ജോർജ്ജ് മൈക്കൽ
ഒരു ഇംഗ്ലീഷ് പോപ്പ് താരമാണ് ജോർജ്ജ് മൈക്കൽ (ജനനം: 25 ജൂൺ 1963). സംഗീതജ്ഞൻ, ഗായകൻ, ഗാനരചയിതാവ്, സംഗീത നിർമാതാവ്, എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. സുഹൃത്തായ ആൻഡ്രൂ റിഡ്ജ്ലിയുമായി ചേർന്ന് രൂപീകരിച്ച വാം! എന്ന ബാൻഡിലൂടെയാണ് പ്രശസ്തനായത്. 1984-ൽ പുറത്തിറങ്ങിയ കെയർലെസ്സ് വിസ്പർ എന്ന ആദ്യ സോളോയുടെ വിൽപ്പന ആറ് ദശലക്ഷം കടന്നു. 1987-ൽ പുറത്തിറങ്ങിയ ആദ്യ സോളോ ആൽബമായ ഫെയ്ത്ത്-ന്റെ വിൽപ്പന 20 ദശലക്ഷം കവിഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച പോപ്പ് ഗായകരിലൊരാളായ ഇദ്ദേഹത്തിന്റെ മൊത്തം റെക്കോഡ് വിൽപ്പന 100 ദശലക്ഷത്തിലേറെയാണ്. ബിൽബോർഡ് മാസിക 2008-ൽ പ്രസിദ്ധീകരിച്ച 'ചരിത്രത്തിലെ ഏറ്റവും മികച്ച 100 പോപ്പ് ഗായകരുടെ പട്ടിക'യിൽ 40-ആം സ്ഥാനത്ത് ജോർജ്ജ് മൈക്കൽ ആയിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് 2005-ൽ എ ഡിഫറന്റ് സ്റ്റോറി എന്ന ഡോക്യുമെന്ററി നിർമ്മിക്കപ്പെട്ടു.ഗ്രാമി അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.[2] അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾWikimedia Commons has media related to George Michael. |
Portal di Ensiklopedia Dunia