1972ലെ ലോകപൈതൃക ഉടമ്പടി പ്രകാരം യുനെസ്കോ തിരഞ്ഞെടുത്തിട്ടുള്ള അന്താരാഷ്ട്രതലത്തിൽ സാംസ്കാരികമായും പാരിസ്ഥിതികമായും പ്രാധാന്യം അർഹിക്കുന്ന സ്ഥലങ്ങളാണ് ലോകപൈതൃകകേന്ദ്രങ്ങൾ.[1] 1975 മേയ് 5 നാണ് ജോർദാൻ ഈ ഉടമ്പടി അംഗീകരിച്ചത്. അതെതുടർന്ന് ജോർദാനിൽനിന്നുള്ള ചരിത്രകേന്ദ്രങ്ങളും ലോകപൈതൃകപട്ടികയിൽ ഇടമ് നേടി. 2016 വരെയുള്ള കണക്ക് പ്രകാരം ജോർദാനിലെ 5 കേന്ദ്രങ്ങൾ ലോകപൈതൃകപട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു.[2]
ജോർദാൻ നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തുവെച്ചാണ് സ്നാപകയോഹന്നാൻയേശു ക്രിസ്തുവിനെ ജ്ഞാനസ്നാനം ചെയ്തത് എന്ന് വിശ്വസിക്കപ്പെടുന്നു. ഒരു ക്രിസ്ത്യൻ തീർത്ഥാടനകേന്ദ്രമായ ഇവിടെ റോമൻ ബൈസാന്റൈൻ ഭരണകാലത്തെ പള്ളികളും ചരിത്രശേഷിപ്പുകളും കാണപ്പെടുന്നു.[3]
അറേബ്യ, ഈജിപ്ത് സിറിയ-ഫിനീഷ്യ എന്നീവയ്ക്കിടയിലെ ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്നു നബാറ്റിയൻ നഗരമായ പെട്ര. കല്ലിൽ കൊത്തിയ വാസ്തുശില്പങ്ങൾക്കും ഖനന, ജല വിതരണ സാങ്കേതിക രംഗങ്ങളിൽ ഈ നഗരനിവാസികൾ കൈവരിച്ച നേട്ടങ്ങൾ വളരെയേറെ മുന്നിട്ടുനിൽക്കുന്നതാണ്.[4]
8-ആം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ പണികഴിച്ച ക്വാസ് റ് അമ്ര എന്ന ഈ മരുഭൂമിയിലെ കോട്ട ഉമയിദ് രാജാക്കന്മാരുടെ കൊട്ടാരമായും വർത്തിച്ചിരുന്നു. ഇന്ന് അവശേഷിക്കുന്ന ചുമർചിത്രങ്ങൾക്ക് പ്രശസ്തമാണ് ഈ കോട്ട. ആദ്യകാല ഇസ്ലാമിക കലയുടെ ഒരു ഉദാഹരണങ്ങളായി ഇവയെ കരുതപ്പെടുന്നു.[5]
റോമൻ സൈനിക കേന്ദ്രമായി സ്ഥാപിതമായ ഉം അർ-റസാസ്, 5ആം നൂറ്റാണ്ടോടുകൂടി ഒരു ജനവാസമേഖലയായി വളർന്നുവന്നു. തുടർച്ചയായി ക്രിസ്ത്യൻ മുസ്ലീം ഭരണത്തിന് കീഴിലായിരൂന്നു ഈ പ്രദേശം. റോമൻ കാലഘട്ടത്ത് നിർമ്മിക്കപ്പെട്ട കോട്ടകളുടെ ശേഷിപ്പുകൾ, പള്ളികൾ, മൊസൈക് ചിത്രങ്ങൾ എന്നിവയെല്ലാം ഇവിടെ കാണാം.[6]
തെക്കൻ ജോർദാനിൽ സ്ഥിതിചെയ്യുന്ന വാദി റം എന്ന മരുഭൂമി, വിവിധങ്ങളായ ഭൗമരൂപങ്ങളാൽ സമ്പന്നമാണ്. മണൽക്കൽ താഴ്വരകൾ, നൈസർഗ്ഗിക കമാനങ്ങൾ, ഗിരികന്ദരങ്ങൾ, മലയിടുക്കുകൾ, ഗുഹകൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് വാദി റം പ്രദേശം. പ്രാചീന മനുഷ്യർ സൃഷ്ടിച്ച ശിലാലിഖിതങ്ങളും, ചുവർ ചിത്രങ്ങളും ഈ സ്ഥലത്ത് 12,000 വർഷങ്ങക്കും മുമ്പേ ജനവാസം ഉണ്ടായിരുന്നു എന്നതിന് തെളിവാണ്.[7]