ജോർജ്ജ് ഓണക്കൂർ
നോവലിസ്റ്റ്, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ജോർജ്ജ് ഓണക്കൂർ 1941 നവംബർ 16ന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് ജനനം [1]. സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറായി സേവനം അനുഷ്ഠിച്ചതിനാൽ ജവഹർലാൽ നെഹ്റു അവാർഡ് ലഭിച്ചിട്ടുണ്ട്[1]. ജീവചരിത്രം1941, നവംബർ 16 ന് മൂവാറ്റുപുഴയിൽ ജനിച്ചു. പിതാവ് ഒരു കർഷകനായിരുന്നു. സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന കെ സി സക്കറിയാസ് പിതാവിന്റെ സുഹൃത്തായിരുന്നു. അദ്ദേഹവുമായുള്ള സഹവാസം സാഹിത്യ കലാസ്വാദനത്തിനുള്ള വഴി തുറന്നു[1]. രചനകൾകൌമുദി വാരികയുടെ ബാലപംക്തിയിലാണ് ആദ്യത്തെ കഥ വന്നത്. അത് പിന്നീട് ‘അകലെ ആകാശം‘ എന്ന നോവലായി. കൌമുദിയുമായുള്ള അടുപ്പം വിദ്യാർഥിരാഷ്ട്രീയത്തിലേക്കെത്തിച്ചുവെങ്കിലും എഴുത്തിന്റെ വഴി തിരിച്ചറിഞ്ഞ് മടങ്ങിവന്നു. മൂവാറ്റുപുഴ നിർമ്മലാ കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും തുടർന്ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ജോലിയും നേടി. കേരളഭാഷാഗംഗ’ യാണ് ആദ്യം പ്രസിദ്ധീകരിച്ച ഗ്രന്ഥം. ‘ഉൾക്കടലി’ന്റെ പ്രസിദ്ധീകരണത്തോടെ നോവൽ രചയിതാക്കളുടെ മുൻപന്തിയിൽ എത്തി. എഴുപതുകളിൽ നടന്ന പ്രൈവറ്റ് കോളേജ് അദ്ധ്യാപകസമരത്തെ ആസ്പദമാക്കി എഴുതിയ നോവലാണ് ‘സമതലങ്ങൾക്കപ്പുറം’. ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള നോവലാണ് ‘പർവ്വതങ്ങളിലെ കാറ്റ്’. കൽത്താമര എന്ന നോവൽ ഓർക്കിഡ് എന്ന പേരിൽ വിവർത്തനം ചെയ്തത് അമേരിക്കയിലെ അറ്റ്ലാന്റാ യൂണിവേഴ്സിറ്റിയിൽ പഠനഗ്രന്ഥം ആണ്. എം പി പോളിന്റെയും സി. ജെ. തോമസിന്റെയും ജീവചരിത്രങ്ങൾ എഴുതിയിട്ടുണ്ട്. ബൈബിളിനെ അടിസ്ഥാനമാക്കി എഴുതിയതാണ് ‘ഹൃദയത്തിൽ ഒരു വാൾ ‘ എന്ന നോവൽ . ക്രിസ്തുവിന്റെ അമ്മയായ മേരിയുടെ ഹൃദയത്തിൽ കുരിശുമരണം ഏൽപ്പിച്ച ആഘാതമാണ് ഹൃദയത്തിൽ ഒരു വാൾ . ഉൾക്കടൽ , അകലെ ആകാശം, കാമന എന്നീ നോവലുകൾ ചലച്ചിത്രങ്ങളായി. ഇവയുടെ തിരക്കഥകളും അദ്ദേഹം തന്നെയാണ് രചിച്ചത്. എണ്ണിയാലൊടുങ്ങാത്ത ഒരു ഗ്രന്ഥനിരതന്നെ അദ്ദേഹം രചിച്ചിട്ടുണ്ട്[1]. പുരസ്കാരങ്ങൾ
കൃതികൾChildren’s Literature
Biography
Literary Criticism
Memories
=== നോവലുകൾ ===
Research Thesis
Short Stories
Travelogue
അവലംബം
|
Portal di Ensiklopedia Dunia