ജോർദാന്റെ വെസ്റ്റ്ബാങ്ക് അധിനിവേശം
1950 ഏപ്രിൽ 24-ന് വെസ്റ്റ് ബാങ്കിലെ ജോർദാൻ ഭരണം ഔദ്യോഗികമായി ആരംഭിക്കുകയും 1988 ജൂലൈ 31-ന് ഈ പ്രദേശത്തിന്മേലുള്ള അവകാശവാദം ഉപേക്ഷിക്കാൻ തീരുമാനത്തോടെ ഇത് ഔദ്യോഗികമായി അവസാനിക്കുകയും ചെയ്തു. 1948-ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ജോർദാൻ കിഴക്കൻ ജറുസലേം ഉൾപ്പെടെ വെസ്റ്റ് ബാങ്ക് എന്നറിയപ്പെട്ടിരുന്ന മാൻഡേറ്ററി പാലസ്തീന്റെ ഭാഗം പിടിച്ചെടുക്കുകയും പിന്നീട് രാജ്യത്തോട് കൂട്ടിച്ചേർക്കുകയും ചെയ്തപ്പോൾ മുതൽ അധിനിവേശ കാലഘട്ടം ആരംഭിച്ചു. 1967 ലെ ആറുദിന യുദ്ധത്തിൽ ഇസ്രായേൽ അധിനിവേശം നടത്തുന്നതുവരെയുള്ള കാലത്ത് ജോർദാൻ നിയന്ത്രണത്തിലായിരുന്ന ഈ പ്രദേശത്തിന്മേലുള്ള അവകാശവാദം 1988 ലാണ് ജോർദാൻ ഉപേക്ഷിച്ചത്.[1][2][3] 1948 മെയ് 14 അവസാനം പലസ്തീനിൽ നിന്ന് ബ്രിട്ടീഷ് സൈന്യം പിൻവാങ്ങിയതോടെ, 1947 നവംബർ 29 ലെ യുഎൻ ജനറൽ അസംബ്ലി പ്രമേയം 181 പ്രകാരം ഒരു യഹൂദ രാഷ്ട്രത്തോടൊപ്പം ഒരു സ്വതന്ത്ര അറബ് രാഷ്ട്രത്തിനായി നീക്കിവച്ചിരിക്കുന്ന മാൻഡേറ്ററി പാലസ്തീനിലേക്ക് അറബ് രാജ്യങ്ങൾ പ്രവേശിച്ചു. ജോർദാനിലെ അബ്ദുല്ല ഒന്നാമൻ രാജാവിന്റെ കീഴിലായിരുന്നു ഈ സൈന്യം. ജോർദാനിയൻ അറബ് ലീജിയൻ പഴയ നഗരമായ ജറുസലേമിന്റെയും ജോർദാൻ നദിയുടെയും ചാവുകടലിന്റെയും ഒരു പ്രധാന ഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതൊടൊപ്പം, ജെറിക്കോ, ബെത്‌ലഹേം, ഹെബ്രോൺ, നബ്ലസ്, റാമല്ല, തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടെ തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. യുദ്ധാവസാനത്തോടെ, ജോർദാൻ നിയന്ത്രണത്തിൽ തുടർന്ന പ്രദേശം വെസ്റ്റ് ബാങ്ക് എന്നറിയപ്പെട്ടു. അവലംബം
|
Portal di Ensiklopedia Dunia