1824) ആദ്യ ലത്തീൻ ക്രൈസ്തവനോവലും (പരിഷ്കാരപ്പാതി,1906) കണ്ടെടുത്തു. ഗാന്ധി ആത്മകഥാവിവർത്തനം നാലുവർഷംകൊണ്ടു നാലുലക്ഷം കോപ്പി വിറ്റഴിഞ്ഞു.[2] സ്വകാര്യ ജീവിതംഭാര്യ: പ്രൊഫ.തെരേസാ വളവി. മക്കൾ:ജെയ്സൺ, ജീസസ്, സിന്ധു. കൃതികൾ
(1970 സെപ്തംബറിൽ നാഷണൽ ബുക്ക്സ് പ്രസിദ്ധീകരിച്ചു. യാത്രാവിവരണത്തേക്കാളും വസ്തുതകളുടെ വിവരണം അടങ്ങുന്ന യാത്രവിവരണം. അറബി സമുദ്രത്തിൽ അങ്ങിങ് ചിതറി കിടക്കുന്ന ദ്വീപുകളിലേക്കുള്ള യാത്ര.)
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia